Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightസർവകലാശാല വാർത്തകൾ

സർവകലാശാല വാർത്തകൾ

text_fields
bookmark_border
book publishing
cancel

കാലിക്കറ്റ് പ്ര​വേ​ശ​ന പ​രീ​ക്ഷ

കാ​ലി​ക്ക​റ്റ് സ​ര്‍വ​ക​ലാ​ശാ​ല​യി​ല്‍ എം.​എ ഇം​ഗ്ലീ​ഷ് പ്രോ​ഗ്രാ​മി​ന് ഏ​ക​ജാ​ല​കം മു​ഖേ​ന അ​പേ​ക്ഷി​ച്ച, ബി​രു​ദ ത​ല​ത്തി​ല്‍ ഇം​ഗ്ലീ​ഷ് മെ​യി​ന്‍/​കോ​ര്‍ വി​ഷ​യ​മാ​യി പ​ഠി​ച്ചി​ട്ടി​ല്ലാ​ത്ത​വ​ര്‍ക്കു​ള്ള പ്ര​വേ​ശ​ന പ​രീ​ക്ഷ ആ​ഗ​സ്റ്റ് ഒ​മ്പ​തി​ന് രാ​വി​ലെ 10.30 മു​ത​ല്‍ ഉ​ച്ച ഒ​ന്നു വ​രെ സ​ര്‍വ​ക​ലാ​ശാ​ല കാ​മ്പ​സി​ലെ കോ​മേ​ഴ്സ് ആ​ൻ​ഡ് മാ​നേ​ജ്മെ​ന്റ് സ്റ്റ​ഡീ​സ് പ​ഠ​ന​വ​കു​പ്പി​ല്‍ ന​ട​ക്കും. ക​ണ്‍ഫ​ര്‍മേ​ഷ​ന്‍ ന​ല്‍കി​യ​വ​ര്‍ക്കു​ള്ള ഹാ​ള്‍ടി​ക്ക​റ്റ് പ്ര​വേ​ശ​ന വി​ഭാ​ഗം വെ​ബ്സൈ​റ്റി​ല്‍ ല​ഭ്യ​മാ​ണ് https://admission.uoc.ac.in/ .

പ്രാ​ക്ടി​ക്ക​ല്‍ പ​രീ​ക്ഷ​യും വൈ​വ​യും മാ​റ്റി

ആ​ഗ​സ്റ്റ് ആ​റ് മു​ത​ല്‍ ഒ​മ്പ​ത് വ​രെ തി​രൂ​ര്‍ ടി.​എം.​ജി കോ​ള​ജി​ല്‍ ന​ട​ത്താ​നി​രു​ന്ന വി​ദൂ​ര വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം എം.​എ. അ​റ​ബി​ക് ( CBCSS - SDE ) ഏ​പ്രി​ല്‍ 2024 പ്രാ​ക്ടി​ക്ക​ല്‍ പ​രീ​ക്ഷ​യും ( ADVANCED TRANSLATION AND SIMULTANEOUS INTERPRETATION ) വൈ​വ​യും മാ​റ്റി​വെ​ച്ചു. പു​തു​ക്കി​യ സ​മ​യ​ക്ര​മം പി​ന്നീ​ട​റി​യി​ക്കും.

സ​ര്‍ട്ടി​ഫി​ക്ക​റ്റ് കൈ​പ്പ​റ്റാം

ജൂ​ലൈ 24ന് ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ച ര​ണ്ടാം​വ​ര്‍ഷ അ​ഫ്‌​ദ​ലു​ല്‍ ഉ​ല​മ പ്രി​ലി​മി​ന​റി (2013 മു​ത​ല്‍ 2015 വ​രെ പ്ര​വേ​ശ​നം) സെ​പ്റ്റം​ബ​ര്‍ 2022 ഒ​റ്റ​ത്ത​വ​ണ റ​ഗു​ല​ര്‍ സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ​യു​ടെ മാ​ര്‍ക്ക് ലി​സ്റ്റ് പ​രീ​ക്ഷാ​ര്‍ഥി​ക​ള്‍ക്ക് ഹാ​ള്‍ടി​ക്ക​റ്റു​മാ​യി നേ​രി​ട്ട് വ​ന്ന് പ​രീ​ക്ഷ​ഭ​വ​നി​ലെ ഇ.​ഒ.​ടി. സെ​ക്ഷ​നി​ല്‍നി​ന്ന് കൈ​പ്പ​റ്റാം. ഫോ​ണ്‍ : 0494 2407457.

ഒ​റ്റ​ത്ത​വ​ണ റ​ഗു​ല​ര്‍ സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ

എം.​ബി.​എ ഫു​ള്‍ ടൈം ​ആ​ൻ​ഡ് പാ​ര്‍ട്ട് ടൈം, ​എം.​ബി.​എ. ഹെ​ൽ​ത്ത് കെ​യ​ര്‍ മാ​നേ​ജ്മെ​ന്റ്, എം.​ബി.​എ. ഇ​ന്റ​ര്‍നാ​ഷ​ന​ല്‍ ഫി​നാ​ന്‍സ് (CUCSS 2017 & 2018 പ്ര​വേ​ശ​നം മാ​ത്രം) നാ​ലാം സെ​മ​സ്റ്റ​ര്‍ സെ​പ്റ്റം​ബ​ര്‍ 2023 ഒ​റ്റ​ത്ത​വ​ണ റ​ഗു​ല​ര്‍ സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ ആ​ഗ​സ്റ്റ് 21നും ​ര​ണ്ടാം സെ​മ​സ്റ്റ​ര്‍ പ​രീ​ക്ഷ 22നും ​തു​ട​ങ്ങും. കേ​ന്ദ്രം: ടാ​ഗോ​ര്‍ നി​കേ​ത​ന്‍, കാ​ലി​ക്ക​റ്റ് സ​ര്‍വ​ക​ലാ​ശാ​ല കാ​മ്പ​സ്.

ഗ്രേ​സ് മാ​ര്‍ക്ക്

സ​ര്‍വ​ക​ലാ​ശാ​ല പ​ഠ​ന വ​കു​പ്പു​ക​ളി​ലെ ഒ​ന്നു മു​ത​ല്‍ അ​ഞ്ചു വ​രെ സെ​മ​സ്റ്റ​ര്‍ ഇ​ന്റ​ഗ്രേ​റ്റ​ഡ് പി.​ജി. വി​ദ്യാ​ര്‍ഥി​ക​ളി​ല്‍ എ​ന്‍.​എ​സ്.​എ​സ് ഗ്രേ​സ് മാ​ര്‍ക്കി​ന് അ​ര്‍ഹ​രാ​യ​വ​ര്‍ പ​ഠ​ന​വ​കു​പ്പ് മേ​ധാ​വി മു​ഖേ​ന അ​പേ​ക്ഷ പ​രീ​ക്ഷ​ഭ​വ​ന്‍ പി.​ജി. ബ്രാ​ഞ്ചി​ല്‍ സ​മ​ര്‍പ്പി​ക്ക​ണം. അ​വ​സാ​ന തീ​യ​തി ആ​ഗ​സ്റ്റ് 16.

പ​രീ​ക്ഷ​ഫ​ലം

നാ​ലാം സെ​മ​സ്റ്റ​ര്‍ എം.​എ​സ്.​സി ബ​യോ​ടെ​ക്നോ​ള​ജി (2022 പ്ര​വേ​ശ​നം) നാ​ഷ​ന​ല്‍ സ്ട്രീം ​ജൂ​ണ്‍ 2024 പ​രീ​ക്ഷ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

സീ​റ്റൊ​ഴി​വ്

കോ​ഴി​ക്കോ​ട് പേ​രാ​മ്പ്ര ചാ​ലി​ക്ക​ര​യി​ലെ കാ​ലി​ക്ക​റ്റ് സ​ര്‍വ​ക​ലാ​ശാ​ല റീ​ജ​ന​ല്‍ സെ​ന്റ​റി​ല്‍ ബി.​സി.​എ/​ബി.​എ​സ്.​ഡ​ബ്ല്യൂ/​എം.​സി.​എ/​എം.​എ​സ്.​ഡ​ബ്ല്യൂ പ്രോ​ഗ്രാ​മു​ക​ളി​ല്‍ സീ​റ്റൊ​ഴി​വു​ണ്ട്. പ്ര​വേ​ശ​ന വെ​യി​റ്റി​ങ് ലി​സ്റ്റി​ല്‍ ഉ​ള്‍പ്പെ​ട്ട​വ​ര്‍ ആ​ഗ​സ്റ്റ് ആ​റ് (എം.​സി.​എ/ ബി.​സി.​എ), ഏ​ഴ് (എം.​എ​സ്.​ഡ​ബ്ല്യൂ/​ബി.​എ​സ്.​ഡ​ബ്ല്യൂ) തീ​യ​തി​ക​ളി​ല്‍ സ​ര്‍ട്ടി​ഫി​ക്ക​റ്റു​ക​ള്‍ സ​ഹി​തം രാ​വി​ലെ 11ന്സെ​ന്റ​റി​ല്‍ ഹാ​ജ​രാ​ക​ണം. വി​വ​ര​ങ്ങ​ള്‍ക്ക് 0496 2991119, 9961039127 (എം.​സി.​എ), 8594039556 (എം.​എ​സ്.​ഡ​ബ്ല്യൂ).

തൃ​ശൂ​ര്‍ ത​ളി​ക്കു​ള​ത്തെ കാ​ലി​ക്ക​റ്റ് സ​ര്‍വ​ക​ലാ​ശാ​ല സെ​ന്റ​ര്‍ ഫോ​ര്‍ ക​മ്പ്യൂ​ട്ട​ര്‍ സ​യ​ന്‍സ് ആ​ൻ​ഡ് ഇ​ന്‍ഫ​ര്‍മേ​ഷ​ന്‍ സെ​ന്റ​റി​ല്‍ എം.​സി.​എ ജ​ന​റ​ല്‍/​സം​വ​ര​ണ സീ​റ്റു​ക​ളി​ല്‍ ഒ​ഴി​വു​ണ്ട്. പ്ര​വേ​ശ​ന വെ​യി​റ്റി​ങ് ലി​സ്റ്റി​ലു​ള്‍പ്പെ​ട്ട​വ​ര്‍ ആ​റി​ന് സ​ര്‍ട്ടി​ഫി​ക്ക​റ്റു​ക​ള്‍ സ​ഹി​തം രാ​വി​ലെ 10ന് ​സെ​ന്റ​റി​ല്‍ ഹാ​ജ​രാ​ക​ണം. വി​വ​ര​ങ്ങ​ള്‍ക്ക് 0487 2607112, 9400749401, 8547044182.

തൃ​ശൂ​ര്‍ പു​തു​ക്കാ​ട്ടു​ള്ള കാ​ലി​ക്ക​റ്റ് സ​ര്‍വ​ക​ലാ​ശാ​ല സെ​ന്റ​ര്‍ ഫോ​ര്‍ ക​മ്പ്യൂ​ട്ട​ര്‍ സ​യ​ന്‍സ് ആ​ൻ​ഡ് ഇ​ന്‍ഫ​ര്‍മേ​ഷ​ന്‍ സെ​ന്റ​റി​ല്‍ എം.​സി.​എ/​ബി.​എ​സ് സി (​ഐ.​ടി) പ്രോ​ഗ്രാ​മു​ക​ളി​ല്‍ സീ​റ്റൊ​ഴി​വു​ണ്ട്. ആ​ഗ​സ്റ്റ് എ​ട്ടി​ന് സ​ര്‍ട്ടി​ഫി​ക്ക​റ്റു​ക​ള്‍ സ​ഹി​തം രാ​വി​ലെ 11ന് ​സെ​ന്റ​റി​ല്‍ ഹാ​ജ​രാ​ക​ണം. വി​വ​ര​ങ്ങ​ള്‍ക്ക് 04802751888, 9995814411, 9048584865, 9446762845.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Edu NewsCalicut University News
News Summary - University Information
Next Story