എം.ജി സർവകലാശാല വാർത്തകൾ
text_fieldsഎം.ജി
പ്രാക്ടിക്കല്‍
കോട്ടയം: അഞ്ചാം സെമസ്റ്റര്‍ സി.ബി.സി.എസ്-ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ് മോഡല്‍-മൂന്ന് (പുതിയ സ്കീം-2022 അഡ്മിഷന് റെഗുലര്‍, 2018 മുതല്‍ 2021 വരെ അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ്, 2017 ആദ്യ മെഴ്സി ചാന്‍സ് ഒക്ടോബര്‍ 2024) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ 31, ജനുവരി ഒന്ന് തീയതികളില്‍ നടക്കും. ടൈം ടേബിള്‍ വെബ് സൈറ്റില്‍.
പരീക്ഷാ ഫലം
നാലാം സെമസ്റ്റര്‍ പി.ജി.സി.എസ്.എസ് എം.എസ്.സി ബയോകെമിസ്ട്രി (2015 മുതല്‍ 2018 വരെ അഡ്മിഷനുകള്‍ സപ്ലിമെന്ററിയും മെഴ്സി ചാന്‍സും) മെയ് 2024 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനക്കും നിശ്ചിത ഫീസടച്ച് 27 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ studentportal.mgu.ac.in എന്ന ലിങ്കില്‍.
. അഫിലിയേറ്റഡ് കോളജുകളിലെ രണ്ടാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് എം.എ, എം.എസ്.സി (2023 അഡ്മിഷന് റെഗുലര്‍, 2021, 2022 അഡ്മിഷനുകള്‍ ഇംപ്രൂവ്മെന്റ്, സപ്ലിമെന്ററി, 2020 അഡ്മിഷന് സപ്ലിമെന്ററി) ജൂണ്‍ 2024 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനക്കും നിശ്ചിത ഫീസടച്ച് ജനുവരി ഒന്നുവരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.
. അഞ്ചാം സെമസ്റ്റര്‍ സി.ബി.സി.എസ്.എസ് ബി.കോം (2009 മുതല്‍ 2012 വരെ അഡ്മിഷനുകള്‍ സെമസ്റ്റര്‍ ഇംപ്രൂവ്മെന്റും മെഴ്സി ചാന്‍സും) ഒക്ടോബര്‍ 2022 പരീക്ഷയുടെ ഫലം പുനഃപ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനക്കും നിശ്ചിത ഫീസടച്ച് 28 വരെ അപേക്ഷിക്കാം.
സമയപരിധി നീട്ടി
ഒന്നാം സെമസ്റ്റര്‍ എം.സി.എ (2024 അഡ്മിഷന് റെഗുലര്‍, 2021 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ സപ്ലിമെന്ററി, 2020 അഡ്മിഷന് ആദ്യ മെഴ്സി ചാന്‍സ്) പരീക്ഷകള്‍ക്ക് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി നീട്ടി. ഫൈന്‍ ഇല്ലാതെ 19 വരെയും ഫൈനോടുകൂടി 20 വരെയും സൂപ്പര്‍ഫൈനോടുകൂടി 21 വരെയും അപേക്ഷിക്കാം.
ആരോഗ്യം
പരീക്ഷ തീയതികൾ
തൃശൂർ: രണ്ടാം പ്രഫഷനൽ ബി.എ.എം.എസ് ബിരുദ റഗുലർ (2021, 2012, 2016 സ്കീം) പരീക്ഷകൾ ജനുവരി 24നും മൂന്നാം വർഷ ബി.എസ്.സി എം.എൽ.ടി ബിരുദ റഗുലർ/സപ്ലിമെന്ററി, മൂന്നാം വർഷ ബി.എസ്സി മെഡിക്കൽ മൈക്രോബയോളജി റഗുലർ/സപ്ലിമെന്ററി (2014 & 2016 സ്കീമുകൾ), മൂന്നാം വർഷ ബി.എസ്സി മെഡിക്കൽ ബയോകെമിസ്ട്രി റഗുലർ/സപ്ലിമെന്ററി (2014 & 2016 സ്കീമുകൾ) പരീക്ഷ ഫെബ്രുവരി മൂന്നിനും തുടങ്ങും.
ഒന്നാം പ്രഫഷനൽ എം.ബി.ബി.എസ് ബിരുദ സപ്ലിമെന്ററി (2010 സ്കീം) പരീക്ഷ ജനുവരി 13നും ഏഴാം സെമസ്റ്റർ ബി.ഫാം ബിരുദ സപ്ലിമെന്ററി പരീക്ഷ ജനുവരി ആറിനും തുടങ്ങും. മൂന്നാം വർഷ ബി.എസ്സി ഡയാലിസിസ് ടെക്നോളജി ബിരുദ സപ്ലിമെന്ററി (2019 & 2020 സ്കീമുകൾ) പരീക്ഷ ഫെബ്രുവരി മൂന്നിന് ആരംഭിക്കും.
പരീക്ഷ ടൈം ടേബിൾ
മൂന്നാം വർഷ ബി.എസ്സി നഴ്സിങ് ബിരുദ സപ്ലിമെന്ററി (2010 സ്കീം), രണ്ടാം പ്രഫഷനൽ എം.ബി.ബി.എസ് ബിരുദ റെഗുലർ/സപ്ലിമെന്ററി (2019 സ്കീം) പ്രാക്ടിക്കൽ (റിവൈസ്ഡ്), മൂന്നാം വർഷ ബി.എസ്സി ഒപ്റ്റോമെട്രി ബിരുദ (റെഗുലർ/സപ്ലിമെന്ററി) പ്രാക്ടിക്കൽ, ഒന്നാം വർഷ എം.എസ്സി നഴ്സിങ് ബിരുദ സപ്ലിമെന്ററി (2016 സ്കീം) പരീക്ഷകളുടെ ടൈം ടേബിൾ പ്രസിദ്ധീകരിച്ചു. വിശദ വിവരങ്ങൾക്ക് www.kuhs.ac.in കാണുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.