Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightവാഴ്സിറ്റി...

വാഴ്സിറ്റി വാർത്തകൾ-05/09/2023

text_fields
bookmark_border
calicut university
cancel

കാലിക്കറ്റ്

പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യ​ ഫ​ലം

തേഞ്ഞിപ്പലം: വി​ദൂ​ര​വി​ഭാ​ഗം ആ​റാം സെ​മ​സ്റ്റ​ര്‍ ബി.​കോം, ബി.​ബി.​എ (സി.​ബി.​സി.​എ​സ്.​എ​സ് - ​റെ​ഗു​ല​ര്‍, സി.​യു.​സി.​ബി.​സി.​എ​സ്.​എ​സ് സ​പ്ലി​മെ​ന്റ​റി) ഏ​പ്രി​ല്‍ 2023 പ​രീ​ക്ഷ​ക​ളു​ടെ പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

പ​രീ​ക്ഷാ​ഫ​ലം

ബി.​കോം ഒ​റ്റ​ത്ത​വ​ണ റെ​ഗു​ല​ര്‍ സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ (പാ​ര്‍ട്ട് ര​ണ്ട്- അ​ഡീ​ഷ​ന​ല്‍ ലാം​ഗ്വേ​ജ്) സെ​പ്റ്റം​ബ​ര്‍ 2021 പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

എം.​എ​സ് സി ​ക​മ്പ്യൂ​ട്ട​ര്‍ സ​യ​ന്‍സ് സീ​റ്റൊ​ഴി​വ്

സ​ര്‍വ​ക​ലാ​ശാ​ല​ക്ക് കീ​ഴി​ലെ സി.​സി.​എ​സ്.​ഐ.​ടി. സി.​യു കാ​മ്പ​സ് സെ​ന്റ​റി​ല്‍ എം.​എ​സ് സി ​ക​മ്പ്യൂ​ട്ട​ര്‍ സ​യ​ന്‍സ് കോ​ഴ്സി​ല്‍ എ​സ്.​സി, എ​സ്.​ടി, ഇ.​ഡ​ബ്ല്യൂ.​എ​സ്, ല​ക്ഷ​ദ്വീ​പ്, സ്‌​പോ​ര്‍ട്‌​സ്, ഭി​ന്ന​ശേ​ഷി സീ​റ്റു​ക​ളി​ല്‍ ഒ​ഴി​വു​ണ്ട്. താ​ൽ​പ​ര്യ​മു​ള്ള​വ​ര്‍ അ​സ​ല്‍ സ​ര്‍ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി ഏ​ഴി​ന് മു​മ്പ് സി.​സി.​എ​സ്.​ഐ.​ടി ഓ​ഫി​സി​ൽ ഹാ​ജ​രാ​ക​ണം.

ബി.​എ​ഡ് സീ​റ്റൊ​ഴി​വ്

വ​യ​നാ​ട് പൂ​മ​ല​യി​ലു​ള്ള കാ​ലി​ക്ക​റ്റ് സ​ര്‍വ​ക​ലാ​ശാ​ല ടീ​ച്ച​ര്‍ എ​ജു​ക്കേ​ഷ​ന്‍ കേ​ന്ദ്ര​ത്തി​ല്‍ വി​ശ്വ​ക​ര്‍മ വി​ഭാ​ഗ​ത്തി​ന് ബി.​എ​ഡ് മാ​ത്ത​മാ​റ്റി​ക്‌​സ് ഓ​പ്ഷ​നി​ല്‍ സീ​റ്റൊ​ഴി​വു​ണ്ട്. താ​ൽ​പ​ര്യ​മു​ള്ള​വ​ര്‍ അ​സ​ല്‍ സ​ര്‍ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി 11 ന് ​വൈ​കീ​ട്ട് നാ​ലി​ന് മു​മ്പ് കേ​ന്ദ്ര​ത്തി​ല്‍ ഹാ​ജ​രാ​ക​ണം. ഫോ​ണ്‍: 04936 227221, 9496671332.

ഫീ​ല്‍ഡ് അ​സി​സ്റ്റ​ന്റ് നി​യ​മ​നം

സ​ര്‍വ​ക​ലാ​ശാ​ല സ​സ്യോ​ദ്യാ​ന​ത്തി​ല്‍ ക​രാ​റ​ടി​സ്ഥാ​ന​ത്തി​ല്‍ ഫീ​ല്‍ഡ് അ​സി​സ്റ്റ​ന്റു​മാ​രെ നി​യ​മി​ക്കാ​ൻ ഓ​ണ്‍ലൈ​ന്‍ അ​പേ​ക്ഷ ക്ഷ​ണി​ച്ചു. വ​യ​സ്സും യോ​ഗ്യ​ത വി​വ​ര​ങ്ങ​ളും വി​ശ​ദ വി​വ​ര​ങ്ങ​ളും വെ​ബ്‌​സൈ​റ്റി​ല്‍. അ​പേ​ക്ഷ ല​ഭി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി 16.

അ​സി. പ്ര​ഫ​സ​ര്‍ നി​യ​മ​നം

കാ​ലി​ക്ക​റ്റ് സ​ര്‍വ​ക​ലാ​ശാ​ല​യു​ടെ പാ​ല​ക്കാ​ട് കൊ​ടു​വാ​യൂ​രി​ലു​ള്ള ടീ​ച്ച​ര്‍ എ​ജു​ക്കേ​ഷ​ന്‍ കേ​ന്ദ്ര​ത്തി​ല്‍ ഫി​സി​ക്ക​ല്‍ എ​ജു​ക്കേ​ഷ​ന്‍, ഫൈ​നാ​ര്‍ട്‌​സ്, പെ​ര്‍ഫോ​മി​ങ് ആ​ര്‍ട്‌​സ് വി​ഷ​യ​ങ്ങ​ളി​ല്‍ അ​സി. പ്ര​ഫ​സ​ര്‍മാ​രെ ദി​വ​സ​വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ല്‍ നി​യ​മി​ക്കു​ന്നു. ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ത്തി​ല്‍ 55 ശ​ത​മാ​നം മാ​ര്‍ക്കോ​ടെ പി.​ജി​യും നെ​റ്റു​മാ​ണ് യോ​ഗ്യ​ത. നെ​റ്റ് ഉ​ള്ള​വ​രു​ടെ അ​ഭാ​വ​ത്തി​ല്‍ അ​ല്ലാ​ത്ത​വ​രെ​യും പ​രി​ഗ​ണി​ക്കും. ഉ​ദ്യോ​ഗാ​ര്‍ഥി​ക​ള്‍ 11ന് ​രാ​വി​ലെ 10ന് ​സ​ര്‍ട്ടി​ഫി​ക്ക​റ്റു​ക​ള്‍ സ​ഹി​തം കോ​ള​ജ് ഓ​ഫി​സി​ല്‍ ഹാ​ജ​രാ​ക​ണം. ഫോ​ണ്‍: 04923 252556.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:university information
News Summary - University Informations
Next Story