സർവകലാശാല വാർത്തകൾ
text_fieldsഎം.ജി
എം.ജി ക്യാറ്റ്: ഓൺലൈൻ രജിസ്ട്രേഷൻ ഇന്നുമുതൽ
കോട്ടയം: എം.ജി സർവകലാശാലയിലെ പഠന വകുപ്പുകളിലും ഇന്റർസ്കൂൾ സെന്ററുകളിലും നടത്തുന്ന എം.എ, എം.എസ് സി, എം.ടി.ടി.എം, എൽഎൽ.എം. എം.എഡ്, എം.പി.ഇ.എസ്, എം.ബി.എ പ്രോഗ്രാമുകളിൽ 2024 വർഷത്തെ പൊതു പ്രവേശന പരീക്ഷക്ക് വ്യാഴാഴ്ച മുതൽ മാർച്ച് 30 വരെ ഓൺലൈനിൽ രജിസ്റ്റർ ചെയ്യാം. പ്രവേശന പ്രക്രിയ, പ്രവേശന യോഗ്യത, പ്രോഗ്രാമുകൾ, സീറ്റുകളുടെ എണ്ണം, പരീക്ഷ ഷെഡ്യൂൾ തുടങ്ങിയ വിവരങ്ങൾ www.cat.mgu.ac.in വെബ്സൈറ്റിൽ ലഭിക്കും. ഓരോ പ്രോഗ്രാമിനും പൊതുവിഭാഗത്തിന് 1200 രൂപയും എസ്.സി, എസ്.ടി വിഭാഗത്തിന് 600 രൂപയുമാണ് അപേക്ഷാഫീസ്. എം.ബി.എ ഒഴികെയുള്ള പ്രോഗ്രാമുകളിലേക്ക് www.cat.mgu.ac.in എന്ന വെബ്സൈറ്റ് വഴിയും എം.ബി.എക്ക് www.admission.mgu.ac.in എന്ന വെബ്സൈറ്റ് വഴിയുമാണ് അപേക്ഷിക്കേണ്ടത്. പ്രവേശന പരീക്ഷ മേയ് 17,18 തീയതികളിൽ തിരുവനന്തപുരം, കോട്ടയം, എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ കേന്ദ്രങ്ങളിൽ നടക്കും. ഫോൺ: 0481 2733595, ഇ-മെയിൽ: cat@mgu.ac.in എം.ബി.എ പ്രോഗ്രാം സംബന്ധിച്ച വിവരങ്ങൾ 0481 2733367 ഫോൺ നമ്പറിലും smbs@mgu.ac.in എന്ന ഇ-മെയിലിലും ലഭിക്കും.
പരീക്ഷ തീയതി
രണ്ടാം സെമസ്റ്റർ ഐ.എം.സി.എ (2022 അഡ്മിഷൻ റെഗുലർ, 2017-2021 അഡ്മിഷനുകൾ സപ്ലിമെൻററി), രണ്ടാം സെമസ്റ്റർ ഡി.ഡി.എം.സി.എ(2016 അഡ്മിഷൻ സപ്ലിമെൻററി, 2014, 2015 അഡ്മിഷനുകൾ മേഴ്സി ചാൻസ്) പരീക്ഷകൾ ഫെബ്രുവരി 22ന് ആരംഭിക്കും. ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ.
പ്രാക്ടിക്കൽ
ഒന്നാം സെമസ്റ്റർ ബി.വോക് സ്പോർട്സ് ന്യൂട്രീഷൻ ആൻഡ് ഫിസിയോതെറപ്പി (2023 അഡ്മിഷൻ റെഗുലർ, 2022 അഡ്മിഷൻ ഇംപ്രൂവ്മെൻറ്, 2018-2022 അഡ്മിഷനുകൾ റീഅപ്പിയറൻസ് - ന്യൂ സ്കീം, ഡിസംബർ 2023) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷ വെള്ളിയാഴ്ച പാലാ അൽഫോൻസ കോളജിൽ നടക്കും.
കാലിക്കറ്റ്
പ്രത്യേക പരീക്ഷ
തേഞ്ഞിപ്പലം: എന്‍.സി.സി/ സ്പോര്‍ട്സ് പ്രാതിനിധ്യം മൂലം ഒന്നാം സെമസ്റ്റര്‍ ബി.എ / ബി.എസ് സി (സി.ബി.സി.എസ്.എസ്- യു.ജി) നവംബര്‍ 2021 / നവംബര്‍ 2022 റെഗുലര്‍ പരീക്ഷ എഴുതാന്‍ കഴിയാത്തവര്‍ക്കായുള്ള നവംബര്‍ 2023 റെഗുലര്‍ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പ്രത്യേക പരീക്ഷ മാര്‍ച്ച് നാലിന് തുടങ്ങും. കേന്ദ്രം: ടാഗോര്‍ നികേതന്‍, സര്‍വകലാശാല കാമ്പസ്.
എന്‍.സി.സി / സ്പോര്‍ട്സ് പ്രാതിനിധ്യം മൂലം ഒന്നാം സെമസ്റ്റര്‍ ബി.കോം (സി.ബി.സി.എസ്.എസ്- യു.ജി) നവംബര്‍ 2022 റെഗുലര്‍ പരീക്ഷ എഴുതാന്‍ കഴിയാത്തവര്‍ക്കായുള്ള നവംബര്‍ 2023 റെഗുലര്‍ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പ്രത്യേക പരീക്ഷ മാര്‍ച്ച് നാലിന് തുടങ്ങും. കേന്ദ്രം: ടാഗോര്‍ നികേതന്‍, സര്‍വകലാശാല കാമ്പസ്. വിശദ സമയക്രമം വെബ്സൈറ്റില്‍.
പരീക്ഷ
അഫിലിയേറ്റഡ് കോളജുകള്‍ / എസ്.ഡി.ഇ/ പ്രൈവറ്റ് രജിസ്ട്രേഷന് വിദ്യാർഥികള്‍ക്കുള്ള വിവിധ യു.ജി ഏപ്രില്‍ 2024 റെഗുലര്‍ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ മാര്‍ച്ച് 13 ന് തുടങ്ങും.
ബി.ബി.എ എല്‍.എല്‍.ബി ഹോണേഴ്സ് രണ്ടാം സെമസ്റ്റര്‍ (2019 മുതല്‍ 2022 വരെ പ്രവേശനം) ഏപ്രില്‍ 2023 റെഗുലര്‍ / സപ്ലിമെന്ററി, രണ്ടാം സെമസ്റ്റര്‍ (2015 മുതല്‍ 2018 വരെ പ്രവേശനം) നവംബര്‍ 2023 സപ്ലിമെന്ററി പരീക്ഷകളും ആറാം സെമസ്റ്റര്‍ (2019 & 2020 പ്രവേശനം) ഏപ്രില്‍ 2023 റെഗുലര്‍ / സപ്ലിമെന്ററി, ആറാം സെമസ്റ്റര്‍ (2015 മുതല്‍ 2018 വരെ പ്രവേശനം) നവംബര്‍ 2023 സപ്ലിമെന്ററി പരീക്ഷകളും മാര്‍ച്ച് 11ന് തുടങ്ങും.
മൂന്നു വര്‍ഷ എല്‍.എല്‍.ബി യൂണിറ്ററി ഡിഗ്രി അഞ്ചാം സെമസ്റ്റര്‍ (2021 പ്രവേശം) നവംബര്‍ 2023 റെഗുലര്‍ പരീക്ഷകളും മാര്‍ച്ച് 13 ന് തുടങ്ങും. വിശദ സമയക്രമം വെബ്സൈറ്റില്‍.
പരീക്ഷ അപേക്ഷ
അഫിലിയേറ്റഡ് കോളജുകളിലെയും സര്‍വകലാശാല ടീച്ചിങ് പഠന വകുപ്പുകളിലെയും നാലാം സെമസ്റ്റര്‍ രണ്ട് വര്‍ഷ ബി.എഡ് (2020 പ്രവേശനം മുതല്‍) ഏപ്രില്‍ 2024 റെഗുലര്‍ / സപ്ലിമെന്ററി പരീക്ഷകള്‍ക്ക് പിഴ കൂടാതെ മാര്‍ച്ച് 15 വരെയും 180 രൂപ പിഴയോടെ 18 വരെയും അപേക്ഷിക്കാം. ലിങ്ക് മാര്‍ച്ച് ഒന്ന് മുതല്‍ ലഭ്യമാകും.
അഫിലിയേറ്റഡ് കോളജുകളിലെയും സര്‍വകലാശാല ടീച്ചിങ് പഠന വകുപ്പുകളിലെയും രണ്ടാം സെമസ്റ്റര്‍ രണ്ട് വര്‍ഷ ബി.എഡ് (2020 പ്രവേശനം മുതല്‍) ഏപ്രില്‍ 2024 റെഗുലര്‍ / സപ്ലിമെന്ററി പരീക്ഷകള്‍ക്ക് പിഴ കൂടാതെ മാര്‍ച്ച് 11 വരെയും 180 രൂപ പിഴയോടെ 13 വരെയും അപേക്ഷിക്കാം. ലിങ്ക് ഫെബ്രുവരി 26 മുതല്‍ ലഭ്യമാകും.
പരീക്ഷഫലം
നാലാം സെമസ്റ്റര്‍ എം.ആര്‍ക് ലാന്‍ഡ്സ്കേപ്പ് ആര്‍ക്കിടെക്ചര്‍, സസ്റ്റൈനബിള്‍ ആര്‍ക്കിടെക്ചര്‍ ജൂലൈ 2023 റെഗുലര്‍ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
എസ്.ഡി.ഇ നാലാം സെമസ്റ്റര്‍ എം.എസ് സി മാത്തമാറ്റിക്സ് (സി.ബി.സി.എസ്.എസ് - SDE 2019 മുതല്‍ 2021 വരെ പ്രവേശനം) ഏപ്രില്‍ 2023 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 26 വരെ അപേക്ഷിക്കാം.
ഒന്നാം സെമസ്റ്റര്‍ എം.കോം (ഡിസ്റ്റന്‍സ്) നവംബര്‍ 2021 പരീക്ഷയുടെ സൂക്ഷ്മപരിശോധന ഫലം പ്രസിദ്ധീകരിച്ചു.
ഒന്നാം സെമസ്റ്റര്‍ എം.കോം (ഡിസ്റ്റന്‍സ്) നവംബര്‍ 2021 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.
വാക് ഇന്‍ ഇന്റര്‍വ്യൂ
കാലിക്കറ്റ് സര്‍വകലാശാല പരിസ്ഥിതി പഠനവകുപ്പില്‍ െഗസ്റ്റ് െലക്ചറര്‍ ഒഴിവിലേക്കുള്ള നിയമനത്തിന് 23 ന് രാവിലെ 11 ന് വാക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ വയസ്സ്, പ്രവൃത്തി പരിചയം എന്നിവ ഉള്‍പ്പെടെ തെളിയിക്കാനുള്ള അസല്‍ രേഖകള്‍ സഹിതം പഠനവകുപ്പ് കോ ഓഡിനേറ്ററുടെ ചേമ്പറില്‍ ഹാജരാകണം. ഫോണ്‍: 9447956226.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.