സർവകലാശാല വാർത്തകൾ
text_fieldsഎം.ജി
പരീക്ഷ മാറ്റി
കോട്ടയം: നാലാം സെമസ്റ്റർ എം.എ (എച്ച്.ആർ.എം) 2022 അഡ്മിഷൻ റെഗുലർ, 2021 അഡ്മിഷൻ സപ്ലിമെൻററി, എം.എച്ച്.ആർ.എം (2020 അഡ്മിഷൻ സപ്ലിമെൻററി, 2019 അഡ്മിഷൻ ആദ്യ മേഴ്സി ചാൻസ്, 2018 അഡ്മിഷൻ രണ്ടാം മേഴ്സി ചാൻസ്) പരീക്ഷയുടെ ഏപ്രിൽ 26ന് നടത്താനിരുന്ന എച്ച്.ആർ.എം ഇൻ സർവിസ് സെക്ടർ എന്ന പേപ്പർ മേയ് 17ലേക്ക് മാറ്റി. വിശദ വിവരങ്ങൾ വെബ്സൈറ്റിൽ.
പരീക്ഷ അപേക്ഷ
നാലാം സെമസ്റ്റർ ബി.എ/ബി.കോം പ്രൈവറ്റ് രജിസ്ട്രേഷൻ പ്രോഗ്രാമുകളുടെ (സി.ബി.സി.എസ്-2022 അഡ്മിഷൻ റെഗുലർ, 2021 അഡ്മിഷൻ ഇംപ്രൂവ്മെൻറ് 2017, 2018, 2019, 2020, 2021 അഡ്മിഷൻ റീഅപ്പിയറൻസ്), നാലാം സെമസ്റ്റർ സി.ബി.സി.എസ് (പുതിയ സ്കീം-2022 അഡ്മിഷൻ റെഗുലർ, 2021 അഡ്മിഷൻ ഇംപ്രൂവ്മെൻറ് 2017, 2018, 2019, 2020, 2021 അഡ്മിഷൻ റീഅപ്പിയറൻസ്), നാലാം സെമസ്റ്റർ സി.ബി.സി.എസ് ബി.എസ്സി സൈബർ ഫോറൻസിക് (2022 അഡ്മിഷൻ റെഗുലർ, 2021 അഡ്മിഷൻ ഇംപ്രൂവ്മെൻറ്, 2019, 2020, 2021 അഡ്മിഷൻ റീഅപ്പിയറൻസ്) പരീക്ഷകൾക്ക് ഏപ്രിൽ 30 വരെ ഫീസടച്ച് അപേക്ഷിക്കാം. മേയ് മൂന്നുവരെ ഫൈനോടെയും മേയ് ആറു വരെ സൂപ്പർ ഫൈനോടു കൂടിയും അപേക്ഷ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾ സർവകലാശാല വെബ്സൈറ്റിൽ.
അഫിലിയേറ്റഡ് കോളജുകൾ നടത്തുന്ന പഞ്ചവത്സര ഇൻറഗ്രേറ്റഡ് ബി.എ എൽഎൽ.ബി, ബി.ബി.എ എൽഎൽ.ബി, ബി.കോം എൽഎൽ.ബി പ്രോഗ്രാമുകളുടെ ഒന്നും പത്തും സെമസ്റ്റർ പരീക്ഷകൾക്ക് മേയ് ആറുവരെ ഫീസടച്ച് അപേക്ഷ നൽകാം. മേയ് എട്ടുവരെ ഫൈനോടെയും മേയ് 10 വരെ സൂപ്പർ ഫൈനോടെയും അപേക്ഷ സ്വീകരിക്കും. വിശദ വിവരങ്ങൾ വെബ്സൈറ്റിൽ.
നാലാം സെമസ്റ്റർ എം.എ, എം.എസ്സി, എം.കോം, എം.എസ്.ഡബ്ല്യു, എം.എ ജെ.എം.സി, എം.ടി.ടി.എം, എം.എച്ച്.എം (സി.എസ്.എസ് - 2022 അഡ്മിഷൻ റെഗുലർ, 2019,2020,2021 അഡ്മിഷൻ റീഅപ്പിയറൻസ്), നാലാം സെമസ്റ്റർ എം.എൽ.ഐ.ബി ഐ.എസ്സി (2022 അഡ്മിഷൻ റെഗുലർ, 2020,2021 അഡ്മിഷൻ റീഅപ്പിയറൻസ്) പരീക്ഷകൾക്ക് മെയ് രണ്ടു മുതൽ ഏഴു വരെ ഫീസ് അടച്ച് അപേക്ഷ നൽകാം. മെയ് എട്ടുമുതൽ 10 വരെ ഫൈനോടെയും മേയ് 11 മുതൽ 15 വരെ സൂപ്പർ ഫൈനോടെയും അപേക്ഷ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾ സർവകലാശാല വെബ്സൈറ്റിൽ.
പ്രാക്ടിക്കൽ/ വൈവ വോസി
ആറാം സെമസ്റ്റർ ബി.എ സോഷ്യോളജി (സി.ബി.സി.എസ്-2021 അഡ്മിഷൻ റെഗുലർ 2017,2018, 2019,2020 അഡ്മിഷൻ സപ്ലിമെൻററി-മാർച്ച് 2024) പരീക്ഷയുടെ പ്രാക്ടിക്കൽ/വൈവ വോസി പരീക്ഷകൾ മേയ് രണ്ടുമുതൽ നടക്കും. ടൈംടേബിൾ വെബ്സൈറ്റിൽ. ആറാം സെമസ്റ്റർ ബി.എ ഇംഗ്ലീഷ് ലിറ്ററേച്ചർ, കമ്യൂണിക്കേഷൻ ആൻഡ് ജേണലിസം (ട്രിപ്പിൾ മെയിൻ-മോഡൽ 3) (സി.ബി.സി.എസ്-2021 അഡ്മിഷൻ റെഗുലർ 2017, 2018, 2019, 2020 അഡ്മിഷൻ സപ്ലിമെൻററി-മാർച്ച് 2024) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ ഏപ്രിൽ 22, 23 തീയതികളിൽ അതത് കോളജുകളിൽ നടക്കും. ടൈംടേബിൾ വെബ്സൈറ്റിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.