സര്വകലാശാല വാർത്തകൾ
text_fieldsകാലിക്കറ്റ്
പരീക്ഷ അപേക്ഷ
സർവകലാശാല എൻജിനീയറിങ് കോളജിലെ (സി.യു.ഐ.ഇ.ടി) ഏഴാം സെമസ്റ്റർ ബി.ടെക്. (2021 പ്രവേശനം) നവംബർ 2024, (2020 പ്രവേശനം) ഏപ്രിൽ 2024, (2019 പ്രവേശനം) നവംബർ 2023 റഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷകൾക്ക് പിഴ കൂടാതെ സെപ്റ്റംബർ 12 വരെ അപേക്ഷിക്കാം. ലിങ്ക് ആഗസ്റ്റ് 31 മുതൽ ലഭ്യമാകും.
പരീക്ഷഫലം
നാലാം സെമസ്റ്റർ ബി.എഡ്. സ്പെഷൽ എജുക്കേഷൻ - ഹിയറിങ് ഇംപയർമെൻറ്, ഇന്റലക്ച്വൽ ഡിസബിലിറ്റി ഏപ്രിൽ 2024 പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് സെപ്റ്റംബർ 12 വരെ അപേക്ഷിക്കാം.
മൂന്നാം സെമസ്റ്റർ (2019 പ്രവേശനം) എം.എസ് സി. ജനറൽ ബയോടെക്നോളജി സെപ്റ്റംബർ 2023 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് സെപ്റ്റംബർ 11 വരെ അപേക്ഷിക്കാം.
കണ്ണൂർ
പ്രൈവറ്റ് രജിസ്ട്രേഷൻ പ്രവേശനം
കണ്ണൂർ: സർവകലാശാല 2024-25 അധ്യയന വർഷം പ്രൈവറ്റ് രജിസ്ട്രേഷൻ ബിരുദ/ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്കും സർട്ടിഫിക്കറ്റ് കോഴ്സുകളിലേക്കുമുള്ള പ്രവേശനത്തിന് സെപ്റ്റംബർ 13 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. അപേക്ഷയുടെ പ്രിന്റൗട്ടും അനുബന്ധ രേഖകളും 19നകം സർവകലാശാലയിൽ സമർപ്പിക്കണം.
ഹാൾ ടിക്കറ്റ്
സെപ്റ്റംബർ നാലിന് ആരംഭിക്കുന്ന നാലാം സെമസ്റ്റർ പ്രൈവറ്റ് രജിസ്ട്രേഷൻ ബിരുദ/ ബിരുദാനന്തര ബിരുദ (ഏപ്രിൽ 2024) പരീക്ഷകളുടെ ഹാൾ ടിക്കറ്റുകൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. ഹാൾ ടിക്കറ്റ് പ്രിന്റ് എടുത്തശേഷം ഫോട്ടോ പതിച്ച് അറ്റസ്റ്റ് ചെയ്ത്, ഹാൾ ടിക്കറ്റിൽ കൊടുത്തിരിക്കുന്ന പരീക്ഷകേന്ദ്രത്തിൽ ഉച്ചക്ക് 1.30ന് പരീക്ഷക്ക് ഹാജരാകണം. ഹാൾടിക്കറ്റ് സ്വയം സാക്ഷ്യപ്പെടുത്തുന്ന വിദ്യാർഥികൾ ഫോട്ടോ പതിച്ച ഏതെങ്കിലും അംഗീകൃത അസ്സൽ തിരിച്ചറിയൽ കാർഡ് കരുതണം.
ബി.കോം അഡീഷനൽ കോഓപറേഷൻ പരീക്ഷകൾ സെപ്റ്റംബർ ആറിന് ആരംഭിക്കുന്ന പ്രൈവറ്റ് രജിസ്ട്രേഷൻ ബി.കോം അഡീഷനൽ കോഓപറേഷൻ (റെഗുലർ/ സപ്ലിമെന്ററി) ഏപ്രിൽ-2024 പരീക്ഷയുടെ ഹാൾ ടിക്കറ്റുകൾ പരീക്ഷക്ക് ഹാജരാകേണ്ട കേന്ദ്രങ്ങളിൽനിന്ന് കൈപ്പറ്റേണ്ടതാണ്. ഹാൾ ടിക്കറ്റ് സ്വയം സാക്ഷ്യപ്പെടുത്തുകയോ ഒരു ഗസറ്റഡ് ഉദ്യോഗസ്ഥനെക്കൊണ്ട് സാക്ഷ്യപ്പെടുത്തുകയോ വേണം. സ്വയം സാക്ഷ്യപ്പെടുത്തുന്ന വിദ്യാർഥികൾ, ഫോട്ടോ പതിച്ച ഏതെങ്കിലും സർക്കാർ അംഗീകൃത അസ്സൽ തിരിച്ചറിയൽ കാർഡ് നിർബന്ധമായും ഹാജരാക്കണം. വിദ്യാർഥികൾ അപേക്ഷിച്ച ചില പരീക്ഷകേന്ദ്രങ്ങൾ താഴെ പട്ടികയിൽ കൊടുത്ത രീതിയിൽ മാറ്റിയിട്ടുണ്ട്. മറ്റു പരീക്ഷ കേന്ദ്രങ്ങൾക്ക് മാറ്റമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.