സർവകലാശാല വാർത്തകൾ
text_fieldsഎം.ജി
പ്രാക്ടിക്കല്‍
ആറാം സെമസ്റ്റര്‍ ബി.കോം സിബിസിഎസ്എസ് (2009 മുതല്‍ 2012 വരെ അഡ്മിഷനുകള്‍ മെഴ്സി ചാന്‍സ് ഒക്ടോബര്‍ 2024) പരീക്ഷയുടെ പ്രൊജക്റ്റ് വൈവ വോസി പരീക്ഷ നവംബര്‍ 14 ന് വെങ്ങോല, ജയ് ഭാരത് ആർട്സ് ആന്റ് സയന്‍സ് കോളജില്‍ നടക്കും. ടൈം ടേബിള്‍ വെബ് സൈറ്റില്‍.
അഞ്ചാം സെമസ്റ്റര്‍ ബി.വോക്ക് സസ്റ്റൈനബിള്‍ അഗ്രിക്കള്‍ച്ചര്‍ (പുതിയ സ്കീം- 2022 അഡ്മിഷന് റഗുലര്‍, 2018 മുതല്‍ 2021 വരെ അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ് ഒക്ടോബര്‍ 2024) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍2 നവംബര്‍ 28 മുതല്‍ പാലാ സെന്റ് തോമസ് കോളജില്‍ നടക്കും. ടൈം ടേബിള്‍ വെബ് സൈറ്റില്‍.
പരീക്ഷാ ഫലം
നാലാം സെമസ്റ്റര്‍ ബി.ടെക് സ്പെഷല്‍ സപ്ലിമെന്ററി, മെഴ്സി ചാന്‍സ് (2010 മുതലുള്ള അഡ്മിഷനുകള്‍) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കുമുള്ള അപേക്ഷകള്‍ നിശ്ചിത ഫീസ് അടച്ച് നവംബര്‍ 18 വരെ സമര്‍പ്പിക്കാം. വിശദ വിവരങ്ങള്‍ studentportal.mgu.ac.in എന്ന ലിങ്കില്‍.
കണ്ണൂർ
സ്ഥിരം അധ്യാപക ഒഴിവുകൾ
സർവകലാശാലയുടെ വിവിധ പഠനവകുപ്പുകളിലെ സ്ഥിരം അധ്യാപക തസ്തികകളിലേക്ക് നവംബർ 22 വരെ ഓൺലൈനായി അപേക്ഷിക്കാം. പ്രഫസർ -രണ്ട്, അസോ. പ്രഫസർ -12, അസി. പ്രഫസർ -18 എന്നിങ്ങനെയാണ് ഒഴിവുകൾ. അപേക്ഷകളുടെ പ്രിന്റൗട്ടുകൾ അനുബന്ധ രേഖകൾ സഹിതം 29ന് വൈകീട്ട് അഞ്ചു വരെ സർവകലാശാലയിൽ സ്വീകരിക്കും. വിശദ വിജ്ഞാപനത്തിനായി കണ്ണൂർ സർവകലാശാല വെബ്സൈറ്റ് (www.kannuruniversity.ac.in) സന്ദർശിക്കാം.
കാലിക്കറ്റ്
പി.ജി ഗ്രാജ്വേഷന് സെറിമണി
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയില്‍നിന്ന് 2022-‘24 വര്‍ഷം ബിരുദാനന്തരബിരുദം വിജയകരമായി പൂര്‍ത്തിയാക്കിയവര്‍ക്കായി നടത്തുന്ന ഗ്രാജ്വേഷന് സെറിമണി 2024 ഡിസംബര്‍ 16, 17 തീയതികളില്‍ നടക്കും.
അഫിലിയേറ്റഡ് കോളജ്/വിദൂരവിദ്യാഭ്യാസ വിഭാഗം വിദ്യാര്‍ഥികള്‍ക്ക് ഡിസംബര്‍ 16നും സര്‍വകലാശാല പഠനവകുപ്പുകളിലെ വിദ്യാര്‍ഥികള്‍ക്ക് 17നുമാണ് ബിരുദ സര്‍ട്ടിഫിക്കറ്റ് നല്‍കുക. സര്‍വകലാശാല ഇ.എം.എസ് സെമിനാര്‍ കോംപ്ലക്സിലാണ് ചടങ്ങ്.
പരീക്ഷ രജിസ്ട്രേഷന്
അഫിലിയേറ്റഡ് കോളജുകളിലെ ഒന്നാം സെമസ്റ്റര്‍ എം.എ, എം.എസ്.സി, എം.കോം, എം.എസ്.ഡബ്ല്യു, എം.എ ജേണലിസം ആന്‍ഡ് മാസ് കമ്യൂണിക്കേഷന്‍, എം.ടി.ടി.എം, എം.ബി.ഇ, എം.ടി.എച്ച്.എം, എം.എച്ച്.എം റെഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് നവംബര്‍ 2024, എം.എ ബിസിനസ് ഇക്കണോമിക്സ്, ഡെവലപ്മെന്റ് ഇക്കണോമിക്സ്, ഇക്കണോമെട്രിക്സ്, എം.എസ് സി മാത്തമാറ്റിക്സ് വിത്ത് ഡേറ്റ സയന്‍സ്, ഫോറന്‍സിക് സയന്‍സ്, ബയോളജി റെഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് നവംബര്‍ 2024 പരീക്ഷകള്‍ക്കും പിഴയില്ലാതെ 18 വരെ രജിസ്റ്റര്‍ ചെയ്യാം. 190 രൂപ പിഴയോടെ 21 വരെ രജിസ്റ്റര്‍ ചെയ്യാന്‍ അവസരമുണ്ട്.
ഒന്നാം സെമസ്റ്റര്‍ എം.സി.എ റെഗുലര്‍, സപ്ലിമെന്ററി നവംബര്‍ 2024 പരീക്ഷക്ക് പിഴയില്ലാതെ 25 വരെയും 190 രൂപ പിഴയോടെ 28 വരെയും അപേക്ഷിക്കാം.
ലാറ്ററല്‍ എന്‍ട്രി മുഖേന പ്രവേശനം നേടിയ അഫിലിയേറ്റഡ് കോളജുകളിലെ ഏഴാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് പി.ജി നവംബര്‍ 2024 റെഗുലര്‍ പരീക്ഷക്ക് 25 വരെ പിഴയില്ലാതെയും 28 വരെ പിഴയോടെയും രജിസ്റ്റര്‍ ചെയ്യാം. ലിങ്ക് വെബ്സൈറ്റില്‍.
പരീക്ഷ മാറ്റി
നവംബര്‍ 20ന് നടത്താനിരുന്ന രണ്ടാംവര്‍ഷ ഇന്റഗ്രേറ്റഡ് ബി.പി.എഡ് റെഗുലര്‍, സപ്ലിമെന്ററി ഏപ്രില്‍ 2024 പേപ്പര്‍ 11 എന്വയണ്മെന്റല് സ്റ്റഡീസ് പരീക്ഷ 21ലേക്ക് മാറ്റി. മറ്റു പരീക്ഷകളില്‍ മാറ്റമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.