വാഴ്സിറ്റി വാർത്തകൾ
text_fieldsകാലിക്കറ്റ്
പരീക്ഷ അപേക്ഷ
തേഞ്ഞിപ്പലം: സർവകലാശാലക്ക് കീഴിലെ ലോ കോളജുകളിലെ നാലാം സെമസ്റ്റര്‍ എല്‍.എല്‍.എം ഡിസംബര്‍ 2022 റെഗുലര്‍ പരീക്ഷയും മാര്‍ച്ച് 2023 സപ്ലിമെന്ററി പരീക്ഷയും 12ന് നടക്കും.
പരീക്ഷ ഫലം
ആറാം സെമസ്റ്റര്‍ ബി.എസ് സി കൗണ്‍സലിങ് സൈക്കോളജി ഏപ്രില്‍ 2020, 2021 സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 31 വരെ അപേക്ഷിക്കാം. എസ്.ഡി.ഇ മൂന്നാം സെമസ്റ്റര്‍ ബി.കോം, ബി.ബി.എ നവംബര്‍ 2021 റെഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് നാലുവരെ അപേക്ഷിക്കാം.
പുനര്‍മൂല്യനിര്‍ണയ ഫലം
ഒന്നാം സെമസ്റ്റര്‍ ബി.എസ് സി, ബി.സി.എ നവംബര്‍ 2020 സപ്ലിമെന്ററി പരീക്ഷ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.
കണ്ണൂർ
പരീക്ഷാഫലം
അഫിലിയേറ്റഡ് കോളജുകളിലെയും സെന്ററുകളിലെയും നാലാം സെമസ്റ്റർ എം.ബി.എ (റെഗുലർ/സപ്ലിമെന്ററി)-ഏപ്രിൽ 2022, രണ്ടാം സെമസ്റ്റർ പി.ജി.ഡി.എൽ.ഡി (റെഗുലർ/സപ്ലിമെന്ററി)- മേയ് 2021 പരീക്ഷകളുടെ ഫലം സർവകലാശാല വെബ്സൈറ്റിൽ.
പരീക്ഷ വിജ്ഞാപനം
അഫിലിയേറ്റഡ് കോളജുകളിലെ ഒന്നാം സെമസ്റ്റർ എം.ബി.എ (റെഗുലർ/സപ്ലിമെന്ററി) ഒക്ടോബർ, 2022 പരീക്ഷകൾക്ക് 30 മുതൽ ജനുവരി അഞ്ചുവരെ പിഴയില്ലാതെയും ആറുവരെ പിഴയോടെയും അപേക്ഷിക്കാം.
കേരള
പരീക്ഷഫലം
വിദൂരവിദ്യാഭ്യാസകേന്ദ്രം നടത്തിയ 1,2 സെമസ്റ്റർ എം.എസ്സി മാത്തമാറ്റിക്സ് ഫെബ്രുവരി പരീക്ഷഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും ഡിസംബർ 26 വരെ അപേക്ഷിക്കാം.
ഒന്നും രണ്ടും സെമസ്റ്റർ എം.എ ഇംഗ്ലീഷ് (റെഗുലർ - 2020 അഡ്മിഷൻ, ഇംപ്രൂവ്മെന്‍റ്/സപ്ലിമെന്‍ററി - 2019 അഡ്മിഷൻ, സപ്ലിമെന്‍ററി - 2017 -2018 അഡ്മിഷൻ - വിദൂരവിദ്യാഭ്യാസം) പരീക്ഷഫലം പ്രസിദ്ധീകരിച്ചു.
പുതുക്കിയ പരീക്ഷ തീയതി
ഡിസംബർ 23ന് നടത്താൻ നിശ്ചയിച്ചിരുന്ന അഞ്ചാം സെമസ്റ്റർ സി.ബി.സി.എസ്.എസ് (ബി.എ./ബി.എസ്സി./ബി.കോം) ഓപൺ കോഴ്സ് പരീക്ഷകൾ ജനുവരി ഒമ്പതിലേക്ക് മാറ്റി. സമയക്രമത്തിനും പരീക്ഷകേന്ദ്രത്തിനും മാറ്റമില്ല.
ടൈംടേബിൾ
ജനുവരി 11ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ ഇന്‍റഗ്രേറ്റഡ് പഞ്ചവത്സര ബി.എ എൽഎൽ.ബി, ബി.കോം എൽഎൽ.ബി, ബി.ബി.എ എൽഎൽ.ബി, റെഗുലർ, സപ്ലിമെന്‍ററി, മേഴ്സി ചാൻസ് പരീക്ഷകളുടെ ടൈംടേബിൾ വെബ്സൈറ്റിൽ.
സൂക്ഷ്മപരിശോധന
നാലാം സെമസ്റ്റർ യൂനിറ്ററി എൽഎൽ.ബി പരീക്ഷയുടെ സൂക്ഷ്മപരിശോധനക്ക് അപേക്ഷിച്ചവർ ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡും ഹാൾടിക്കറ്റുമായി ഡിസംബർ 19, 20, 21 തീയതികളിൽ റീവാല്വേഷൻ സെക്ഷനിൽ C.sP.X (പത്ത്) വിഭാഗത്തിൽ എത്തണം.
മൂന്നാം സെമസ്റ്റർ ബി.എ സി.ബി.സി.എസ്.എസ് പരീക്ഷയുടെ സൂക്ഷ്മപരിശോധനക്ക് അപേക്ഷിച്ചവർ ഫോട്ടോ പതിച്ച ഐ.ഡി കാർഡും ഹാൾടിക്കറ്റുമായി ഡിസംബർ 19 മുതൽ 28 വരെയുള്ള പ്രവൃത്തി ദിവസങ്ങളിൽ ബി.എ റീവാല്വേഷൻ C sP V (Five) സെക്ഷനിൽ ഹാജരാകണം.
മൂന്നാം സെമസ്റ്റർ ബി.ബി.എ/ ബി.സി.എ/ ബി.എ/ ബി.എസ്സി/ബി.കോം/ബി.പി.എ/ബി.എസ്.ഡബ്ല്യൂ/ബി.വോക്/ബി.എം.എസ് കരിയർ റിലേറ്റഡ് പരീക്ഷകളുടെ സൂക്ഷ്മപരിശോധനക്ക് അപേക്ഷിച്ചവർ ഫോട്ടോ പതിച്ച ഐ.ഡി കാർഡ്/ഹാൾടിക്കറ്റുമായി 17 മുതൽ 24 വരെയുള്ള പ്രവൃത്തിദിനങ്ങളിൽ EJIII (മൂന്ന്) സെക്ഷനിൽ ഹാജരാകേണ്ടതാണ് .
പരീക്ഷ ഫീസ്
ജനുവരിയിൽ നടത്തുന്ന ബാച്ച്ലർ ഓഫ് ഫിസിക്കൽ എജുക്കേഷൻ (ദ്വിവത്സര കോഴ്സ് - 2020 സ്കീം) മൂന്നാം സെമസ്റ്റർ റെഗുലർ പരീക്ഷയുടെ അപേക്ഷകൾ ഓൺലൈനായും ഒന്നും മൂന്നും സെമസ്റ്റർ സപ്ലിമെന്‍ററി പരീക്ഷകൾക്കുള്ള അപേക്ഷകൾ ഓഫ്ലൈനായും പിഴകൂടാതെ ഡിസംബർ 24 വരെയും 150 രൂപ പിഴയോടെ ഡിസംബർ 28 വരെയും 400 രൂപ പിഴയോടെ ഡിസംബർ 30 വരെയും സമർപ്പിക്കാം. വിവരങ്ങൾ വെബ്സൈറ്റിൽ.
വിദൂരവിദ്യാഭ്യാസം - ട്യൂഷൻ ഫീസ്
വിദൂരവിദ്യാഭ്യാസ വിഭാഗം നടത്തുന്ന ബി.എ/ബി.എസ്സി/ബി.കോം/ബി.ബി.എ (റെഗുലർ - 2020 അഡ്മിഷൻ) വിദ്യാർഥികളുടെ അഞ്ചാം സെമസ്റ്റർ ട്യൂഷൻ ഫീസ് ഡിസംബർ 19 മുതൽ അടയ്ക്കാം. വിവരങ്ങൾക്ക് www.ideku.nte .
പുനഃപരിശോധന
ആഗസ്റ്റിൽ നടത്തിയ പിഎച്ച്.ഡി കോഴ്സ്വർക്ക് പരീക്ഷയുടെ (ജൂലൈ 2022 സെഷൻ) പുനഃപരിശോധനയക്ക് ഡിസംബർ 28വരെ അപേക്ഷിക്കാം. പൂരിപ്പിച്ച അപേക്ഷകൾ ഓരോ പേപ്പറിന് 525 രൂപ ഫീസടച്ച് സി.എസ്.എസ് ഓഫിസിൽ എത്തിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.