വാഴ്സിറ്റി വാർത്തകൾ
text_fieldsകാലിക്കറ്റ്
പരീക്ഷ അപേക്ഷ
തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല നാലാം സെമസ്റ്റര്‍ ബി.ടെക്, പാര്‍ട് ടൈം ബി.ടെക് ഏപ്രില്‍ 2022 സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ 2023 ജനുവരി നാല് വരെയും 170 രൂപ പിഴയോടെ ആറ് വരെയും അപേക്ഷിക്കാം.
സര്‍വകലാശാല എൻജിനീയറിങ് കോളജിലെ നാലാം സെമസ്റ്റര്‍ ബി.ടെക് ഏപ്രില്‍ 2022 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ 2023 ജനുവരി ആറ് വരെയും 170 രൂപ പിഴയോടെ ഒമ്പത് വരെയും അപേക്ഷിക്കാം. എസ്.ഡി.ഇ മൂന്നാം സെമസ്റ്റര്‍ യു.ജി നവംബര്‍ 2022 സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ 24 വരെയും 170 രൂപ പിഴയോടെ 26 വരെയും അപേക്ഷിക്കാം.
പരീക്ഷ
നാലാം സെമസ്റ്റര്‍ ബാച്ചിലര്‍ ഒാഫ് ഇന്റീരിയര്‍ ഡിസൈന്‍ ഏപ്രില്‍ 2018 സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ 2023 ജനുവരി 18ന് തുടങ്ങും.
പരീക്ഷഫലം
നാലാം സെമസ്റ്റര്‍ എം.എസ് സി മൈക്രോബയോളജി ഏപ്രില്‍ 2022 റഗുലര്‍ പരീക്ഷഫലം പ്രസിദ്ധീകരിച്ചു.
എം.ജി
പരീക്ഷക്ക് അപേക്ഷിക്കാം
കോട്ടയം: മൂന്ന്, നാല് സെമസ്റ്റർ പ്രൈവറ്റ് രജിസ്ട്രേഷൻ ബി.എ, ബി.കോം (സി.ബി.സി.എസ്.എസ് - 2014, 2015, 2016 അഡ്മിഷനുകൾ സപ്ലിമെന്ററി, 2012, 2013 അഡ്മിഷനുകൾ മേഴ്സി ചാൻസ്) പ്രോഗ്രാമുകൾക്ക് ഡിസംബർ 28 വരെ അപേക്ഷ നൽകാം. പിഴയോടെ ഡിസംബർ 29നും സൂപ്പർ ഫൈനോടെ ഡിസംബർ 30നും അപേക്ഷ സ്വീകരിക്കും. ഓരോ സെമസ്റ്ററിനും 35 രൂപ നിരക്കിൽ അപേക്ഷ ഫോറത്തിനും ഒരു പേപ്പറിന് 40 രൂപ നിരക്കിൽ (പരമാവധി 240 രൂപ) സി.വി ക്യാമ്പ് ഫീസും പരീക്ഷ ഫീസിനോടൊപ്പം അടക്കണം.
2012 അഡ്മിഷൻ വിദ്യാർഥികൾ 7720 രൂപയും 2013 അഡ്മിഷൻ വിദ്യാർഥികൾ 5515 രൂപയും മേഴ്സി ചാൻസിനുള്ള സ്പെഷൽ ഫീസ് പരീക്ഷ ഫീസിനും സി.വി. ക്യാമ്പ് ഫീസിനുമൊപ്പം അടക്കണം. അപേക്ഷിക്കേണ്ട രീതിയും കൂടുതൽ വിവരങ്ങളും സർവകലാശാല വെബ്സൈറ്റിൽ (www.mgu.ac.in).
കണ്ണൂർ
പുനർമൂല്യനിർണയ ഫലം
കണ്ണൂർ: ഒന്നാം സെമസ്റ്റർ ബി.എ, ബി.കോം ഡിഗ്രി (പ്രൈവറ്റ് രജിസ്ട്രേഷൻ) നവംബർ-2020 പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. മാർക്ക് മാറുന്നപക്ഷം വിദ്യാർഥികൾ റിസൽട്ട് മെമ്മോയുടെ ഡൗൺലോഡ് ചെയ്ത പകർപ്പും അസ്സൽ ഗ്രേഡ് കാർഡും സഹിതം ബന്ധപ്പെട്ട ടാബുലേഷൻ സെക്ഷനിൽ അപേക്ഷ സമർപ്പിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.