വാഴ്സിറ്റി വാർത്തകൾ
text_fieldsകാലിക്കറ്റ്
ഹാള്‍ടിക്കറ്റ്
തേഞ്ഞിപ്പലം: ജനുവരി അഞ്ചിന് തുടങ്ങുന്ന മൂന്നാം സെമസ്റ്റര്‍ ബി.കോം, ബി.ബി.എ, ബി.ടി.എച്ച്.എം, ബി.എച്ച്.എ, ബി.കോം പ്രെഫഷനല്‍, ബി.കോം ഓണേഴ്സ് (2017-21 പ്രവേശനം) റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് നവംബര്‍ 2022, ജനുവരി 16ന് തുടങ്ങുന്ന മൂന്നാം സെമസ്റ്റര്‍ ബി.എ.എച്ച്.ആര്.എം(2021 പ്രവേശനം) എന്നീ പരീക്ഷകളുടെ ഹാള്‍ടിക്കറ്റുകള്‍ വെബ്സൈറ്റില്‍.
മാര്‍ക്ക് ലിസ്റ്റ്
2022 ഡിസംബര്‍ ഒന്നിന് ഫലംപ്രഖ്യാപിച്ച അവസാന വര്‍ഷ ബി.കോം പാര്‍ട്ട് മൂന്ന് (പാര്‍ട്ട് I to XVII) ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി സെപ്റ്റംബര്‍ 2020 പരീക്ഷയുടെ മാര്‍ക്ക് ലിസ്റ്റുകള്‍ ഡിസംബര്‍ 29 മുതല്‍ ജനുവരി 31 വരെ സര്‍വകലാശാല പരീക്ഷ ഭവനിലെ ബി.കോം വിഭാഗത്തില്‍നിന്ന് വിതരണം ചെയ്യും. വിദ്യാര്‍ഥികള്‍ക്ക് ഹാള്‍ടിക്കറ്റുമായി നേരിട്ടെത്തി മാര്‍ക്ക് ലിസ്റ്റ് കൈപ്പറ്റാം. ഈ കാലയളവില്‍ മാര്‍ക്ക് ലിസ്റ്റ് കൈപ്പറ്റാത്തപക്ഷം ഫീസടച്ച് മാത്രമേ കൈപ്പറ്റാനാകൂ.
പരീക്ഷ രജിസ്ട്രേഷന്
സര്‍വകലാശാല പഠനവകുപ്പുകളിലെ ഒന്നാം സെമസ്റ്റര്‍ എം.എ ഇക്കണോമിക്സ്, എം.എ ഫിനാന്‍ഷ്യല്‍ ഇക്കണോമിക്സ്, എം.എസ് സി അപ്ലൈഡ് സൈക്കോളജി സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് നവംബര്‍ 2022 പരീക്ഷകള്‍ക്ക് പിഴയില്ലാതെ ജനുവരി ആറുവരെയും പിഴയോടെ ഒമ്പതുവരെയും അപേക്ഷിക്കാം. ജനുവരി 23നാണ് പരീക്ഷ.
മൂന്നാം സെമസ്റ്റര്‍ എം.ബി.എ (സി.യു.സി.എസ്.എസ് ഫുള്‍ടൈം, പാര്‍ട്ട് ടൈം 2018 മുതല്‍ 2020 വരെ പ്രവേശനം) ജനുവരി 2023 പരീക്ഷക്ക് അപേക്ഷിക്കാനുള്ള ലിങ്ക് വെബ്സൈറ്റില്‍ ലഭ്യമാണ്. പിഴയില്ലാതെ ജനുവരി ഒമ്പതുവരെയും പിഴയോടെ 11 വരെയും അപേക്ഷിക്കാം.
പുനർ മൂല്യനിര്‍ണയഫലം
നാലാം സെമസ്റ്റര്‍ എല്‍എല്‍.ബി (യൂനിറ്ററി) ഏപ്രില്‍ 2021, നവംബര്‍ 2021 പരീക്ഷകളുടെ പുനർ മൂല്യനിര്‍ണയഫലം പ്രസിദ്ധീകരിച്ചു.
പരീക്ഷ
ഏഴാം സെമസ്റ്റര്‍ ബി.ആര്‍ക് റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് നവംബര്‍ 2022 പരീക്ഷ ജനുവരി 27ന് തുടങ്ങും.
ആരോഗ്യം
പരീക്ഷ രജിസ്ട്രേഷൻ
മുളങ്കുന്നത്തുകാവ്: കേരള ആരോഗ്യശാസ്ത്ര സർവകലാശാല ഫെബ്രുവരി 20 മുതലാരംഭിക്കുന്ന ഒന്നാം വർഷ പോസ്റ്റ് ബേസിക് ബി.എസ് സി നഴ്സിങ് ഡിഗ്രി റെഗുലർ/സപ്ലിമെന്ററി (2016 സ്കീമുകാർക്കും അർഹരായ 2010 സ്കീമുകാർക്കും) പരീക്ഷക്ക് ജനുവരി 11 മുതൽ 23 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. പേപ്പറൊന്നിന് 110രൂപ ഫൈനോടുകൂടി 25വരെയും 335 രൂപ സൂപ്പർഫൈനോടുകൂടി 27വരെയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.
ഫെബ്രുവരി ഒന്ന് മുതലാരംഭിക്കുന്ന ഒന്നാംവർഷ ബി.സി.വി.ടി ഡിഗ്രി റെഗുലർ/സപ്ലിമെന്ററി പരീക്ഷക്ക് ജനുവരി 13വരെ ഓൺലൈനായും പേപ്പറൊന്നിന് 110 രൂപ ഫൈനോടുകൂടി 16 വരെയും 335രൂപ സൂപ്പർഫൈനോടുകൂടി 18 വരെയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.
ഫെബ്രുവരി ഏഴ് മുതലാരംഭിക്കുന്ന രണ്ടാംവർഷ ബി.സി.വി.ടി ഡിഗ്രി റെഗുലർ/സപ്ലിമെന്ററി പരീക്ഷക്ക് ജനുവരി 16വരെ ഓൺലൈനായും പേപ്പറൊന്നിന് 110രൂപ ഫൈനോടുകൂടി ജനുവരി 18 വരെയും 335രൂപ സൂപ്പർഫൈനോടുകൂടി ജനുവരി 20 വരെയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.
പരീക്ഷ തിയതി
ജനുവരി ആറ് മുതലാരംഭിക്കുന്ന ഒന്നാം വർഷ ബാച്ച്ലർ ഓഫ് ഒക്യുപേഷനൽ തെറപ്പി റെഗുലർ/സപ്ലിമെന്ററി (2020 സ്കീം) പ്രാക്ടിക്കൽ പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
പരീക്ഷ പുനഃക്രമീകരണം
ജനുവരി ഒമ്പതുമുതൽ 24 വരെയുള്ള തീയതികളിൽ നടക്കുന്ന രണ്ടാം വർഷ ബി.ഫാം ഡിഗ്രി സപ്ലിമെന്ററി (2010 ആൻഡ് 2012 സ്കീം) തിയറി പരീക്ഷ ടൈംടേബിൾ പുനഃക്രമീകരിച്ച് പ്രസിദ്ധീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.