Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightവാഴ്സിറ്റി വാർത്തകൾ

വാഴ്സിറ്റി വാർത്തകൾ

text_fields
bookmark_border
university news
cancel

കാലിക്കറ്റ്

പ​രീ​ക്ഷ​ഫ​ലം

തേ​ഞ്ഞി​പ്പ​ലം: ര​ണ്ടാം സെ​മ​സ്റ്റ​ര്‍ ബി.​ബി.​എ-​എ​ല്‍എ​ല്‍.​ബി റെ​ഗു​ല​ര്‍, സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യ​ത്തി​ന് മേ​യ് 12 വ​രെ അ​പേ​ക്ഷി​ക്കാം.

പ​രീ​ക്ഷ

ഏ​ഴാം സെ​മ​സ്റ്റ​ര്‍ ബി.​ടെ​ക്, പാ​ര്‍ട്ട് ടൈം ​ബി.​ടെ​ക് സെ​പ്റ്റം​ബ​ര്‍ 2021 ഒ​റ്റ​ത്ത​വ​ണ റെ​ഗു​ല​ര്‍ സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ മേ​യ് എ​ട്ടി​ന് തു​ട​ങ്ങും.

ബി.​ടെ​ക് ഹെ​ല്‍പ് ഡെ​സ്‌​ക്

കാ​ലി​ക്ക​റ്റ് സ​ര്‍വ​ക​ലാ​ശാ​ല എ​ൻ​ജി​നീ​യ​റി​ങ് കോ​ള​ജി​ല്‍ 2023-24 അ​ധ്യ​യ​ന വ​ര്‍ഷ​ത്തെ ബി.​ടെ​ക് പ്ര​വേ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഹെ​ല്‍പ് ഡെ​സ്‌​ക് ആ​രം​ഭി​ച്ചു. കീം ​എ​ന്‍ട്ര​ന്‍സ്, ബി.​ടെ​ക് പ്ര​വേ​ശ​നം, എ​ന്‍.​ആ​ര്‍.​ഐ പ്ര​വേ​ശ​നം തു​ട​ങ്ങി​യ സം​ശ​യ​ങ്ങ​ള്‍ക്ക് ബ​ന്ധ​പ്പെ​ടാം. ഫോ​ണ്‍: 0494 24000223, 9567172591.

കേ​ന്ദ്രീ​കൃ​ത മൂ​ല്യ​നി​ര്‍ണ​യ ക്യാ​മ്പ്

ആ​റാം സെ​മ​സ്റ്റ​ര്‍ യു.​ജി ഏ​പ്രി​ല്‍ 2023 റെ​ഗു​ല​ര്‍, സ​പ്ലി​മെ​ന്റ​റി ഇം​പ്രൂ​വ്മെ​ന്റ് പ​രീ​ക്ഷ​ക​ളു​ടെ കേ​ന്ദ്രീ​കൃ​ത മൂ​ല്യ​നി​ര്‍ണ​യ ക്യാ​മ്പ് മേ​യ് ര​ണ്ടി​ന് തു​ട​ങ്ങും. അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ​യും സ​ര്‍വ​ക​ലാ​ശാ​ല സെ​ന്റ​റു​ക​ളി​ലെ​യും എ​ല്ലാ അ​ധ്യാ​പ​ക​രും ക്യാ​മ്പി​ല്‍ പ​ങ്കെ​ടു​ക്ക​ണം. വി​ശ​ദ​വി​വ​ര​ങ്ങ​ള്‍ വെ​ബ്സൈ​റ്റി​ല്‍.

പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യ ഫ​ലം

നാ​ലാം സെ​മ​സ്റ്റ​ര്‍ എം.​ബി.​എ ജൂ​ലൈ 2022 പ​രീ​ക്ഷ​യു​ടെ പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

ആരോഗ്യം

പ​രീ​ക്ഷ ടൈം​ടേ​ബി​ൾ

തൃ​ശൂ​ർ: മേ​യ് 12 മു​ത​ൽ 30 വ​രെ ന​ട​ക്കു​ന്ന മൂ​ന്നാം വ​ർ​ഷ ബി.​ഫാം സ​പ്ലി​മെ​ന്‍റ​റി (2012 & 2010 സ്കീം) ​തി​യ​റി, മേ​യ് 15 മു​ത​ൽ 29 വ​രെ ന​ട​ക്കു​ന്ന അ​വ​സാ​ന വ​ർ​ഷ ബി.​ഫാം സ​പ്ലി​മെ​ന്‍റ​റി (2010 & 2012 സ്കീം) ​തി​യ​റി, മേ​യ് 22 മു​ത​ൽ ജൂ​ൺ അ​ഞ്ച് വ​രെ ന​ട​ക്കു​ന്ന ര​ണ്ടാം വ​ർ​ഷ ബാ​ച്ച്ല​ർ ഓ​ഫ് ഒ​ക്യു​പേ​ഷ​ന​ല്‍ തെ​റ​പ്പി സ​പ്ലി​മെ​ന്‍റ​റി (2020 സ്കീം) ​തി​യ​റി പ​രീ​ക്ഷ​ക​ളു​ടെ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു.

പ​രീ​ക്ഷ ര​ജി​സ്ട്രേ​ഷ​ൻ

ജൂ​ൺ അ​ഞ്ചി​ന്​ തു​ട​ങ്ങു​ന്ന അ​ഞ്ചാം വ​ർ​ഷ ഫാം.​ഡി റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി, ര​ണ്ടാം വ​ർ​ഷ ഫാം.​ഡി പോ​സ്റ്റ് ബേ​സി​ക് റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ൾ​ക്ക് ഏ​പ്രി​ൽ 26 മു​ത​ൽ മേ​യ് എ​ട്ട്‌ വ​രെ ഓ​ൺ​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്താം.

ജൂ​ൺ 14ന്​ ​തു​ട​ങ്ങു​ന്ന എം.​ഡി ഹോ​മി​യോ​പ്പ​തി പാ​ർ​ട്ട്-II സ​പ്ലി​മെ​ന്‍റ​റി (2016 സ്കീം) ​പ​രീ​ക്ഷ​ക്ക് ഏ​പ്രി​ൽ 27 മു​ത​ൽ മേ​യ് 17 വ​രെ​യും ഫൈ​നോ​ടെ 19 വ​രെ​യും സൂ​പ്പ​ർ​ഫൈ​നോ​ടെ 20 വ​രെ​യും ഓ​ൺ​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്താം.

പ​രീ​ക്ഷ​ഫ​ലം

ഫെ​ബ്രു​വ​രി​യി​ൽ ന​ട​ത്തി​യ ഒ​ന്നാം വ​ർ​ഷ ഫാം.​ഡി റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ളു​ടെ​യും സ്കോ​ർ ഷീ​റ്റി​ന്‍റെ​യും പ​ക​ർ​പ്പി​ന് ബ​ന്ധ​പ്പെ​ട്ട കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ​മാ​ർ മു​ഖേ​ന ഓ​ൺ​ലൈ​നാ​യി മേ​യ് നാ​ലി​ന​കം അ​പേ​ക്ഷി​ക്ക​ണം.

റീ​ടോ​ട്ട​ലി​ങ് ഫ​ലം

ജ​നു​വ​രി​യി​ൽ പ​രീ​ക്ഷ ന​ട​ത്തി ഫ​ലം പ്ര​ഖ്യാ​പി​ച്ച ഒ​ന്നാം വ​ർ​ഷ എം.​എ​സ്​​സി എം.​എ​ൽ.​ടി സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ റീ​ടോ​ട്ട​ലി​ങ് ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:universitynotifications
News Summary - university news
Next Story