വാഴ്സിറ്റി വാർത്തകൾ
text_fieldsകാലിക്കറ്റ്
മൂല്യനിര്‍ണയ ക്യാമ്പ് മാറ്റി
തേഞ്ഞിപ്പലം: വിദൂര വിദ്യാഭ്യാസ വിഭാഗം പി.ജി ഒന്നാം സെമസ്റ്റര്‍ നവംബര്‍ 2022 പരീക്ഷകളുടെ മൂല്യനിര്‍ണയത്തിനായി മേയ് എട്ടിന് നടത്താനിരുന്ന ക്യാമ്പ് 10ലേക്ക് മാറ്റി. കേന്ദ്രങ്ങളില്‍ മാറ്റമില്ല. ഒമ്പതിന് നിശ്ചയിച്ച ഒന്നാം സെമസ്റ്റര്‍ റെഗുലര്‍ പി.ജി ക്യാമ്പുകള്‍ മാറ്റമില്ലാതെ നടക്കും.
ഒറ്റത്തവണ റെഗുലര്‍ സപ്ലിമെന്ററി പരീക്ഷ
വിദൂരവിഭാഗം പി.ജി (2017 പ്രവേശനം) ഒന്ന്, രണ്ട് സെമസ്റ്റര്‍ സെപ്റ്റംബര്‍ 2023 ഒറ്റത്തവണ റെഗുലര്‍ സപ്ലിമെന്ററി പരീക്ഷ 15ന് തുടങ്ങും. സര്‍വകലാശാല ടാഗോര്‍ നികേതനാണ് പരീക്ഷകേന്ദ്രം. വിശദമായ ടൈം ടേബ്ള്‍ വെബ്സൈറ്റില്‍.
സ്പെഷല്‍ പരീക്ഷ
അഞ്ചാം സെമസ്റ്റര്‍ ബി.എസ്സി (സി.ബി.സി.എസ്.എസ് യു.ജി) നവംബര്‍ 2022 സ്പെഷല്‍ പരീക്ഷ എട്ടിന് സര്‍വകലാശാല ടാഗോര്‍ നികേതനില്‍ നടക്കും. വിശദ വിവരങ്ങളും സമയക്രമവും വെബ്സൈറ്റില്‍.
ഹാള്‍ടിക്കറ്റ്
15ന് തുടങ്ങുന്ന നാലാം സെമസ്റ്റര്‍ ബി.കോം, ബി.ബി.എ, ബി.ടി.എച്ച്.എം ബി.കോം വൊക്കേഷനല്‍ (സി.ബി.സി.എസ്.എസ്-യു.ജി) റെഗുലര്‍/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് (2019 മുതല്‍ 2021 പ്രവേശനം) ബി.കോം പ്രഫഷനല്‍ ആന്‍ഡ് ബി.കോം ഓണേഴ്സ് റെഗുലര്‍/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് ഏപ്രില്‍ 2023 (2017 മുതല്‍ 2021 വരെ പ്രവേശനം), ബി.കോം, ബി.ബി.എ, ബി.ടി.എച്ച്.എം ബി.കോം വൊക്കേഷനല്‍ (സി.യു.സി.ബി.സി.എസ്.എസ്-യു.ജി) സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ പരീക്ഷകളുടെ ഹാള്‍ടിക്കറ്റുകള്‍ സര്‍വകലാശാല വെബ്സൈറ്റില്‍. എട്ടിന് തുടങ്ങുന്ന ആറാം സെമസ്റ്റര്‍ ബി.ടി.എച്ച്.എം (2020 പ്രവേശനം) ഏപ്രില്‍ 2023 റെഗുലര്‍ പരീക്ഷയുടെ ഹാള്‍ടിക്കറ്റുകള്‍ വെബ്സൈറ്റില്‍.
പുനര്‍മൂല്യനിര്‍ണയ ഫലം
നാലാം സെമസ്റ്റര്‍ ബി.എം.എം.സി ഏപ്രില്‍ 2022 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു. ഗ്രേഡ് കാര്‍ഡ് ആറു മാസത്തിനകം പരീക്ഷഭവനിലെ ഇ.പി.ആര് വിഭാഗത്തില്‍ ഹാജറാക്കി മാറ്റം വരുത്തണം.
പരീക്ഷ രജിസ്ട്രേഷന്
ചാലക്കുടി നിര്‍മല ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജിലെ നാലാം സെമസ്റ്റര്‍ ബി.ടി.എച്ച്.എം (സി.ബി.സി.എസ്.എസ്-യു.ജി 2019, 2020 പ്രവേശനം) വിദ്യാര്‍ഥികള്‍ക്കുള്ള ഏപ്രില്‍ 2023 സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ക്ക് അപേക്ഷിക്കാനുള്ള ലിങ്ക് വെബ്സൈറ്റില്‍. പിഴയില്ലാതെ 10 വരെയും പിഴയോടെ 11 വരെയും അപേക്ഷിക്കാം. 15നാണ് പരീക്ഷ തുടങ്ങുന്നത്.
ആരോഗ്യം
പരീക്ഷ രജിസ്ട്രേഷൻ
തൃശൂർ: ജൂൺ 14ന് തുടങ്ങുന്ന നാലാം വർഷ ബി.എസ്സി മെഡിക്കൽ ബയോകെമിസ്ട്രി ഡിഗ്രി സപ്ലിമെന്ററി (2014 & 2016 സ്കീം) പരീക്ഷക്ക് മേയ് 12 മുതൽ 24 വരെയും ഫൈനോടെ 26 വരെയും സൂപ്പർ ഫൈനോടെ 29 വരെയും ഓൺലൈനായി രജിസ്റ്റർ ചെയ്യാം.
പരീക്ഷ ടൈംടേബ്ൾ
മേയ് 15 മുതൽ 19 വരെ നടത്തുന്ന ഒന്നാം വർഷ ബി.എസ്സി ഒപ്റ്റോമെട്രി ഡിഗ്രി സപ്ലിമെന്ററി (2014 & 2016 സ്കീം) തിയറി, 16 മുതൽ 26 വരെ നടത്തുന്ന മൂന്നാം വർഷ ബി.എസ്സി ഒപ്റ്റോമെട്രി ഡിഗ്രി സപ്ലിമെന്ററി (2014 & 2016 സ്കീം) തിയറി, ജൂൺ രണ്ട് മുതൽ 12 വരെ നടത്തുന്ന നാലാം വർഷ ബി.പി.ടി ഡിഗ്രി സപ്ലിമെന്ററി (2010, 2012 & 2016 സ്കീമുകൾ) തിയറി, ജൂൺ 12 മുതൽ 21 വരെ നടത്തുന്ന രണ്ടാം സെമസ്റ്റർ ബി.എ.എസ്.എൽ.പി ഡിഗ്രി റെഗുലർ/ സപ്ലിമെന്ററി (2018 സ്കീം) തിയറി പരീക്ഷകളുടെ ടൈംടേബ്ൾ പ്രസിദ്ധീകരിച്ചു.
റീടോട്ടലിങ് ഫലം
ജനുവരിയിൽ പരീക്ഷ നടത്തിയ അഞ്ചാം സെമസ്റ്റർ ബി.ഫാം ഡിഗ്രി റെഗുലർ/ സപ്ലിമെന്ററി (2017 സ്കീം) പരീക്ഷയുടെ റീടോട്ടലിങ് ഫലം പ്രസിദ്ധീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.