വാഴ്സിറ്റി വാർത്തകൾ
text_fieldsകാലിക്കറ്റ്
ബിരുദപഠനം തുടരാം
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗത്തിൽ 2021ൽ എം.എ ഇക്കണോമിക്സ്, സോഷ്യോളജി, ഹിന്ദി, ഫിലോസഫി, സംസ്കൃതം, പൊളിറ്റിക്സ്, ഹിസ്റ്ററി, അറബിക്, എം.എസ് സി മാത്തമാറ്റിക്സ്, എം.കോം കോഴ്സുകൾക്ക് പ്രവേശനം നേടി ഒന്നാം സെമസ്റ്റര്‍ പരീക്ഷക്ക് അപേക്ഷിച്ച് പഠനം മുടങ്ങിയവര്‍ക്ക് തുടര്‍പഠനത്തിന് അവസരം.
പ്രസ്തുത കോഴ്സിന്റെ രണ്ടാം സെമസ്റ്ററില്‍ പുനഃപ്രവേശനത്തിന് 25 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. 2020 ല്‍ പ്രവേശനം നേടിയ പ്രൈവറ്റ് രജിസ്ട്രേഷൻ വിദ്യാർഥികള്‍ അപേക്ഷിക്കേണ്ടതില്ല. വിശദവിവരങ്ങള്‍ എസ്.ഡി.ഇ വെബ്സൈറ്റില്‍. ഫോണ്‍: 0494 2407356, 2407494.
സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണം
കാലിക്കറ്റ് സർവകലാശാലയിൽ 2020ൽ പ്രൈവറ്റ് രജിസ്ട്രേഷനിൽ പ്രവേശനം നേടിയ സി.ബി.സി.എസ്.എസ്-യു.ജി വിദ്യാർഥികൾ സ്റ്റുഡന്റ്സ് പോര്‍ട്ടലില്‍ അപ് ലോഡ് ചെയ്ത സാമൂഹികസേവനം സംബന്ധിച്ച സി.യു.എസ്.എസ്.പി സര്‍ട്ടിഫിക്കറ്റിൽ അപാകതകളുള്ളവർക്ക് തിരുത്താൻ അവസരം.
അപാകത കണ്ടെത്തി തള്ളിയ സർട്ടിഫിക്കറ്റുകൾ പുതുക്കി അപ് ലോഡ് ചെയ്യാത്തവരും അപ് ലോഡ് ചെയ്തവയുടെ സ്റ്റാറ്റസ് ‘നോട്ട് വെരിഫെയ്ഡ്’ കാണിക്കുന്നവരും പുതുക്കിയ സര്‍ട്ടിഫിക്കറ്റ് എസ്.ഡി.ഇ പ്രൈവറ്റ് രജിസ്ട്രേഷന് വിഭാഗത്തില്‍ നേരിട്ട് സമര്‍പ്പിക്കണം. ഫോണ്‍: 04942 400288, 04942 407356.
കോഷന്‍ ഡിപ്പോസിറ്റ്
കാലിക്കറ്റ് സര്‍വകലാശാല എൻജിനീയറിങ് കോളജില്‍ 2014-18, 2016-20 ബാച്ചുകളിലെ വിദ്യാർഥികളില്‍ കോഷന്‍ ഡിപ്പോസിറ്റ് ഇതുവരെ കൈപ്പറ്റാത്തവര്‍ ജൂലൈ 22 നകം തിരിച്ചറിയല്‍ കാര്‍ഡ് സഹിതം ഓഫിസില്‍ ഹാജരായി തുക കൈപ്പറ്റണം. അല്ലാത്തപക്ഷം, പ്രസ്തുത തുക ഇനിയൊരറിയിപ്പില്ലാതെ സര്‍വകലാശാല ഫണ്ടിലേക്ക് തിരിച്ചടക്കും.
തുക കൈപ്പറ്റാനുള്ള വിദ്യാർഥികളുടെ വിശദവിവരങ്ങള്‍ കോളജ് വെബ്സൈറ്റില്‍. ഫോണ്‍: 0494 2400223, 9995999208.
റീഫണ്ട് നിരക്കില്‍ മാറ്റം
സര്‍വകലാശാലയുടേതല്ലാത്ത തെറ്റുകൊണ്ട് സംഭവിക്കുന്ന റീ ഫണ്ട് അപേക്ഷകളുടെ സേവന നിരക്ക് ജൂലൈ ഒന്നുമുതല്‍ 115 രൂപയില്‍നിന്ന് 125 രൂപയാക്കി നിശ്ചയിച്ചു.
ആരോഗ്യ സർവകലാശാല
എം.എസ്.സി വൈൽഡ് ലൈഫ് സ്റ്റഡീസ് കോഴ്സ്
തൃശൂർ: കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് സർവകലാശാലയുടെ വയനാട് കാമ്പസിൽ മാസ്റ്റർ ഓഫ് സയൻസ് (വൈൽഡ് ലൈഫ് സ്റ്റഡീസ്) കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. ജീവശാസ്ത്ര ബിരുദധാരികൾക്ക് (സുവോളജി, ബോട്ടണി, വെറ്ററിനറി സയൻസ്, ഫോറസ്ട്രി, അഗ്രികൾച്ചർ) 25 വരെ അപേക്ഷിക്കാം. വെബ്സൈറ്റ്: www.kvasu.ac.in
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.