വാഴ്സിറ്റി വാർത്തകൾ
text_fieldsകാലിക്കറ്റ്
പരീക്ഷ
കാലിക്കറ്റ് സര്‍വകലാശാല എൻജിനീയറിങ് കോളജിലെ രണ്ടാം സെമസ്റ്റര്‍ ബി.ടെക് ഏപ്രില്‍ 2023 റെഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ സെപ്റ്റംബര്‍ 11ന് തുടങ്ങും.
ബി.ബി.എ -എല്‍എല്‍.ബി (ഓണേഴ്സ്) ഏഴാം സെമസ്റ്റര്‍ നവംബര്‍ 2022 റെഗുലര്‍ പരീക്ഷകളും ഏപ്രില്‍ 2023 സപ്ലിമെന്ററി പരീക്ഷകളും ഒക്ടോബര്‍ 10നും രണ്ടാം സെമസ്റ്റര്‍ ഏപ്രില്‍ 2022 റെഗുലര്‍, സപ്ലിമെന്ററി പരീക്ഷകളും നവംബര്‍ 2022 സപ്ലിമെന്ററി പരീക്ഷകളും ഒക്ടോബര്‍ ഒമ്പതിനും തുടങ്ങും.
എസ്.ഡി.ഇ രണ്ടാം സെമസ്റ്റര്‍ ബി.എ മള്‍ട്ടിമീഡിയ ഏപ്രില്‍ 2023 സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ സെപ്റ്റംബര്‍ അഞ്ചിന് തുടങ്ങും.
പരീക്ഷ അപേക്ഷ
രണ്ടാം സെമസ്റ്റര്‍ എം.എസ്.സി റേഡിയേഷന് ഫിസിക്സ് ജൂലൈ 2023 സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ സെപ്റ്റംബര്‍ അഞ്ച് വരെയും 180 രൂപ പിഴയോടെ എട്ട് വരെയും അപേക്ഷിക്കാം.
പരീക്ഷഫലം
നാലാം സെമസ്റ്റര്‍ എം.എ അറബിക് ഏപ്രില്‍ 2023 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
മൂന്നാം സെമസ്റ്റര്‍ ബി.വോക് ഓര്‍ഗാനിക് ഫാമിങ് നവംബര്‍ 2021 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് സെപ്റ്റംബര്‍ 13 വരെ അപേക്ഷിക്കാം.
പുനര്‍മൂല്യനിര്‍ണയ ഫലം
മൂന്നാം സെമസ്റ്റര്‍ ബി.ബി.എ -എല്‍എല്‍.ബി (ഓണേഴ്സ്) നവംബര്‍ 2021 റെഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.
സൂക്ഷ്മപരിശോധന ഫലം
എസ്.ഡി.ഇ ഒന്നാം സെമസ്റ്റര്‍ എം.എസ്.സി മാത്തമാറ്റിക്സ് നവംബര്‍ 2021 പരീക്ഷയുടെയും എം.കോം നവംബര്‍ 2021, 2022 പരീക്ഷകളുടെയും സൂക്ഷ്മപരിശോധന ഫലം പ്രസിദ്ധീകരിച്ചു.
എം.ബി.എ സീറ്റൊഴിവ്
കാലിക്കറ്റ് സര്‍വകലാശാലക്ക് കീഴില്‍ പാലക്കാട്, മരുത റോഡ് സ്കൂള്‍ ഓഫ് മാനേജ്മെന്റ് സ്റ്റഡീസ് എം.ബി.എ സെന്ററില്‍ ജനറല്‍, സംവരണ വിഭാഗങ്ങളില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. കെ മാറ്റ്, സി മാറ്റ്, കാറ്റ് യോഗ്യതയില്ലാത്തവര്‍ക്കും അപേക്ഷിക്കാം.
താല്പര്യമുള്ളവര് പ്രവേശനവിഭാഗം വെബ്സൈറ്റ് വഴി രജിസ്റ്റര്‍ ചെയ്ത് ബന്ധപ്പെട്ട അസ്സല് രേഖകള്‍ സഹിതം സെപ്റ്റംബര്‍ നാലിന് വൈകീട്ട് നാലിന് മുമ്പ് കോളജ് ഓഫിസില്‍ നേരിട്ട് ഹാജറാകണം. ഫോണ്‍: 0491 2571863.
കോണ്ടാക്ട് ക്ലാസ്
എസ്.ഡി.ഇ 2022 പ്രവേശനം എം.എ, എം.എസ്.സി, എം.കോം വിദ്യാർഥികളുടെ മൂന്നാം സെമസ്റ്റര്‍ കോണ്ടാക്ട് ക്ലാസുകള്‍ സെപ്റ്റംബര്‍ രണ്ട് മുതല്‍ ഒക്ടോബര്‍ എട്ട് വരെ വിവിധ സെന്ററുകളില്‍ നടക്കും. വിദ്യാർഥികള്‍ ഐ.ഡി കാര്‍ഡ് സഹിതം ഹാജറാകണം. ക്ലാസുകളുടെ വിശദ സമയക്രമം എസ്.ഡി.ഇ വെബ്സൈറ്റില്‍. ഫോണ്‍: 04942400288, 04942407356.
എസ്.ഡി.ഇ അഞ്ചാം സെമസ്റ്റര്‍ ബി.എ ഹിന്ദി, അഫ്ദലുല്‍ ഉലമ, ഫിലോസഫി വിദ്യാർഥികളുടെ കോര്‍ ആൻഡ് കോംപ്ലിമെന്ററി പേപ്പറുകളുടെ കോണ്ടാക്ട് ക്ലാസ് സെപ്റ്റംബര്‍ നാല് മുതല്‍ 18 വരെ എസ്.ഡി.ഇയില്‍ നടക്കും. ഫോണ്‍: 04942400288, 2407356.
സി.യു.എസ്.എസ്.പി സര്‍ട്ടിഫിക്കറ്റ്
കാലിക്കറ്റ് സര്‍വകലാശാല എസ്.ഡി.ഇ 2021 പ്രവേശനം ബി.എ, ബി.കോം, ബി.ബി.എ വിദ്യാർഥികള്‍ കോഴ്സ് പൂര്‍ത്തീകരിക്കാൻ സി.യു.എസ്.എസ്.പി പ്രകാരം 12 ദിവസത്തെ സാമൂഹിക സേവനം നിര്‍വഹിച്ചതിന്റെ സര്‍ട്ടിഫിക്കറ്റ് സെപ്റ്റംബര്‍ 30നകം അപ് ലോഡ് ചെയ്യണം. വിശദവിവരങ്ങള്‍ എസ്.ഡി.ഇ വെബ്സൈറ്റില്‍.
ലേറ്റ് രജിസ്ട്രേഷന്
കാലിക്കറ്റ് സര്‍വകലാശാല പഠനവകുപ്പ്, സ്വാശ്രയ സെന്ററുകള്‍, അഫിലിയേറ്റഡ് കോളജുകള്‍ എന്നിവിടങ്ങളിലേക്ക് പ്രവേശന പരീക്ഷ വഴി പ്രവേശനം നടത്തുന്ന കോഴ്സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ലേറ്റ് രജിസ്ട്രേഷന് അവസരം.
സെപ്റ്റംബര്‍ 20ന് വൈകീട്ട് അഞ്ച് വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. പരമാവധി നാല് കോഴ്സുകളിലേക്ക് അപേക്ഷിക്കാം. വിശദവിവരങ്ങള്‍ പ്രവേശന വിഭാഗം വെബ്സൈറ്റില്‍. ഫോണ്‍: 0494 2407016, 2660600.
ആരോഗ്യം
പരീക്ഷ രജിസ്ട്രേഷൻ
തൃശൂർ: ഒക്ടോബർ ഒമ്പതിന് തുടങ്ങുന്ന രണ്ടാം വർഷ എം.എച്ച്.എ ഡിഗ്രി റെഗുലർ/ സപ്ലിമെന്ററി പരീക്ഷക്ക് ആഗസ്റ്റ് 26 മുതൽ സെപ്റ്റംബർ 11 വരെയും ഫൈനോടെ 13 വരെയും സൂപ്പർ ഫൈനോടെ 15 വരെയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.
പരീക്ഷ ടൈംടേബിൾ
സെപ്റ്റംബർ 11 മുതൽ 20 വരെ നടക്കുന്ന നാലാം സെമസ്റ്റർ ബി.എ.എസ്.എൽ.പി ഡിഗ്രി സ്പെഷൽ സപ്ലിമെന്ററി (2018 സ്കീം) തിയറി, സെപ്റ്റംബർ 11 മുതൽ 20 വരെ നടക്കുന്ന സെക്കൻഡ് പ്രഫഷനൽ ബി.എച്ച്.എം.എസ് ഡിഗ്രി സപ്ലിമെന്ററി (2015 സ്കീം) തിയറി, സെപ്റ്റംബർ 13 മുതൽ 18 വരെ നടക്കുന്ന എം.ഡി ഹോമിയോപ്പതി ഡിഗ്രി പാർട്ട് -I റെഗുലർ (2016 സ്കീം, 2021 പ്രവേശനം) തിയറി പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
പരീക്ഷ ഫലം
ജൂലൈയിൽ നടന്ന ഒന്നാം സെമസ്റ്റർ എം.ഫാം ഡിഗ്രി സപ്ലിമെന്ററി (2017 & 2019 സ്കീം), രണ്ടാം വർഷ ബി.ഡി.എസ് ഡിഗ്രി സപ്ലിമെന്ററി (2016 & 2010 സ്കീം) പരീക്ഷ ഫലങ്ങൾ പ്രസിദ്ധീകരിച്ചു. ഉത്തരക്കടലാസുകളുടെയും സ്കോർ ഷീറ്റിന്റെയും ഫോട്ടോകോപ്പിക്ക് ബന്ധപ്പെട്ട കോളജ് പ്രിൻസിപ്പൽമാർ മുഖേന ഓൺലൈനായി സെപ്റ്റംബർ 11നകം അപേക്ഷിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.