വാഴ്സിറ്റി വാർത്തകൾ
text_fieldsകാലിക്കറ്റ്
കോമേഴ്സ് ബി.എഡ് വെയ്റ്റിങ് റാങ്ക് ലിസ്റ്റ്
കാലിക്കറ്റ് സര്‍വകലാശാല 2023-24 അധ്യയനവര്‍ഷത്തെ കോമേഴ്സ് ബി.എഡ് പ്രവേശനത്തിന് ഒഴിവുള്ള സീറ്റുകള്‍ നികത്തുന്നതിനുള്ള വെയ്റ്റിങ് റാങ്ക് ലിസ്റ്റ് സെപ്റ്റംബർ 15ന് പ്രസിദ്ധീകരിക്കും. കോളജുകള്‍ മെറിറ്റടിസ്ഥാനത്തില്‍ 20ന് വൈകീട്ട് മൂന്ന് വരെ പ്രവേശനം നടത്തും. സ്റ്റുഡന്റ്സ് ലോഗിന്‍ വഴി റാങ്ക്നില പരിശോധിച്ച് കോളജുകള്‍ നിർദേശിക്കുന്ന സമയക്രമം പാലിച്ച് വിദ്യാര്‍ഥികള്‍ പ്രവേശനം നേടണം. 18ന് ക്ലാസുകള്‍ ആരംഭിക്കും.
മൂല്യനിര്‍ണയ ക്യാമ്പ്
അഫിലിയേറ്റഡ് കോളജുകളിലെ രണ്ടാം സെമസ്റ്റര്‍ പി.ജി ഏപ്രില്‍ 2023, 2022 െറഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാമ്പ് 18 മുതല്‍ 21 വരെയും വികേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാമ്പ് 16നും തിരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളില്‍ നടക്കും. അധ്യാപകര്‍ക്കുള്ള നിയമന ഉത്തരവ് അതത് കോളജ് പ്രിന്‍സിപ്പല്‍മാര്‍ക്ക് അയച്ചിട്ടുണ്ട്. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.
പരീക്ഷ അപേക്ഷ
അഫിലിയേറ്റഡ് കോളജുകളിലെ ആറാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് പി.ജി ഏപ്രില്‍ 2023 െറഗുലര്‍ പരീക്ഷക്ക് പിഴ കൂടാതെ 25 വരെയും 180 രൂപ പിഴയോടെ 28 വരെയും അപേക്ഷിക്കാം.
പരീക്ഷഫലം
മൂന്നാം സെമസ്റ്റര്‍ ബി.എസ് സി, ബി.സി.എ നവംബര്‍ 2022 െറഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 30 വരെ അപേക്ഷിക്കാം.
മൂന്നാം സെമസ്റ്റര്‍ ബി.കോം, ബി.ബി.എ നവംബര്‍ 2022 റെഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ഒക്ടോബര്‍ രണ്ട് വരെ അപേക്ഷിക്കാം.
ഒന്നാം സെമസ്റ്റര്‍ എം.എ മ്യൂസിക് നവംബര്‍ 2022 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
ഒന്നാം സെമസ്റ്റർ എം.ബി.എ ജനുവരി 2023 െറഗുലര്‍, സപ്ലിമെന്ററി പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 26 വരെ അപേക്ഷിക്കാം. എസ്.ഡി.ഇ മൂന്നാം സെമസ്റ്റര്‍ ബി.കോം, ബി.ബി.എ നവംബര്‍ 2022 െറഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 30 വരെ അപേക്ഷിക്കാം. മൂന്നാം സെമസ്റ്റര്‍ (സി.ബി.സി.എസ്.എസ്, സി.യു.സി.ബി.സി.എസ്.എസ്-യു.ജി), ബി.എ, ബി.എസ്.ഡബ്ല്യു, ബി.എഫ്.ടി, ബി.വി.സി, ബി.എ, അഫ്ദലുല്‍ ഉമല റെഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് നവംബര്‍ 2022 പരീക്ഷാഫലങ്ങള്‍ പ്രസിദ്ധീകരിച്ചു.
പുനര്‍മൂല്യനിര്‍ണയ ഫലം
നാലാം സെമസ്റ്റര്‍ ബി.എഡ് ഏപ്രില്‍ 2023 െറഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.
എം.എ ഫിനാന്‍ഷ്യല്‍ ഇക്കണോമിക്സ്, ഇന്റഗ്രേറ്റഡ് എം.എ െഡവലപ്മെന്റ് സ്റ്റഡീസ് സീറ്റൊഴിവ്
കാലിക്കറ്റ് സര്‍വകലാശാല ഡിപ്പാര്‍ട്ട്മെന്റ് ഓഫ് െഡവലപ്മെന്റ് സ്റ്റഡീസില്‍ ഇന്റഗ്രേറ്റഡ് എം.എ കോഴ്സിന് സംവരണവിഭാഗങ്ങളില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. ഇ.ഡബ്ല്യു.എസ് -ഒന്ന്, പി.ഡബ്ല്യു.ഡി -ഒന്ന്, സ്പോര്‍ട്സ് -ഒന്ന്, ലക്ഷദ്വീപ് -ഒന്ന്, ആള് ഇന്ത്യ േക്വാട്ട -മൂന്ന് എന്നിങ്ങനെയാണ് ഒഴിവുകള്‍. ക്യാപ് രജിസ്ട്രേഷന് ഉള്ളവര്‍ ആവശ്യമായ രേഖകള്‍ സഹിതം 15ന് രാവിലെ 10.30 ന് സ്കൂള്‍ ഓഫ് ഹെല്‍ത്ത് സയന്‍സില്‍ ഹാജരാകണം. ഫോണ്‍: 0494 2407345.
ഇന്റഗ്രേറ്റഡ് എം.എസ്സി സ്പോട്ട് അഡ്മിഷന്
ഇന്റഗ്രേറ്റഡ് എം.എസ് സി ബയോസയന്‍സ്, കെമിസ്ട്രി, ഫിസിക്സ് കോഴ്സുകളില്‍ ഒഴിവുള്ള സംവരണ വിഭാഗങ്ങളിലേക്ക് സ്പോട്ട് അഡ്മിഷന് നടത്തുന്നു. ഓള് ഇന്ത്യ -രണ്ട്, പി.ഡബ്ല്യു.ഡി -ഒന്ന്, സ്പോര്‍ട്സ് -ഒന്ന് എന്നിങ്ങനെയാണ് ഒഴിവുകള്‍. താല്പര്യമുള്ളവര് 15ന് രാവിലെ 10.30 ന് ആവശ്യമായ രേഖകള്‍ സഹിതം കാലിക്കറ്റ് സര്‍വകലാശാല ഹെല്‍ത്ത് സയന്‍സില്‍ ഹാജരാകണം. വിശദവിവരങ്ങള്‍ പ്രവേശനവിഭാഗം വെബ്സൈറ്റില്‍. ഫോണ്‍: 0494 2407345
എം.എഡ് സീറ്റൊഴിവ്
കാലിക്കറ്റ് സര്‍വകലാശാല വിദ്യാഭ്യാസ പഠനവിഭാഗത്തില്‍ എസ്.ടി (രണ്ട് ഒഴിവ്), ഇ.ഡബ്ല്യു.എസ് (നാല് ഒഴിവ്) വിഭാഗങ്ങളില്‍ സീറ്റ് ഒഴിവുണ്ട്. താല്പര്യമുള്ളവര് 15ന് രാവിലെ 10 ന് ആവശ്യമായ രേഖകള്‍ സഹിതം പഠനവിഭാഗത്തില്‍ ഹാജരാകണം. എസ്.ടി വിഭാഗക്കാരുടെ അഭാവത്തില്‍ ഒ.ഇ.സി, എസ്.ഇ.ബി.സി, എല്‍.സി, ഒ.ബി.എച്ച്, മുസ്ലിം, ഇ.ടി.ബി വിഭാഗക്കാരെ പരിഗണിക്കും.
സ്പോട്ട് അഡ്മിഷന്
തൃശൂര്‍ അരണാട്ടുകരയിലുള്ള ഡോ. ജോണ്‍ മത്തായി സെന്ററിലെ ഇക്കണോമിക്സ് പഠന വിഭാഗത്തില്‍ എം.എ ഫിനാന്‍ഷ്യല്‍ ഇക്കണോമിക്സ് സ്വാശ്രയ കോഴ്സില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷന് നടത്തുന്നു. 15ന് രാവിലെ 10.30ന് രേഖകള്‍ സഹിതം പഠനവിഭാഗത്തില്‍ ഹാജരാകണം. ഫോണ്‍: 0487 2384656, 9037834596. ഇമെയില്‍ econoffice@uoc.ac.in
ആരോഗ്യ സർവകലാശാല
പരീക്ഷാഫലം
തൃശൂർ: ജൂലൈയിൽ നടന്ന അവസാന വർഷ ബി.ഡി.എസ് ഡിഗ്രി പാർട്ട് -II റെഗുലർ/ സപ്ലിമെന്ററി (2010 & 2016 സ്കീം), അവസാന വർഷ ബി.ഡി.എസ് ഡിഗ്രി പാർട്ട് -I സപ്ലിമെന്ററി (2010 & 2016 സ്കീം), ജൂണിൽ നടന്ന ഒന്നാം സെമസ്റ്റർ ബി.എസ്സി നഴ്സിങ് ഡിഗ്രി റെഗുലർ/ സപ്ലിമെന്ററി (2021 സ്കീം) പരീക്ഷാഫലങ്ങൾ പ്രസിദ്ധീകരിച്ചു.
മേയിൽ നടന്ന ഒന്നാം വർഷ ബി.എസ്സി ഒപ്റ്റോമെട്രി ഡിഗ്രി സപ്ലിമെന്ററി, രണ്ടാം വർഷ ബി.എസ്സി ഒപ്റ്റോമെട്രി ഡിഗ്രി സപ്ലിമെന്ററി പരീക്ഷാഫലങ്ങൾ പ്രസിദ്ധീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.