Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightവാഴ്സിറ്റി വാർത്തകൾ

വാഴ്സിറ്റി വാർത്തകൾ

text_fields
bookmark_border
university news
cancel

കാലിക്കറ്റ്

പി.​ജി പ്ര​വേ​ശ​നം

തിരുവനന്തപുരം: കാ​ലി​ക്ക​റ്റ് സ​ര്‍വ​ക​ലാ​ശാ​ല 2023 -24 അ​ധ്യ​യ​ന വ​ര്‍ഷ​ത്തെ പി.​ജി പ്ര​വേ​ശ​ന​ത്തി​ന് വി​വി​ധ അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ പ്രോ​ഗ്രാം, റി​സ​ര്‍വേ​ഷ​ന്‍ എ​ന്നി​വ തി​രി​ച്ചു​ള്ള ഒ​ഴി​വു​ക​ള്‍ പ്ര​വേ​ശ​ന വി​ഭാ​ഗം വെ​ബ്സൈ​റ്റി​ല്‍ ല​ഭ്യ​മാ​ണ്. താ​ല്‍പ​ര്യ​മു​ള്ള​വ​ര്‍ അ​ത​ത് കോ​ള​ജു​ക​ളി​ലെ ഒ​ഴി​വു​ക​ള്‍ പ​രി​ശോ​ധി​ച്ച് 26ന​കം കോ​ള​ജു​മാ​യി ബ​ന്ധ​പ്പെ​ട​ണം. പ്ര​വേ​ശ​ന​ത്തി​നു​ള്ള അ​വ​സാ​ന തീ​യ​തി 29 ആ​ണ്.

പ​രീ​ക്ഷ അ​പേ​ക്ഷ

മൂ​ന്നാം സെ​മ​സ്റ്റ​ര്‍ ബി.​എ​ഡ് ന​വം​ബ​ര്‍ 2023 റെ​ഗു​ല​ര്‍ പ​രീ​ക്ഷ​ക്ക് പി​ഴ കൂ​ടാ​തെ ഒ​ക്ടോ​ബ​ര്‍ 12 വ​രെ​യും 180 രൂ​പ പി​ഴ​യോ​ടെ 16 വ​രെ​യും സെ​പ്റ്റം​ബ​ര്‍ 29 മു​ത​ല്‍ അ​പേ​ക്ഷി​ക്കാം.

പ​രീ​ക്ഷ

എ​സ്.​ഡി.​ഇ മൂ​ന്നാം സെ​മ​സ്റ്റ​ര്‍ എം.​ബി.​എ (കേ​ര​ള​ത്തി​നു പു​റ​ത്തു​ള്ള സെ​ന്റ​റു​ക​ളി​ലെ​യും) ജൂ​ലൈ 2019 പ​രീ​ക്ഷ ഒ​ക്ടോ​ബ​ര്‍ 16നും ​നാ​ലാം സെ​മ​സ്റ്റ​ര്‍ ജ​നു​വ​രി 2019, ജൂ​ലൈ 2019 സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ​ക​ള്‍ ഒ​ക്ടോ​ബ​ര്‍ 17നും ​തു​ട​ങ്ങും.

പ​രീ​ക്ഷ​ഫ​ലം

എ​സ്.​ഡി.​ഇ മൂ​ന്നാം സെ​മ​സ്റ്റ​ര്‍ ബി.​എ, ബി.​എ അ​ഫ്ദ​ലു​ല്‍ ഉ​ല​മ, ബി.​എ​സ്​​സി മാ​ത്ത​മാ​റ്റി​ക്സ് ന​വം​ബ​ര്‍ 2022 റെ​ഗു​ല​ര്‍, സ​പ്ലി​മെ​ന്റ​റി, ഇം​പ്രൂ​വ്മെ​ന്റ് പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യ​ത്തി​ന് 30 വ​രെ അ​പേ​ക്ഷി​ക്കാം. -

ആരോഗ്യം

പ​രീ​ക്ഷ ര​ജി​സ്ട്രേ​ഷ​ൻ

തൃ​ശൂ​ർ: ന​വം​ബ​ർ ഏ​ഴി​ന്​ തു​ട​ങ്ങു​ന്ന ഒ​ന്നാം വ​ർ​ഷ പോ​സ്റ്റ് ബേ​സി​ക് ബി.​എ​സ്​​സി ന​ഴ്സി​ങ് ഡി​ഗ്രി റെ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി (2016 സ്കീം & ​അ​ർ​ഹ​രാ​യ 2010 സ്കീ​മു​കാ​ർ​ക്കും), ന​വം​ബ​ർ ആ​റി​ന്​ തു​ട​ങ്ങു​ന്ന ഒ​ന്നാം വ​ർ​ഷ എം.​എ​സ്​​സി ന​ഴ്സി​ങ് ഡി​ഗ്രി റെ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി (2016 & അ​ർ​ഹ​രാ​യ 2010 സ്കീ​മു​കാ​ർ​ക്കും) പ​രീ​ക്ഷ​ക​ൾ​ക്ക് സെ​പ്റ്റം​ബ​ർ 28 മു​ത​ൽ ഒ​ക്ടോ​ബ​ർ 13 വ​രെ​യും ഫൈ​നോ​ടെ 17 വ​രെ​യും സൂ​പ്പ​ർ ഫൈ​നോ​ടെ 18 വ​രെ​യും ഓ​ൺ​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്താം.

പ​രീ​ക്ഷ ടൈം​ടേ​ബ്ൾ

സെ​പ്റ്റം​ബ​ർ 25, 26 തീ​യ​തി​ക​ളി​ൽ ന​ട​ത്തു​ന്ന നാ​ലാം സെ​മ​സ്റ്റ​ർ ബി.​എ.​എ​സ്.​എ​ൽ.​പി ഡി​ഗ്രി സ്പെ​ഷ​ൽ സ​പ്ലി​മെ​ന്‍റ​റി (2018 സ്കീം) ​പ്രാ​ക്ടി​ക്ക​ൽ, ഒ​ക്ടോ​ബ​ർ നാ​ല്​ മു​ത​ൽ 13 വ​രെ ന​ട​ക്കു​ന്ന ഫ​സ്റ്റ് പ്ര​ഫ​ഷ​ന​ൽ ബി.​എ​ച്ച്.​എം.​എ​സ്​ ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി (2015 സ്കീം) ​തി​യ​റി, ഒ​ക്ടോ​ബ​ർ അ​ഞ്ച്​ മു​ത​ൽ 20 വ​രെ ന​ട​ക്കു​ന്ന സെ​ക്ക​ൻ​ഡ് പ്ര​ഫ​ഷ​ന​ൽ ബി.​എ.​എം.​എ​സ്​ ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി (2012 & 2016 സ്കീം) ​തി​യ​റി, ഒ​ക്ടോ​ബ​ർ അ​ഞ്ച്​ മു​ത​ൽ ന​വം​ബ​ർ 18 വ​രെ ന​ട​ക്കു​ന്ന സെ​ക്ക​ൻ​ഡ് പ്ര​ഫ​ഷ​ന​ൽ ബി.​എ.​എം.​എ​സ്​ പാ​ർ​ട്ട് -II സ​പ്ലി​മെ​ന്‍റ​റി (2010 സ്കീം) ​തി​യ​റി, ഒ​ക്ടോ​ബ​ർ 20 മു​ത​ൽ ന​വം​ബ​ർ ഒ​ന്നു​വ​രെ ന​ട​ക്കു​ന്ന സെ​ക്ക​ന്‍ഡ് പ്ര​ഫ​ഷ​ന​ൽ ബി.​എ.​എം.​എ​സ്​ പാ​ർ​ട്ട് -I സ​പ്ലി​മെ​ന്‍റ​റി (2010 സ്കീം) ​തി​യ​റി, ഒ​ക്ടോ​ബ​ർ 16 മു​ത​ൽ 25 വ​രെ ന​ട​ക്കു​ന്ന മൂ​ന്നാം വ​ർ​ഷ ബി.​എ​സ്​​സി എം.​എ​ൽ.​ടി ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി (2010, 2015 & 2016 സ്കീം) ​തി​യ​റി, ഒ​ക്​​ടോ​ബ​ർ 16 മു​ത​ൽ ന​വം​ബ​ർ ഒ​ന്നു വ​രെ ന​ട​ക്കു​ന്ന ഒ​ന്നാം വ​ർ​ഷ ഫാം​ഡി പോ​സ്റ്റ് ബേ​സി​ക് ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി തി​യ​റി പ​രീ​ക്ഷ​ക​ളു​ടെ ടൈം​ടേ​ബ്ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു.

പ​രീ​ക്ഷ​ഫ​ലം

ജൂ​ണി​ൽ ന​ട​ന്ന എം.​ഡി ഹോ​മി​യോ​പ്പ​തി പാ​ർ​ട്ട് -II സ​പ്ലി​മെ​ന്‍റ​റി (2016 സ്കീം) ​പ​രീ​ക്ഷ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ളു​ടെ​യും സ്കോ​ർ ഷീ​റ്റി​ന്‍റെ​യും സോ​ഫ്റ്റ് കോ​പ്പി​ക്ക് ബ​ന്ധ​പ്പെ​ട്ട കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ​മാ​ർ മു​ഖേ​ന ഓ​ൺ​ലൈ​നാ​യി സെ​പ്റ്റം​ബ​ർ 29ന​കം അ​പേ​ക്ഷി​ക്ക​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UniversityNotifications
News Summary - university news
Next Story