സർവകലാശാല വാർത്തകൾ
text_fieldsകാലിക്കറ്റ്
വിദൂര വിദ്യാഭ്യാസം: 30 വരെ അപേക്ഷിക്കാം
തേഞ്ഞിപ്പലം: സര്‍വകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗം വഴി ഈ വര്‍ഷം ഡിഗ്രി, പി.ജി കോഴ്സുകള്‍ക്ക് സെപ്റ്റംബര്‍ 30 വരെ അപേക്ഷിക്കാം. ഓണ്‍ലൈനില്‍ സമര്‍പ്പിച്ച അപേക്ഷയുടെ പകര്‍പ്പും ആവശ്യമായ രേഖകളും വിദൂര വിദ്യാഭ്യാസ വിഭാഗം ഓഫിസില്‍ യഥാസമയം എത്തിച്ചാല്‍ മാത്രമേ രജിസ്ട്രേഷന് നടപടികള്‍ പൂര്‍ത്തീകരിക്കാനാവൂ. അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള വിശദ വിവരങ്ങള്‍ വിദൂര വിദ്യാഭ്യാസ വിഭാഗം വെബ് സൈറ്റില്‍ ലഭിക്കും.
ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ടെങ്കിലും പ്രിന്റൗട്ട് സമയബന്ധിതമായി എത്തിക്കാത്ത നിരവധി വിദ്യാർഥികളുണ്ട്. ഇത് വൈകുന്നതോടെ രജിസ്ട്രേഷന് റദ്ദാകും. ഇതിനോടകം രജിസ്ട്രേഷന് നടത്തിയവര്‍ രണ്ടു ദിവസത്തിനകം പ്രിന്റൗട്ട് എത്തിക്കണമെന്നും അല്ലാത്ത പക്ഷം രജിസ്ട്രേഷന് നടപടികള്‍ പൂര്‍ത്തിയാക്കാനാവാതെ ഈ വിദ്യാർഥികളുടെ ഈ വര്‍ഷത്തെ അവസരം നഷ്ടപ്പെടാന്‍ സാധ്യതയുണ്ടെന്നും വിദൂര വിദ്യാഭ്യാസ വിഭാഗം ഡയറക്ടര്‍ അറിയിച്ചു.
എം.സി.എ, എം.എസ് സി കമ്പ്യൂട്ടര്‍ സയന്‍സ്, ബി.സി.എ സീറ്റൊഴിവ്
മഞ്ചേരി സെന്ററിലെ സി.സി.എസ്.ഐ.ടി.യില്‍ എം.സി.എ, എം.എസ് സി കമ്പ്യൂട്ടര്‍ സയന്‍സ്, ബി.സി.എ കോഴ്സുകളിൽ ജനറല്‍, സംവരണ വിഭാഗങ്ങളില്‍ ഏതാനും സീറ്റ് ഒഴിവുണ്ട്. ക്യാപ്പ് രജിസ്ട്രേഷന് ഇല്ലാത്തവര്‍ക്ക് സ്പോട്ട് രജിസ്ട്രേഷന് നടത്തി മുന്‍ഗണന ക്രമത്തില്‍ പ്രവേശനം നേടാം. സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത ഫീസിളവ് ലഭിക്കും. താല്പര്യമുള്ളവര് രേഖകള്‍ സഹിതം 25ന് ഹാജരാകണം. ഫോണ്‍: 9746594969, 8667253435, 7907495814
എം.എ ഫങ്ഷനല്‍ ഹിന്ദി സ്പോട്ട് അഡ്മിഷന്
സര്‍വകലാശാല ഹിന്ദി പഠനവിഭാഗത്തില്‍ എം.എ ഫങ്ഷനല്‍ ഹിന്ദി കോഴ്സിന് സംവരണ വിഭാഗങ്ങളില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. ഇ.ടി.ബി - മൂന്ന്, മുസ്ലിം - മൂന്ന്, ഒ.ബി.എച്ച് - രണ്ട് എന്നിങ്ങനെയാണ് ഒഴിവുകള്‍. താല്പര്യമുള്ളവര് രേഖകള്‍ സഹിതം 25ന് രാവിലെ 10.30ന് പഠനവകുപ്പില്‍ മെറിറ്റടിസ്ഥാനത്തില്‍ നടക്കുന്ന സ്പോട്ട് അഡ്മിഷന് ഹാജരാകണം. സംവരണ വിഭാഗക്കാരുടെ അഭാവത്തില്‍ നിയമാനുസൃതമായി മറ്റുള്ളവരെയും പരിഗണിക്കും. ഫോണ്‍: 0494 2407392.
പരീക്ഷ
സെപ്റ്റംബര്‍ 18, 19, 20, 21 തീയതികളില്‍ നടത്താന്‍ നിശ്ചയിച്ച് മാറ്റിവെച്ച രണ്ടാം സെമസ്റ്റര്‍ യു.ജി, ബി.വോക്, ഇന്റഗ്രേറ്റഡ് പി.ജി പരീക്ഷകള്‍ ഒക്ടോബര്‍ മൂന്ന്, നാല്, അഞ്ച്, ആറ് തീയതികളില്‍ നടക്കും. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.
ലോ കോളജുകളിലെ മാറ്റിവെച്ച മൂന്നാം സെമസ്റ്റര്‍ എല്‍.എല്‍.എം ജൂണ്‍ 2023 െറഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെ ലീഗല്‍ പ്രോസസ് -രണ്ട് (ജുഡീഷ്യല്‍ പ്രോസസ്) പേപ്പര്‍ പരീക്ഷ ഒക്ടോബര്‍ നാലിന് നടക്കും. പരീക്ഷാകേന്ദ്രത്തിലും സമയത്തിലും മാറ്റമില്ല.
എസ്.ഡി.ഇ നാലാം സെമസ്റ്റര്‍ പി.ജി ഏപ്രില്‍ 2023 െറഗുലര്‍ പരീക്ഷകള്‍ ഒക്ടോബര്‍ 25ന് തുടങ്ങും.
പരീക്ഷ ഫലം
കാലിക്കറ്റ് സര്‍വകലാശാല എൻജിനീയറിങ് കോളജിലെ ഒന്നാം സെമസ്റ്റര്‍ ബി.ടെക് നവംബര്‍ 2022 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ഒക്ടോബര്‍ 16 വരെ അപേക്ഷിക്കാം.
മൂന്നാം സെമസ്റ്റര്‍ ബി.എ മള്‍ട്ടിമീഡിയ, ബി.എം.എം.സി നവംബര്‍ 2022 െറഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ഒക്ടോബര്‍ ആറ് വരെ അപേക്ഷിക്കാം.
നാലാം സെമസ്റ്റര്‍ ബി.വോക് ഓര്‍ഗാനിക് ഫാമിങ് ഏപ്രില്‍ 2022 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ഒക്ടോബര്‍ ആറ് വരെ അപേക്ഷിക്കാം.
പരീക്ഷ അപേക്ഷ
നാലാം സെമസ്റ്റര്‍ എം.ആര്‍ക്ക് ജൂലൈ 2023 െറഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ക്ക് പിഴ കൂടാതെ ഒക്ടോബര്‍ നാല് വരെയും 180 രൂപ പിഴയോടെ ആറ് വരെയും അപേക്ഷിക്കാം.
സര്‍വകലാശാല നിയമപഠന വിഭാഗത്തിലെ മൂന്നാം സെമസ്റ്റര്‍ എല്‍.എല്‍.എം (രണ്ടു വര്‍ഷം) നവംബര്‍ 2023 െറഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ക്ക് പിഴ കൂടാതെ ഒക്ടോബര്‍ ഒമ്പത് വരെയും 180 രൂപ പിഴയോടെ 12 വരെയും അപേക്ഷിക്കാം.
കേരള
വിദൂരപഠനം: അപേക്ഷ അഞ്ചുവരെ
കേരള സർവകലാശാല വിദൂരവിദ്യാഭ്യാസ വിഭാഗത്തിൽ എട്ട് ബിരുദ, ബിരുദാനന്തര പ്രോഗ്രാമുകളിലേക്ക് പ്രവേശനം തുടരുന്നു. പൊളിറ്റിക്കൽ സയൻസ്, ലൈബ്രറി സയൻസ്, മാത്തമാറ്റിക്സ് ബിരുദ പ്രോഗ്രാമുകളിലും പൊളിറ്റിക്കൽ സയൻസ്, പബ്ലിക് അഡ്മിനിസ്ട്രേഷൻ, ലൈബ്രറി സയൻസ്, കമ്പ്യൂട്ടർ സയൻസ്, മാത്തമാറ്റിക്സ് എന്നീ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലുമാണ് പ്രവേശനം.
സെപ്റ്റംബർ 30 വരെ ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷയുടെ ശരിപകർപ്പും അസ്സൽ സർട്ടിഫിക്കറ്റുകളും കാര്യവട്ടത്തെ വിദൂര വിദ്യാഭ്യാസ വിഭാഗത്തിൽ ഒക്ടോബർ അഞ്ചിന് വൈകുന്നേരം അഞ്ചിനകം നേരിട്ടോ തപാൽ മാർഗമോ എത്തിക്കണം. വിവരങ്ങൾക്ക് www.ideku.nte
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.