വാഴ്സിറ്റി വാർത്തകൾ
text_fieldsകാലിക്കറ്റ്
പരീക്ഷ
തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല എസ്.ഡി.ഇ നാലാം സെമസ്റ്റര്‍ പി.ജി ഏപ്രില്‍ 2023 റെഗുലര്‍ പരീക്ഷകള്‍ ഒക്ടോബര്‍ 25ന് തുടങ്ങും.
20, 21, 28 തീയതികളില്‍ നടത്താന്‍ നിശ്ചയിച്ച് മാറ്റിവെച്ച എസ്.ഡി.ഇ മൂന്നാം സെമസ്റ്റര്‍ ബി.എ മള്‍ട്ടിമീഡിയ നവംബര്‍ 2020 സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ സെപ്റ്റംബർ 30, ഒക്ടോബര്‍ നാല്, അഞ്ച് തീയതികളില്‍ നടക്കും. പരീക്ഷാകേന്ദ്രത്തിലും സമയത്തിലും മാറ്റമില്ല.
സെപ്റ്റംബർ 21ന് നടത്താന്‍ നിശ്ചയിച്ച് മാറ്റിവെച്ച എം. വോക് അപ്ലൈഡ് ബയോടെക്നോളജി, മള്‍ട്ടിമീഡിയ, സോഫ്റ്റ് വെയര്‍ ഡെവലപ്മെന്റ്, നവംബര്‍ 2021, 2022 പരീക്ഷകള്‍ ഒക്ടോബര്‍ ഒമ്പതിന് നടക്കും.
20, 21 തീയതികളില്‍ നടത്താന്‍ നിശ്ചയിച്ച് മാറ്റിവെച്ച ഒന്ന്, മൂന്ന് സെമസ്റ്റര്‍ എം.സി.എ ഏപ്രില്‍ 2023 സപ്ലിമെന്ററി പരീക്ഷകള്‍ ഒക്ടോബര്‍ ഒമ്പത്, 10 തീയതികളില്‍ നടക്കും.
18, 20, 28 തീയതികളില്‍ നടത്താന്‍ നിശ്ചയിച്ച് മാറ്റിവെച്ച രണ്ടാം സെമസ്റ്റര്‍ എം.ബി.എ ജൂലൈ 2023 റെഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ സെപ്റ്റംബർ 30, ഒക്ടോബര്‍ അഞ്ച്, ഒമ്പത് തീയതികളില്‍ നടക്കും.
20, 21, 28 തീയതികളില്‍ നടത്താന്‍ നിശ്ചയിച്ച് മാറ്റിവെച്ച എം.സി.എ ഒന്നാം സെമസ്റ്റര്‍ ഏപ്രില്‍ 2022 സപ്ലിമെന്ററി പരീക്ഷയും മൂന്നാം സെമസ്റ്റര്‍ ഏപ്രില്‍ 2023 സപ്ലിമെന്ററി പരീക്ഷയും സെപ്റ്റംബർ 30, ഒക്ടോബര്‍ ഒമ്പത്, 10 തീയതികളില്‍ നടക്കും.
18, 21, 28 തീയതികളില്‍ നടത്താന്‍ നിശ്ചയിച്ച് മാറ്റിവെച്ച എസ്.ഡി.ഇ ഒന്നാം സെമസ്റ്റര്‍ എം.ബി.എ ജൂലൈ 2018 സപ്ലിമെന്ററി പരീക്ഷയും രണ്ടാം സെമസ്റ്റര്‍ ജനുവരി 2019 സപ്ലിമെന്ററി പരീക്ഷയും സെപ്റ്റംബർ 30 ന് തുടങ്ങും. വിശദ ടൈംടേബിള്‍ വെബ്സൈറ്റില്‍.
പരീക്ഷഫലം
അഞ്ചാം സെമസ്റ്റര്‍ ബി.ടി.എച്ച്.എം നവംബര്‍ 2022 റെഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകളുടെയും ആറാം സെമസ്റ്റര്‍ ഏപ്രില്‍ 2023 പരീക്ഷകളുടെയും ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ഒക്ടോബര്‍ എട്ട് വരെ അപേക്ഷിക്കാം.
മൂന്നാം സെമസ്റ്റര്‍ ബി.എസ് സി ഹോട്ടല്‍ മാനേജ്മെന്റ് ആൻഡ് കളിനറി ആര്‍ട്സ് നവംബര്‍ 2022 റെഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ഒക്ടോബര്‍ ആറ് വരെ അപേക്ഷിക്കാം.
ഒന്ന്, രണ്ട്, അഞ്ച്, ആറ് സെമസ്റ്റര്‍ ബി.ടെക്, പാര്‍ട് ടൈം ബി.ടെക് സെപ്റ്റംബർ 2021 ഒറ്റത്തവണ റെഗുലര്‍ സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ഒക്ടോബര്‍ 17 വരെ അപേക്ഷിക്കാം.
മൂന്നാം സെമസ്റ്റര്‍ എം.ബി.എ ജനുവരി 2023 റെഗുലര്‍ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ഒക്ടോബര്‍ 12 വരെ അപേക്ഷിക്കാം.
നാലാം സെമസ്റ്റര്‍ എം.ബി.എ ജൂലൈ 2023 റെഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ഒക്ടോബര്‍ 10 വരെ അപേക്ഷിക്കാം.
നാലാം സെമസ്റ്റര്‍ എം.എല്‍.ഐ.എസ് സി ഏപ്രില്‍ 2023 റെഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
പരീക്ഷ അപേക്ഷ
സര്‍വകലാശാല പഠനവിഭാഗങ്ങളിലെ രണ്ടാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് പി.ജി എം.എ ഡെവലപ്മെന്റ് സ്റ്റഡീസ്, എം.എസ് സി ഫിസിക്സ്, കെമിസ്ട്രി, ബയോസയന്‍സ് ഏപ്രില്‍ 2023 റെഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ ഒക്ടോബര്‍ നാല് വരെയും 180 രൂപ പിഴയോടെ അഞ്ച് വരെയും അപേക്ഷിക്കാം.
എസ്.ഡി.ഇ മൂന്നാം സെമസ്റ്റര്‍ യു.ജി നവംബര്‍ 2023 റെഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ ഒക്ടോബര്‍ 11 വരെയും 180 രൂപ പിഴയോടെ 16 വരെയും സെപ്റ്റംബർ 29 മുതല്‍ അപേക്ഷിക്കാം.
സര്‍വകലാശാല പഠനവിഭാഗങ്ങളിലെ മൂന്നാം സെമസ്റ്റര്‍ പി.ജി നവംബര്‍ 2023 റെഗുലര്‍ പരീക്ഷക്ക് പിഴ കൂടാതെ ഒക്ടോബര്‍ 12 വരെയും 180 രൂപ പിഴയോടെ 16 വരെയും അപേക്ഷിക്കാം.
ബി.ആര്‍ക്ക് മൂന്ന്, അഞ്ച്, ഏഴ് സെമസ്റ്റര്‍ നവംബര്‍ 2023 റെഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ ഒക്ടോബര്‍ ഒമ്പത് വരെയും 180 രൂപ പിഴയോടെ 11 വരെയും അപേക്ഷിക്കാം.
രണ്ടാം സെമസ്റ്റര്‍ എം.പി.എഡ് ഏപ്രില്‍ 2023 റെഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ക്കും സെപ്റ്റംബർ 2023 സപ്ലിമെന്ററി പരീക്ഷക്കും പിഴ കൂടാതെ ഒക്ടോബര്‍ 12 വരെയും 180 രൂപ പിഴയോടെ 16 വരെയും അപേക്ഷിക്കാം.
എല്‍.എല്‍.എം സീറ്റൊഴിവ്
കാലിക്കറ്റ് സര്‍വകലാശാല നിയമപഠനവിഭാഗത്തില്‍ എല്‍.എല്‍.എം കോഴ്സിന് ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. ജനറല്‍ - രണ്ട്, ഇ.ടി.ബി - രണ്ട്, മുസ് ലിം - ഒന്ന്, ഇ.ഡബ്ല്യു.എസ് - ഒന്ന്, ഒ.ബി.എച്ച് - ഒന്ന്, എസ്.സി - മൂന്ന്, എസ്.ടി - രണ്ട് എന്നിങ്ങനെയാണ് ഒഴിവുകള്‍. താല്പര്യമുള്ളവര് 29ന് പകല്‍ 11ന് പഠനവിഭാഗത്തില്‍ ഹാജരാകണം.
കോണ്ടാക്ട് ക്ലാസ്
എസ്.ഡി.ഇ മൂന്നാം സെമസ്റ്റര്‍ ബി.എ അഫ്ദലുല്‍ ഉലമ കോണ്ടാക്ട് ക്ലാസുകള്‍ ഒക്ടോബര്‍ ഒമ്പതിന് തുടങ്ങും. ബി.എ ഫിലോസഫി കോര്‍ കോഴ്സ് ഒക്ടോബര്‍ 10 മുതല്‍ 14 വരെ എസ്.ഡി.ഇയില്‍ നടക്കും. വിദ്യാർഥികള്‍ ഐ.ഡി കാര്‍ഡ് സഹിതം ഹാജരാകണം. വിശദവിവരങ്ങള്‍ എസ്.ഡി.ഇ വെബ്സൈറ്റില്‍. ഫോണ്‍: 0494 2400288, 2407356, 2407494.
ഫാഷന്‍ ഡിസൈനിങ് സീറ്റൊഴിവ്
കോഴിക്കോട്ടുള്ള സെന്റര്‍ ഫോര്‍ കോസ്റ്റ്യൂം ആൻഡ് ഫാഷന്‍ ഡിസൈനിങ് സെന്ററില്‍ ബി.എസ് സി കോസ്റ്റ്യൂം ആൻഡ് ഫാഷന്‍ ഡിസൈനിങ്, എം.എസ് സി ഫാഷന്‍ ആൻഡ് ടെക്സ്റ്റൈല്‍ ഡിസൈനിങ് കോഴ്സുകള്‍ക്ക് ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത സമ്പൂര്‍ണ ഫീസിളവ് ലഭിക്കും. പ്രവേശനത്തിനുള്ള അവസാന തീയതി സെപ്റ്റംബർ 29. ഫോണ്‍: 0495 2761335, 9645639532, 9895843272.
ആരോഗ്യം
ഇന്നത്തെ പരീക്ഷകൾ മാറ്റി
തൃശൂർ: നബിദിന അവധി പ്രഖ്യാപിച്ചത് കണക്കിലെടുത്ത്, കേരള ആരോഗ്യശാസ്ത്ര സർവകലാശാല വ്യാഴാഴ്ച നടത്താനിരുന്ന അഞ്ചാം വർഷ ഫാം.ഡി ഡിഗ്രി സപ്ലിമെന്ററി, രണ്ടാം വർഷ ഫാം.ഡി പോസ്റ്റ് ബേസിക് ഡിഗ്രി സപ്ലിമെന്ററി, ഒന്നാം വർഷ ബി.എസ്സി എം.ആർ.ടി ഡിഗ്രി സപ്ലിമെന്ററി (2016 & 2013 സ്കീം), രണ്ടാം വർഷ ബി.എസ്സി നഴ്സിങ് ഡിഗ്രി സപ്ലിമെന്ററി (2016 & 2010 സ്കീം) തിയറി പരീക്ഷകൾ 29ലേക്കും സെക്കൻഡ് പ്രഫഷനൽ ബി.എസ്.എം.എസ് ഡിഗ്രി റെഗുലർ/ സപ്ലിമെന്ററി (2016 സ്കീം) തിയറി പരീക്ഷ ഒക്ടോബർ 18ലേക്കും മാറ്റി. പരീക്ഷകേന്ദ്രങ്ങള്ക്കും സമയത്തിനും മാറ്റമില്ല.
തീയതി നീട്ടി
തിരുവനന്തപുരം: ഒ.ബി.സി വിഭാഗം വിദ്യാർഥികൾക്ക് വിദേശപഠനം നടത്താൻ പിന്നാക്കവിഭാഗ വികസന വകുപ്പ് മുഖേന സ്കോളർഷിപ് നൽകുന്ന ഓവർസീസ് പദ്ധതി പ്രകാരം അപേക്ഷിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 30 വരെ നീട്ടി. പോർട്ടൽ https://egrantz.kerala.gov.in.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.