വാഴ്സിറ്റി വാർത്തകൾ
text_fieldsകാലിക്കറ്റ്
ബിരുദ പ്രവേശനം: അപേക്ഷ 10 വരെ
2023-24 അധ്യയന വര്‍ഷത്തെ ബിരുദ പ്രവേശനം ഒക്ടോബര്‍ 10 ന് വൈകീട്ട് മൂന്ന് വരെ നീട്ടി. ലേറ്റ് രജിസ്ട്രേഷന് സൗകര്യം 10 ന് പകല്‍ 12 വരെ ലഭ്യമാകും.
എസ്.ഡി.ഇ-യു.ജി, പി.ജി: 30 വരെ അപേക്ഷിക്കാം
വിദൂര വിദ്യാഭ്യാസ വിഭാഗം വഴി ഈ വര്‍ഷം ഡിഗ്രി, പി.ജി കോഴ്സുകള്‍ക്ക് സെപ്റ്റംബര്‍ 30 വരെ അപേക്ഷിക്കാം. ഓണ്‍ലൈനില്‍ സമര്‍പ്പിച്ച അപേക്ഷയുടെ പകര്‍പ്പും ആവശ്യമായ രേഖകളും വിദൂര വിദ്യാഭ്യാസ വിഭാഗം ഓഫിസില്‍ യഥാസമയം എത്തിച്ചാലേ രജിസ്ട്രേഷന് നടപടികള്‍ പൂര്‍ത്തീകരിക്കാനാവൂ. ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ടെങ്കിലും പ്രിന്റ്ഔട്ട് സമയബന്ധിതമായി എത്തിക്കാത്ത നിരവധി പേരുണ്ട്.
ഇത് വൈകുന്നതോടെ രജിസ്ട്രേഷന് റദ്ദാകും. ഇതിനകം രജിസ്ട്രേഷന് നടത്തിയവര്‍ ഒക്ടോബര്‍ അഞ്ചിന് മുമ്പ് പ്രിന്റൗട്ട് എത്തിക്കണമെന്നും അല്ലാത്ത പക്ഷം രജിസ്ട്രേഷന് നടപടികള്‍ പൂര്‍ത്തിയാക്കാനാവാതെ ഇവരുടെ ഈ വര്‍ഷത്തെ അവസരം നഷ്ടപ്പെടാന്‍ സാധ്യതയുണ്ടെന്നും വിദൂര വിദ്യാഭ്യാസ വിഭാഗം ഡയറക്ടര്‍ അറിയിച്ചു.
പുനര്‍മൂല്യനിര്‍ണയ ഫലം
ബി.ബി.എ -എല്‍.എല്‍.ബി (ഓണേഴ്സ്) മൂന്നാം സെമസ്റ്റര്‍ ഏപ്രില്‍ 2022, ഒമ്പതാം സെമസ്റ്റര്‍ ഡിസംബര്‍ 2022 സപ്ലിമെന്ററി പരീക്ഷകളുടെയും അഞ്ചാം സെമസ്റ്റര്‍ എല്‍.എല്‍.ബി യൂനിറ്ററി മേയ് 2022, ഏപ്രില്‍ 2022 പരീക്ഷകളുടെയും പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.
സീറ്റൊഴിവ്
ഹിന്ദി പഠനവകുപ്പില്‍ എം.എ ഫങ്ഷനല്‍ ഹിന്ദി കോഴ്സിന് എസ്.സി (മൂന്ന്), എസ്.ടി. (ഒന്ന്) സംവരണ വിഭാഗങ്ങളില്‍ ഒഴിവുണ്ട്. താല്പര്യമുള്ളവര് അസ്സല് സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം 30 ന് വൈകീട്ട് നാലിന് മുമ്പ് പഠനവകുപ്പില്‍ ഹാജരാകണം. ഫോണ്‍: 0494 2407392.
എസ്.ഡി.ഇ കോണ്ടാക്ട് ക്ലാസ്
ഗവ. കോളജ് മടപ്പള്ളി, ഫറൂഖ് കോളജ് എന്നീ സെന്ററുകളില്‍ മാറ്റിവെച്ച മൂന്നാം സെമസ്റ്റര്‍ എം.എ കോണ്ടാക്ട് ക്ലാസുകള്‍ ഏഴ്, എട്ട്, 14, 15, 21 തീയതികളില്‍ നടക്കും.
പ്രവേശന പരീക്ഷ
നാല് വര്‍ഷ ബി.പി.ഇ.എസ് (ഇന്റഗ്രേറ്റഡ്) കോഴ്സിന്റെ പ്രവേശന പരീക്ഷ ഒക്ടോബര്‍ നാലിനും കായികക്ഷമത പരീക്ഷ ഒക്ടോബര്‍ അഞ്ച്, ആറ് തീയതികളിലും നടക്കും. സര്‍വകലാശാല സെന്റര്‍ ഫോര്‍ ഫിസിക്കല്‍ എജുക്കേഷനാണ് പരീക്ഷ കേന്ദ്രം. ഫോണ്‍: 0494 2407017, 7016, 7547
പരീക്ഷഫലം
എം.എസ് സി റേഡിയേഷന് ഫിസിക്സ് നാലാം സെമസ്റ്റര്‍ ജൂലൈ 2023, മൂന്നാം സെമസ്റ്റര്‍ ജനുവരി 2023 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
നാലാം സെമസ്റ്റര്‍ എം.എ ഹിസ്റ്ററി ഏപ്രില്‍ 2023 പരീക്ഷയുടെ റെഗുലര്‍ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
എട്ടാം സെമസ്റ്റര്‍ ബി.ആര്‍ക്ക് മേയ് 2023 റെഗുലര്‍ പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു.
അസി. പ്രഫസര്‍ ഒഴിവ്
സര്‍വകലാശാല റഷ്യന്‍ ആൻഡ് കംപാരറ്റീവ് ലിറ്ററേച്ചര്‍ പഠനവിഭാഗത്തില്‍ എം.എ കംപാരറ്റീവ് ലിറ്ററേച്ചര്‍ കോഴ്സിന് റഷ്യന്‍ അസി. പ്രഫസര്‍ തസ്തികയിലെ ഒഴിവിലേക്ക് മണിക്കൂര്‍ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഒക്ടോബര്‍ മൂന്നിന് രാവിലെ 10.30 ന് പഠനവകുപ്പില്‍ അഭിമുഖത്തിന് ഹാജരാകണം. ഓണ്‍ലൈനായും പങ്കെടുക്കാം. ഫോണ്‍: 8281196370
ആരോഗ്യ സർവകലാശാല
പരീക്ഷ രജിസ്ട്രേഷൻ
തൃശൂർ: കേരള ആരോഗ്യ സർവകലാശാല നവംബർ 13ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ ബി.എസ് സി നഴ്സിങ് ഡിഗ്രി റെഗുലർ/സപ്ലിമെന്ററി (2021 സ്കീം) പരീക്ഷക്ക് ഒക്ടോബർ 13 മുതൽ 27 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. പേപ്പറൊന്നിന് 110 രൂപ ഫൈനോടെ 30 വരെയും 335 രൂപ സൂപ്പർ ഫൈനോടെ 31 വരെയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.