Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightസർവകലാശാല വാർത്തകൾ

സർവകലാശാല വാർത്തകൾ

text_fields
bookmark_border
സർവകലാശാല വാർത്തകൾ
cancel

കാലിക്കറ്റ്

അ​സി. പ്ര​ഫ​സ​ര്‍ അ​ഭി​മു​ഖം

തേഞ്ഞിപ്പലം: കാ​ലി​ക്ക​റ്റ് സ​ര്‍വ​ക​ലാ​ശാ​ല ടീ​ച്ച​ര്‍ എ​ജു​ക്കേ​ഷ​ന്‍ സെ​ന്റ​റി​ലെ ഫി​സി​ക്ക​ല്‍ സ​യ​ന്‍സ് അ​സി. പ്ര​ഫ​സ​ര്‍ ത​സ്തി​ക​യി​ല്‍ ക​രാ​ര്‍ നി​യ​മ​ന​ത്തി​ന്​ അ​പേ​ക്ഷി​ച്ച​വ​രി​ല്‍ യോ​ഗ്യ​രാ​യ​വ​ര്‍ക്കു​ള്ള അ​ഭി​മു​ഖം ന​വം​ബ​ര്‍ എ​ട്ടി​ന് ഭ​ര​ണ കാ​ര്യാ​ല​യ​ത്തി​ല്‍ ന​ട​ക്കും. യോ​ഗ്യ​രാ​യ​വ​രു​ടെ പേ​രു​വി​വ​ര​ങ്ങ​ളും നി​ര്‍ദേ​ശ​ങ്ങ​ളും വെ​ബ്സൈ​റ്റി​ല്‍.

ഓ​ഡി​റ്റ് കോ​ഴ്സ് റി​പ്പോ​ര്‍ട്ട് സ​മ​ര്‍പ്പി​ക്ക​ണം

2020 വ​ര്‍ഷ​ത്തി​ല്‍ പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ന്‍ വ​ഴി പ്ര​വേ​ശ​നം നേ​ടി​യ പി.​ജി വി​ദ്യാ​ർ​ഥി​ക​ളി​ല്‍ ബു​ക്ക് റി​വ്യൂ, അ​സൈ​ന്‍മെ​ന്റ്, റി​പ്പോ​ര്‍ട്ട് എ​ന്നി​വ സ​മ​ര്‍പ്പി​ക്കാ​ത്ത ഒ​ന്ന്, ര​ണ്ട് സെ​മ​സ്റ്റ​ര്‍ സ​പ്ലി​മെ​ന്റ​റി വി​ദ്യാ​ർ​ഥി​ക​ള്‍ ന​വം​ബ​ര്‍ 30 ന് ​മു​മ്പ് പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ന്‍ വി​ഭാ​ഗം ഡെ​പ്യൂ​ട്ടി ര​ജി​സ്ട്രാ​ര്‍ക്ക് സ​മ​ര്‍പ്പി​ക്ക​ണം. ഫോ​ണ്‍: 0494 2407494.

പ​രീ​ക്ഷ അ​പേ​ക്ഷ

സെ​പ്​​റ്റം​ബ​ര്‍ 14, 15 തീ​യ​തി​ക​ളി​ല്‍ ന​ട​ന്ന സ​ര്‍വ​ക​ലാ​ശാ​ല പ​രീ​ക്ഷ​ക​ള്‍ക്ക് ഹാ​ജ​രാ​കാ​ന്‍ സാ​ധി​ക്കാ​ത്ത, നി​പ വ്യാ​പ​ന​ത്തി​ന്റെ ഭാ​ഗ​മാ​യി ക​െ​ണ്ട​യ്​​ന്‍മെ​ന്റ് സോ​ണാ​യി പ്ര​ഖ്യാ​പി​ച്ച പ്ര​ദേ​ശ​ങ്ങ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ള്‍ക്കാ​യി പ്ര​ത്യേ​ക പ​രീ​ക്ഷ ന​ട​ത്തു​ന്നു. പ്ര​ത്യേ​ക പ​രീ​ക്ഷ​ക്ക് ന​വം​ബ​ര്‍ ആ​റ് വ​രെ അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ള്‍ വെ​ബ്സൈ​റ്റി​ല്‍.

അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ള്‍, പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ന്‍, എ​സ്.​ഡി.​ഇ ബി​രു​ദ​വി​ദ്യാ​ർ​ഥി​ക​ളു​ടെ അ​ഞ്ചാം സെ​മ​സ്റ്റ​ര്‍ ന​വം​ബ​ര്‍ 2023 പ​രീ​ക്ഷ​ക​ള്‍ക്ക് സൂ​പ്പ​ര്‍ ഫൈ​നോ​ടെ ന​വം​ബ​ര്‍ ര​ണ്ട് വ​രെ നേ​രി​ട്ട് അ​പേ​ക്ഷി​ക്കാം. പ​രീ​ക്ഷ ര​ജി​സ്ട്രേ​ഷ​ന് ഇ​നി അ​വ​സ​രം ഉ​ണ്ടാ​കി​ല്ല.

പ്രാ​ക്ടി​ക്ക​ല്‍ പ​രീ​ക്ഷ

ഒ​ന്ന്, ര​ണ്ട് സെ​മ​സ്റ്റ​ര്‍ ബി.​എ മ​ള്‍ട്ടി​മീ​ഡി​യ ന​വം​ബ​ര്‍ 2022, ഏ​പ്രി​ല്‍ 2023 പ​രീ​ക്ഷ​ക​ളു​ടെ പ്രാ​ക്ടി​ക്ക​ല്‍ ന​വം​ബ​ര്‍ ര​ണ്ട്, മൂ​ന്ന് തീ​യ​തി​ക​ളി​ല്‍ ന​ട​ക്കും.

പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യ ഫ​ലം

ഒ​ന്ന്, ര​ണ്ട് വ​ര്‍ഷ ബി.​എ​സ്​​സി സെ​പ്​​റ്റം​ബ​ര്‍ 2021 ഒ​റ്റ​ത്ത​വ​ണ ​െറ​ഗു​ല​ര്‍ സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ​യു​ടെ പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

പ​രീ​ക്ഷ

നാ​ലാം സെ​മ​സ്റ്റ​ര്‍ എം.​ആ​ര്‍ക് ജൂ​ലൈ 2023 ​െറ​ഗു​ല​ര്‍, സ​പ്ലി​മെ​ന്റ​റി (ഇ​ന്റേ​ണ​ല്‍) പ​രീ​ക്ഷ​ക​ള്‍ ന​വം​ബ​ര്‍ 15ന് ​തു​ട​ങ്ങും.

ആരോഗ്യം

പ​രീ​ക്ഷ ര​ജി​സ്ട്രേ​ഷ​ൻ

തൃ​ശൂ​ർ: ഡി​സം​ബ​ർ ആ​റി​ന്​ തു​ട​ങ്ങു​ന്ന ഒ​ന്നാം​വ​ർ​ഷ ബി.​എ.​എ​സ്.​എ​ൽ.​പി ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി (2010 സ്കീം) ​പ​രീ​ക്ഷ​ക്ക് ന​വം​ബ​ർ മൂ​ന്നു​മു​ത​ൽ 16 വ​രെ​യും ഫൈ​നോ​ടെ 17 വ​രെ​യും സൂ​പ്പ​ർ ഫൈ​നോ​ടെ 18 വ​രെ​യും ഓ​ൺ​ലൈ​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്യാം.

പ​രീ​ക്ഷ ടൈം​ടേ​ബി​ൾ

ന​വം​ബ​ർ ഒ​ന്നി​ന്​ തു​ട​ങ്ങു​ന്ന ര​ണ്ടാം​വ​ർ​ഷ ബി.​എ​സ്​​സി മെ​ഡി​ക്ക​ൽ മൈ​ക്രോ ബ​യോ​ള​ജി ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​യു​ടെ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു.

പ​രീ​ക്ഷ ഫ​ലം

ആ​ഗ​സ്റ്റി​ൽ ന​ട​ന്ന ഫ​സ്റ്റ്, സെ​ക്ക​ൻ​ഡ്, തേ​ർ​ഡ്, ഫോ​ർ​ത്ത്​ പ്ര​ഫ​ഷ​ന​ൽ ബി.​എ​സ്​​സി ന​ഴ്സി​ങ് (ആ​യു​ർ​വേ​ദ) ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ ഫ​ല​ങ്ങ​ളും, ഫ​സ്റ്റ്, സെ​ക്ക​ൻ​ഡ്, തേ​ർ​ഡ്, ഫോ​ർ​ത്ത്​ പ്ര​ഫ​ഷ​ന​ൽ ബി.​ഫാം (ആ​യു​ർ​വേ​ദ) ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ ഫ​ല​ങ്ങ​ളും പ്ര​സി​ദ്ധീ​ക​രി​ച്ചു. ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ളു​ടെ​യും സ്കോ​ർ ഷീ​റ്റി​ന്‍റെ​യും സോ​ഫ്റ്റ്​ കോ​പ്പി​ക്ക് ബ​ന്ധ​പ്പെ​ട്ട കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ​മാ​ർ മു​ഖേ​ന ഓ​ൺ​ലൈ​നാ​യി ന​വം​ബ​ർ 10ന​കം അ​പേ​ക്ഷി​ക്ക​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:University NewsCalicut UniversityUniversity Information
News Summary - University News
Next Story