വാഴ്സിറ്റി വാർത്തകൾ
text_fieldsകാലിക്കറ്റ്
എം.എ വൈവ
തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല വിദൂരവിഭാഗം നാലാം സെമസ്റ്റര്‍ എം.എ ഏപ്രില്‍ 2023 സംസ്കൃതം വൈവ നവംബർ 14 ന് പട്ടാമ്പി എസ്.എന്‍.ജി.എസ് കോളജിലും ഇക്കണോമിക്സ് വൈവ 13 മുതല്‍ 15 വരെ (കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലെ വിദ്യാര്‍ഥികള്‍ക്ക്) കോഴിേക്കാട് ഗവ. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജിലും 13 മുതല്‍ 16 വരെ തൃശൂര്‍ പഴഞ്ഞി എം.ഡി കോളജിലും (തൃശൂര്‍, പാലക്കാട്) നടക്കും.
പൊളിറ്റിക്കല്‍ സയന്‍സ് വൈവ 13ന് സര്‍വകലാശാല പൊളിറ്റിക്കല്‍ സയന്‍സ് പഠനവിഭാഗം സെമിനാര്‍ ഹാളിലും ഏപ്രില്‍ 2022 ഇംഗ്ലീഷ് വൈവ 13 മുതല്‍ 24 വരെ (കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകള്‍) കോഴിക്കോട് ദേവഗിരി കോളജിലും 13 മുതല്‍ 22 വരെ (തൃശൂര്‍, പാലക്കാട് ജില്ലകള്‍) തൃശൂര്‍ സെന്റ് തോമസ് കോളജിലും നടക്കും. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.
പരീക്ഷ ടൈംടേബ്ള്
അഫിലിയേറ്റഡ് കോളജുകളിലെ മൂന്നാം സെമസ്റ്റര്‍ പി.ജി (സി.ബി.സി.എസ്.എസ്) െറഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് നവംബര്‍ 2023 പരീക്ഷകള്‍ 2024 ജനുവരി മൂന്നിന് തുടങ്ങും.
അഫിലിയേറ്റഡ് കോളജുകള്‍, വിദൂരവിഭാഗം, പ്രൈവറ്റ് രജിസ്ട്രേഷന് മൂന്നാം സെമസ്റ്റര്‍ ബിരുദ (സി.ബി.സി.എസ്.എസ്, സി.യു.സി.ബി.സി.എസ്.എസ്) െറഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് നവംബര്‍ 2023 പരീക്ഷകള്‍ ജനുവരി നാലിന് തുടങ്ങും.
പരീക്ഷ രജിസ്ട്രേഷന്
വിദൂരവിദ്യാഭ്യാസ വിഭാഗം എം.എസ്സി കൗണ്‍സലിങ് സൈക്കോളജി ഒന്നാം സെമസ്റ്റര്‍ ഒക്ടോബര്‍ 2016, രണ്ടാം സെമസ്റ്റര്‍ ഏപ്രില്‍ 2017, മൂന്നാം സെമസ്റ്റര്‍ നവംബര്‍ 2017, നാലാം സെമസ്റ്റര്‍ ഏപ്രില്‍ 2018 പരീക്ഷകള്‍ക്ക് പിഴയില്ലാതെ 22 വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.
ഹാള്‍ടിക്കറ്റ്
13 ന് തുടങ്ങുന്ന അഞ്ചാം സെമസ്റ്റര്‍ (സി.ബി.സി.എസ്.എസ്) ബി.കോം, ബി.ബി.എ, ബി.ടി.എച്ച്.എം, ബി.എച്ച്.എ െറഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് (സി.യു.സി.ബി.സി.എസ്.എസ്) സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകള്‍, ബി.കോം ഓണേഴ്സ്/ പ്രഫഷനല്‍ െറഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് നവംബര്‍ 2023 പരീക്ഷകളുടെ ഹാള്‍ടിക്കറ്റുകള്‍ വെബ്സൈറ്റില്‍.
13 ന് തുടങ്ങുന്ന വിദൂരവിഭാഗം അഞ്ചാം സെമസ്റ്റര്‍ ബി.എ, ബി.എ അഫ്സലുല്‍ ഉലമ, ബി.എസ്സി, ബി.എ മള്‍ട്ടിമീഡിയ (2018 മുതല്‍ 21 വരെ പ്രവേശനം) െറഗുലര്‍, ഇംപ്രൂവ്മെന്റ്, സപ്ലിമെന്ററി നവംബര്‍ 2023, ബി.എ മള്‍ട്ടിമീഡിയ ഇംപ്രൂവ്മെന്റ്, സപ്ലിമെന്ററി നവംബര്‍ 2022, നവംബര്‍ 2021 പരീക്ഷകള്‍ക്കുള്ള ഹാള്‍ടിക്കറ്റുകള്‍ വെബ്സൈറ്റില്‍.
പ്രാക്ടിക്കല്‍ പരീക്ഷ
നാലാം സെമസ്റ്റര്‍ എം.വോക് ഏപ്രില്‍ 2023 സോഫ്റ്റ്വെയര് ഡെവലപ്മെന്റ് പ്രാക്ടിക്കല്‍ പരീക്ഷ എട്ടിന് കാര്‍മല്‍ കോളജ് മാളയിലും സോഫ്റ്റ്വെയര് ഡെവലപ്മെന്റ് വിത്ത് സ്പെഷലൈസേഷന് ഇന്‍ േഡറ്റ അനലിറ്റിക്സ് സി.സി.എസ്.ഐ.ടി പുല്ലൂറ്റ്, സി.സി.എസ്.ഐ.ടി പേരാമംഗലം എന്നിവിടങ്ങളിലും നടക്കും. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.
ആരോഗ്യം
പരീക്ഷ രജിസ്ട്രേഷൻ
തൃശൂർ: ആരോഗ്യ സർവകലാശാലയിൽ ഡിസംബർ 14ന് തുടങ്ങുന്ന ഒന്നാം വർഷ ബി.എസ്സി ഒപ്റ്റോമെട്രി ഡിഗ്രി റെഗുലർ/ സപ്ലിമെന്ററി പരീക്ഷക്ക് നവംബർ 28 വരെഓൺലൈനായി രജിസ്റ്റര്‍ ചെയ്യാം.
പരീക്ഷ തീയതി
നവംബർ 14 മുതൽ ഡിസംബർ നാലുവരെ നടക്കുന്ന ഫൈനൽ പ്രഫഷനൽ ബി.യു.എം.എസ് ഡിഗ്രി സപ്ലിമെന്ററി (2016 സ്കീം) തിയറി, ഡിസംബർ നാലുമുതൽ 11 വരെ നടക്കുന്ന ഒന്നാം വർഷ ബി.എസ്സി മെഡിക്കൽ ബയോ കെമിസ്ട്രി ഡിഗ്രി റെഗുലർ/ സപ്ലിമെന്ററി (2014 & 2016 സ്കീം) തിയറി എന്നീ പരീക്ഷകളുടെ ടൈംടേബ്ൾ പ്രസിദ്ധീകരിച്ചു.
പരീക്ഷഫലം
ആഗസ്റ്റിൽ നടന്ന മൂന്നാം സെമസ്റ്റർ ബി.എസ്സി നഴ്സിങ് ഡിഗ്രി റെഗുലർ പരീക്ഷഫലം പ്രസിദ്ധീകരിച്ചു.
കാർഷികം
കോഴ്സുകൾക്ക് അപേക്ഷിക്കാം
തിരുവനന്തപുരം: കാർഷിക സർവകലാശാല ആരംഭിച്ച സർട്ടിഫിക്കറ്റ്, പിഎച്ച്.ഡി, പി.ജി, പി.ജി ഡിപ്ലോമ, ഡിപ്ലോമ കോഴ്സുകളിലേക്ക് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി 25വരെ നീട്ടി. https://kau.in/new-generation-certificate-courses, http://admnewpgm.kau.in/ ലിങ്കുകളിലൂടെ അപേക്ഷകൾ സമർപ്പിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.