വാഴ്സിറ്റി വാർത്തകൾ
text_fieldsകാലിക്കറ്റ്
പരീക്ഷ
തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല അഫിലിയേറ്റഡ് കോളജുകളിലെ മൂന്നാം സെമസ്റ്റര്‍ ബി.വോക് നവംബര്‍ 2022 െറഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകളും നവംബര്‍ 2023 െറഗുലര്‍ പരീക്ഷകളും 2024 ജനുവരി നാലിന് തുടങ്ങും. എസ്.ഡി.ഇ മൂന്നാം സെമസ്റ്റര്‍ പി.ജി നവംബര്‍ 2023 െറഗുലര്‍ പരീക്ഷകളും നവംബര്‍ 2022 സപ്ലിമെന്ററി പരീക്ഷകളും 2024 ജനുവരി മൂന്നിന് തുടങ്ങും.
എസ്.ഡി.ഇ മൂന്നാം സെമസ്റ്റര്‍ ബി.എസ്സി പ്രിന്റിങ് ടെക്നോളജി നവംബര്‍ 2016 സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ ഡിസംബര്‍ 12ന് തുടങ്ങും.
പരീക്ഷഫലം
നാലാം സെമസ്റ്റര്‍ ബി.ആര്‍ക് ഏപ്രില്‍ 2023 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 27 വരെ അപേക്ഷിക്കാം.എസ്.ഡി.ഇ മൂന്നാം സെമസ്റ്റര്‍ എം.എ പൊളിറ്റിക്കല്‍ സയന്‍സ് ഏപ്രില്‍ 2022 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 20 വരെ അപേക്ഷിക്കാം. രണ്ടാം വര്‍ഷ ബി.എസ്സി മെഡിക്കല്‍ ലബോറട്ടറി ടെക്നോളജി, മെഡിക്കല്‍ മൈക്രോ ബയോളജി ഏപ്രില്‍ 2018, മൂന്നാം വര്‍ഷ ബി.എസ്സി മെഡിക്കല്‍ ലബോറട്ടറി ടെക്നോളജി ഏപ്രില്‍ 2017 സ്പെഷല്‍ സപ്ലിമെന്ററി പരീക്ഷഫലങ്ങള്‍ പ്രസിദ്ധീകരിച്ചു.
കാർഷികം
ഓപണ്‍ ഓണ്‍ലൈന്‍ കോഴ്സ്
തൃശൂർ: കേരള കാര്‍ഷിക സര്‍വകലാശാല ഇ-പഠനകേന്ദ്രം ‘സുരക്ഷിത ഭക്ഷണം നമ്മുടെ അവകാശം’ വിഷയത്തില്‍ തയാറാക്കിയ മാസിവ് ഓപണ്‍ ഓണ്‍ലൈന്‍ കോഴ്സിലേക്കുള്ള പുതിയ ബാച്ച് നവംബര്‍ 25ന് ആരംഭിക്കും. കാര്‍ഷിക സര്‍വകലാശാലയിലെ ശാസ്ത്രജ്ഞരാണ് കോഴ്സ് കൈകാര്യം ചെയ്യുന്നത്.
താൽപര്യമുള്ളവർ പേര് രജിസ്റ്റര്‍ ചെയ്യണം.20 ദിവസം ദൈര്‍ഘ്യമുള്ള കോഴ്സ് പൂര്‍ണമായും മലയാളത്തിലാണ്. കമ്പ്യൂട്ടറോ സ്മാർട്ട്ഫോണോ ഉപയോഗിച്ച് കോഴ്സ് പഠിക്കാം.
www.celkau.in/MOOC/Default.aspx എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് മാസിവ് ഓപണ്‍ ഓണ്‍ലൈന്‍ കോഴ്സില്‍ രജിസ്റ്റര്‍ ചെയ്യാം. രജിസ്റ്റര്‍ ചെയ്തവര്‍ക്ക് 25 മുതല്‍ ‘പ്രവേശനം’ എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്ത് യുസര്‍ ഐ.ഡിയും പാസ്വേഡും ഉപയോഗിച്ച് ക്ലാസുകളില്‍ പങ്കെടുക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.