സർവകലാശാല വാർത്തകൾ
text_fieldsകാലിക്കറ്റ്
പരീക്ഷ അപേക്ഷ
തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല ഒന്ന്, മൂന്ന് സെമസ്റ്റര്‍ ബി.എഡ് സ്പെഷല്‍ എജുക്കേഷന്‍ നവംബര്‍ 2023 റെഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ക്ക് പിഴ കൂടാതെ ഡിസംബര്‍ നാല് വരെയും 180 രൂപ പിഴയോടെ ആറ് വരെയും അപേക്ഷിക്കാം.
ഒന്ന്, മൂന്ന് സെമസ്റ്റര്‍ എം.എസ് സി റേഡിയേഷന് ഫിസിക്സ് ജനുവരി 2024 സപ്ലിമെന്ററി ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ ഡിസംബര്‍ എട്ട് വരെയും 180 രൂപ പിഴയോടെ 12 വരെയും അപേക്ഷിക്കാം.
പരീക്ഷ ഫലം
നാലാം സെമസ്റ്റര്‍ എം.പി.എഡ് ഏപ്രില്‍ 2023 റെഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ഡിസംബര്‍ അഞ്ച് വരെ അപേക്ഷിക്കാം.
ഒന്നാം വര്‍ഷ അഫ്ദലുല്‍ ഉലമ പ്രിലിമിനറി മേയ് 2023 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ഡിസംബര്‍ 10 വരെ അപേക്ഷിക്കാം.
എസ്.ഡി.ഇ- എം.എ ഇക്കണോമിക്സ് ഒന്നാം സെമസ്റ്റര്‍ നവംബര്‍ 2021 പരീക്ഷയുടെയും രണ്ടാം സെമസ്റ്റര്‍ ഏപ്രില്‍ 2022 പരീക്ഷയുടെയും ഒന്നാം വര്‍ഷ മേയ് 2022 സപ്ലിമെന്ററി പരീക്ഷയുടെയും ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ഡിസംബര്‍ ആറ് വരെ അപേക്ഷിക്കാം.
എസ്.ഡി.ഇ രണ്ടാം സെമസ്റ്റര്‍ എം.എ പൊളിറ്റിക്കല്‍ സയന്‍സ് ഏപ്രില്‍ 2022 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ഡിസംബര്‍ ആറ് വരെ അപേക്ഷിക്കാം.
രണ്ടാം സെമസ്റ്റര്‍ എം.എ സോഷ്യോളജി ഏപ്രില്‍ 2022 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ഡിസംബര്‍ ആറ് വരെ അപേക്ഷിക്കാം.
പുനര്‍മൂല്യനിര്‍ണയ ഫലം
മൂന്നാം സെമസ്റ്റര്‍ ബി.എസ് സി, ബി.സി.എ നവംബര്‍ 2022 റെഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.
എസ്.ഡി.ഇ മൂന്നാം സെമസ്റ്റര്‍ ബി.എ, ബി.എസ് സി (മാത്തമറ്റിക്സ്), ബി.എ അഫ്ദലുല്‍ ഉലമ നവംബര്‍ 2022 റെഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.
മൂന്നാം സെമസ്റ്റര്‍ ബി.എ, ബി.എസ്.ഡബ്ല്യു, ബി.വി.സി, ബി.എഫ്.ടി, ബി.എ-എ.എഫ്.യു, നവംബര്‍ 2022 റെഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.
എം.ജി
പരീക്ഷ അപേക്ഷ
കോട്ടയം: രണ്ടാം സെമസ്റ്റർ എം.പി.ഇ.എസ് (ദ്വിവത്സര പ്രോഗ്രാം -2022 അഡ്മിഷൻ റെഗുലർ, 2021 അഡ്മിഷൻ സപ്ലിമെന്ററിയും ഇംപ്രൂവ്മെന്റും) പരീക്ഷകൾ ഡിസംബർ 18ന് ആരംഭിക്കും. ഡിസംബർ ഒന്നുവരെ ഫീസ് അടച്ച് അപേക്ഷ നൽകാം.
രണ്ടാം സെമസ്റ്റർ ബി.പി.ഇ.എസ് (നാലുവർഷ ഇന്റഗ്രേറ്റഡ് പ്രോഗ്രാം -2022 അഡ്മിഷൻ റെഗുലർ, 2016 മുതൽ 2021 വരെ അഡ്മിഷനുകൾ സപ്ലിമെന്ററി) പരീക്ഷകൾ ഡിസംബർ 15ന് ആരംഭിക്കും. നവംബർ 30 വരെ അപേക്ഷ നൽകാം.
നാലാം സെമസ്റ്റർ എം.എസ്.സി മെഡിക്കൽ ഡോക്യുമെന്റേഷൻ (2021 അഡ്മിഷൻ റെഗുലർ, 2019, 2020 അഡ്മിഷനുകൾ സപ്ലിമെന്ററി, 2018 അഡ്മിഷൻ ആദ്യ മേഴ്സി ചാൻസ്, 2017 അഡ്മിഷൻ രണ്ടാം മേഴ്സി ചാൻസ്, 2016 അഡ്മിഷൻ മൂന്നാം മേഴ്സി ചാൻസ്), മാസ്റ്റർ ഓഫ് അപ്ലൈഡ് സയൻസ് ഇൻ മെഡിക്കൽ ഡോക്യുമെന്റേഷൻ (2011 മുതൽ 2015 വരെ അഡ്മിഷനുകൾ മൂന്നാം മേഴ്സി ചാൻസ്) പരീക്ഷകൾ ഡിസംബർ 11ന് ആരംഭിക്കും. നവംബർ 27 വരെ ഫീസ് അടച്ച് അപേക്ഷ നൽകാം. എട്ടാം സെമസ്റ്റർ ബി.ആർക്ക് (2019 അഡ്മിഷൻ റെഗുലർ, 2019ന് മുമ്പുള്ള അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷയുടെ പ്രാക്ടിക്കൽ, ഡെസർട്ടേഷൻ പരീക്ഷകൾക്ക് നവംബർ 27 വരെ ഫീസ് അടച്ച് അപേക്ഷ നൽകാം.
വൈവ വോസി
മൂന്നും നാലും സെമസ്റ്റർ എം.എസ്.സി മാത്തമാറ്റിക്സ് (2021 അഡ്മിഷൻ റെഗുലർ - പ്രൈവറ്റായി രജിസ്റ്റർ ചെയ്തവർക്കു മാത്രം, ജൂൺ 2023) പരീക്ഷയുടെ വൈവ വോസി പരീക്ഷ ഡിസംബർ രണ്ടിന് സർവകലാശാല പരീക്ഷ ഭവനിൽ (റൂം നമ്പർ 201) നടക്കും.
പ്രാക്ടിക്കൽ
നാലാം സെമസ്റ്റർ എം.എസ്സി മെഡിക്കൽ ബയോകെമിസ്ട്രി (2021 അഡ്മിഷൻ റെഗുലർ, 2016 മുതൽ 2020 വരെ അഡ്മിഷനുകൾ സപ്ലിമെന്ററി -നവംബർ 2023 പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ ഡിസംബർ 18 മുതൽ നടക്കും.
ഒക്ടോബറിൽ നടത്തിയ എട്ടാം സെമസ്റ്റർ ഐ.എം.സി.എ (2019 അഡ്മിഷൻ റെഗുലർ, 2017, 2018 അഡ്മിഷനുകൾ സപ്ലിമെന്ററി), എട്ടാം സെമസ്റ്റർ ഡി.ഡി.എം.സി.എ (2016 അഡ്മിഷൻ സപ്ലിമെന്ററി, 2014, 2015 അഡ്മിഷനുകൾ മേഴ്സി ചാൻസ്) പരീക്ഷകളുടെ പ്രാക്ടിക്കൽ പരീക്ഷകൾ ഡിസംബർ എട്ടു മുതൽ അതത് കോളജുകളിൽ നടക്കും.
ആരോഗ്യ സർവകലാശാല
പരീക്ഷ രജിസ്ട്രേഷൻ
തൃശൂർ: ആരോഗ്യ സർവകലാശാല ജനുവരി മൂന്നിന് ആരംഭിക്കുന്ന രണ്ടാം വർഷ പോസ്റ്റ് ബേസിക് ബി.എസ് സി നഴ്സിങ് ഡിഗ്രി റെഗുലർ/ സപ്ലിമെന്ററി (2016 സ്കീമുകാർ & അർഹരായ 2010 സ്കീമുകാർ) പരീക്ഷക്ക് നവംബർ 30 മുതൽ ഡിസംബർ 11 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. പേപ്പറൊന്നിന് 110 രൂപ ഫൈനോടെ 13 വരെയും 335 രൂപ സൂപ്പർ ഫൈനോടെ 14 വരെയും രജിസ്ട്രേഷൻ നടത്താം.
റിസർച് പ്രോട്ടോകോൾ പ്രസന്റേഷൻ
നവംബറിൽ നടത്തിയ പി.എച്ച്.ഡി വർഷാന്ത്യ പരീക്ഷ എഴുതി പാസായ റിസർച് സ്കോളേഴ്സ് ഫലപ്രസിദ്ധീകരണം കഴിഞ്ഞ്, മൂന്ന് മാസത്തിനുള്ളിൽ ഡോക്ടറൽ കമ്മിറ്റിയുടേയും ഇൻസ്റ്റിറ്റ്യൂഷനൽ എത്തിക്സ് കമ്മിറ്റിയുടേയും അംഗീകാരം വാങ്ങിയ റിസർച് പ്രോട്ടോകോൾ, പ്രസന്റേഷനുള്ള തീയതി സഹിതം സൂപ്പർവൈസിങ് ഗൈഡ് മുഖേന യൂനിവേഴ്സിറ്റിയെ അറിയിക്കണം. ഇ-മെയിൽ ഐഡി: Phd.exams@kuhs.ac.in.
പ്രാക്ടിക്കൽ പരീക്ഷ
ഡിസംബർ ആറിന് ആരംഭിക്കുന്ന ഫസ്റ്റ് പ്രഫഷനൽ എം.ബി.ബി.എസ് ഡിഗ്രി റെഗുലർ & സപ്ലിമെന്ററി (2019 സ്കീം) പ്രാക്ടിക്കൽ പരീക്ഷ ടൈം ടേബിൾ പ്രസിദ്ധീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.