സർവകലാശാല വാർത്തകൾ
text_fieldsകാലിക്കറ്റ്
എസ്.ഡി.ഇ കോണ്ടാക്ട് ക്ലാസ്
തേഞ്ഞിപ്പലം: എസ്.ഡി.ഇ 2021 പ്രവേശനം ആറാം സെമസ്റ്റര്‍ ബി.എ (ഹിന്ദി, അഫ്ദലുല്‍ ഉലമ, ഫിലോസഫി, സംസ്കൃതം ഒഴികെ) ബി.കോം, ബി.ബി.എ വിദ്യാർഥികള്‍ക്കുള്ള കോണ്ടാക്ട് ക്ലാസുകള്‍ ഡിസംബർ 30 ന് ആരംഭിക്കും. വിദ്യാർഥികള്‍ ഐ.ഡി കാര്‍ഡ് സഹിതം സെന്ററുകളില്‍ ഹാജരാകണം. വിശദവിവരങ്ങള്‍ എസ്.ഡി.ഇ വെബ്സൈറ്റില്‍. ഫോണ്‍: 0494 2400288, 2407356, 2407494.
പ്രാക്ടിക്കല്‍ പരീക്ഷ
അഞ്ചാം സെമസ്റ്റര്‍ ബി.എ മള്‍ട്ടിമീഡിയ നവംബര്‍ 2023 പരീക്ഷയുടെ പ്രാക്ടിക്കല്‍ ഏഴിന് നടക്കും.
ഒറ്റത്തവണ റെഗുലര്‍ സപ്ലിമെന്ററി പരീക്ഷ
മൂന്നാം സെമസ്റ്റര്‍ എം.എ, എം.എസ് സി, എം.കോം, എം.എസ്.ഡബ്ല്യു സപ്റ്റംബര്‍ 2023 ഒറ്റത്തവണ റെഗുലര്‍ സപ്ലിമെന്ററി പരീക്ഷകള്‍ 2024 ജനുവരി മൂന്നിന് തുടങ്ങും.
പരീക്ഷ അപേക്ഷ
ഒന്നാം സെമസ്റ്റര്‍ എം.വോക് മള്‍ട്ടിമീഡിയ, അപ്ലൈഡ് ബയോടെക്നോളജി, സോഫ്റ്റ് വെയര്‍ ഡെവലപ്മെന്റ്, നവംബര്‍ 2023 റെഗുലര്‍ പരീക്ഷക്ക് പിഴ കൂടാതെ 21 വരെയും 180 രൂപ പിഴയോടെ 23 വരെയും അപേക്ഷിക്കാം.
പരീക്ഷഫലം
എസ്.ഡി.ഇ ഒന്നാം വര്‍ഷ എം.എസ് സി മാത്തമറ്റിക്സ് മേയ് 2022 സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 19 വരെ അപേക്ഷിക്കാം.
കണ്ണൂർ
പരീക്ഷ വിജ്ഞാപനം
കണ്ണൂർ: 2024 ഫെബ്രുവരി ഏഴിന് ആരംഭിക്കുന്ന, പ്രൈവറ്റ് രജിസ്ട്രേഷൻ അഞ്ചാം സെമസ്റ്റർ ബിരുദ (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്) നവംബർ 2023 പരീക്ഷകൾക്ക് പിഴയില്ലാതെ 12 മുതൽ 19 വരെയും പിഴയോടുകൂടി 21 വരെയും അപേക്ഷിക്കാം.
ടൈംടേബ്ൾ
അഫിലിയേറ്റഡ് കോളജുകളിലെയും സെന്ററുകളിലെയും ഒന്നാം സെമസ്റ്റർ എം.സി.എ (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് -മേഴ്സി ചാൻസ് ഉൾപ്പെടെ) നവംബർ 2023, മഞ്ചേശ്വരം, സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസിലെ ഒന്നാം സെമസ്റ്റർ ത്രിവത്സര എൽഎൽ.ബി (റെഗുലർ/ സപ്ലിമെന്ററി) നവംബർ 2023 എന്നീ പരീക്ഷകളുടെ ടൈംടേബ്ൾ സർവകലാശാല വെബ്സൈറ്റിൽ.
പ്രായോഗിക പരീക്ഷകൾ
ബി.ടെക് (സപ്ലിമെന്ററി -മേഴ്സി ചാൻസ് - 2007 മുതൽ 2014 അഡ്മിഷൻ) വിദ്യാർഥികളുടെ മൂന്ന്, അഞ്ച് സെമസ്റ്റർ (നവംബർ 2022), നാലാം സെമസ്റ്റർ (ഏപ്രിൽ 2023) ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ് വിഭാഗം പ്രായോഗിക പരീക്ഷകൾ 12 മുതൽ 21 വരെ തീയതികളിൽ കണ്ണൂർ ഗവ. എൻജിനീയറിങ് കോളജിൽ നടത്തും.
11 മുതൽ 14 വരെ തീയതികളിൽ നിശ്ചയിച്ച നാലാം സെമസ്റ്റർ (ഏപ്രിൽ 2023), അഞ്ചാം സെമസ്റ്റർ (നവംബർ 2022) ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ് വിഭാഗം (ഇ.സി.ഇ) പ്രായോഗിക പരീക്ഷകൾ 2023 ഡിസംബർ 18 മുതൽ 21 വരെയായി പുനഃക്രമീകരിച്ചിരിക്കുന്നു. വിശദമായ ടൈംടേബ്ൾ സർവകലാശാല വെബ്സൈറ്റിൽ.
സംസ്കൃത സര്‍വകലാശാല
അവസാന തീയതി
കാലടി: ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലയുടെ ഒന്നാം സെമസ്റ്റര്‍ ബി.എ റീഅപ്പിയറന്‍സ് പരീക്ഷകള്‍ക്ക് രജിസ്റ്റര്‍ ചെയ്യാനുള്ള അവസാന തീയതി 10 ആയിരിക്കുമെന്ന് സര്‍വകലാശാല അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.