സര്‍വകലാശാല വാർത്തകൾ
text_fieldsകാലിക്കറ്റ്
റിസര്‍ച് അസിസ്റ്റന്റ്
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല ഇ.എം.എസ് ചെയറില്‍ 'കേരള ഗവണ്മെന്റിന്റെ പ്രവര്‍ത്തനങ്ങളുടെ ഫലമായി ഉണ്ടായ മാറ്റങ്ങള്‍, 2016 മുതലുള്ള വര്‍ഷങ്ങളെ ആസ്പദമാക്കിയുള്ള ഒരു പഠനം' എന്ന വിഷയത്തില്‍ ഗവേഷണത്തിന് ഏഴ് മാസത്തേക്ക് റിസര്‍ച് അസിസ്റ്റന്റിനെ നിയോഗിക്കുന്നു. സാമൂഹികശാസ്ത്ര വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദമാണ് യോഗ്യത. 20 ന് രാവിലെ 11ന് വാക് ഇന്‍ ഇന്റര്‍വ്യൂ നടത്തും.
പരീക്ഷ
ഒന്നാം സെമസ്റ്റര്‍ എം.എഡ് ഡിസംബര്‍ 2023 റെഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ 2024 ഫെബ്രുവരി ഒന്നിന് തുടങ്ങും.
പരീക്ഷ ഫലം
എസ്.ഡി.ഇ മൂന്നാം സെമസ്റ്റര്‍ എം.എസ് സി മാത്തമാറ്റിക്സ് (സി.ബി.സി.എസ്.എസ്) നവംബര്‍ 2022 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. മൂന്നാം സെമസ്റ്റര്‍ എം.വോക് മള്‍ട്ടിമീഡിയ (സി.ബി.സി.എസ്.എസ്) നവംബര്‍ 2021, നവംബര്‍ 2022 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
ഒന്ന്, രണ്ട്, അവസാന വര്‍ഷ അദീബി ഫാസില്‍ പ്രിലിമിനറി ഏപ്രില്‍ 2023 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. ഒന്നാം സെമസ്റ്റര്‍ ബി.എ മള്‍ട്ടിമീഡിയ (സി.ബി.സി.എസ്.എസ് -യു.ജി ആൻഡ് സി.യു.സി.ബി.സി.എസ്.എസ് -യു.ജി) നവംബര്‍ 2022 റെഗുലര്‍/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
കണ്ണൂർ
സെനറ്റ് തെരഞ്ഞെടുപ്പ്
കണ്ണൂർ: സെനറ്റിലേക്ക് സർവകലാശാല അധ്യാപക മണ്ഡലത്തിൽനിന്ന് പി. കാർത്തികേയൻ (അസി. പ്രഫസർ, മാനേജ്മെന്റ് സ്റ്റഡീസ്, പാലയാട്), ഡോ. വി. റീജ (അസോ. പ്രഫസർ, നീലേശ്വരം) എന്നിവരെ തെരഞ്ഞെടുത്തു.
ആരോഗ്യ സർവകലാശാല
എം.ഫിൽ അപേക്ഷ ക്ഷണിച്ചു
തൃശൂർ: കേരള ആരോഗ്യശാസ്ത്ര സർവകലാശാലയുടെ തൃപ്പൂണിത്തുറയിലെ സ്കൂൾ ഓഫ് ഫണ്ടമെന്റൽ റിസർച് എം.ഫിൽ ഇന്‍ സ്പോര്‍ട്സ് മെഡിസിന് ആയുര്‍വേദ (പാർട്ട് ടൈം) കോഴ്സിന് 2024 ലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഡിസംബര്‍ 31ന് 50 വയസ്സ് തികയരുത്. പരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം. അപേക്ഷഫീസ് 1500 രൂപ. www.kuhs.ac.in വെബ്സൈറ്റ് ലിങ്ക് വഴി ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്.
സമര്‍പ്പിക്കേണ്ട അവസാന ദിവസം ഡിസംബര്‍ 30. വിവരങ്ങള്‍ക്ക് സര്‍വകലാശാല വെബ്സൈറ്റ് സന്ദര്‍ശിക്കുക- sra@kuhs.ac.in.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.