സർവകലാശാല വാർത്തകൾ
text_fieldsകാലിക്കറ്റ്
പരീക്ഷഫലം
തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല ബി.എഡ് സ്പെഷല്‍ എജുക്കേഷന്‍ (ഹിയറിങ് ഇംപയര്‍മെന്റ്) നാലാം സെമസ്റ്റര്‍ ഏപ്രില്‍ 2023 റെഗുലര്‍ പരീക്ഷഫലം പ്രസിദ്ധീകരിച്ചു.
പരീക്ഷ
അഫിലിയേറ്റഡ് കോളജുകളിലെ എല്ലാ അവസരങ്ങളും നഷ്ടമായ ബി.ഫാം (2005 മുതല്‍ 2010 വരെ പ്രവേശനം) വിദ്യാര്‍ഥികള്‍ക്കുള്ള ഒന്ന്, രണ്ട്, മൂന്ന്, അവസാന വര്‍ഷ ഒറ്റത്തവണ റെഗുലര്‍, സപ്ലിമെന്ററി സെപ്റ്റംബര്‍ 2022 പരീക്ഷ ജനുവരി നാലിന് തുടങ്ങും. ടൈംടേബ്ള് വെബ്സൈറ്റില്‍.
വാക്-ഇന്‍-ഇന്റര്‍വ്യൂ മാറ്റി
കാലിക്കറ്റ് സര്‍വകലാശാലയില്‍ എന്‍.എസ്.എസ് എംപാനല്‍ഡ് ട്രെയ്നിങ് ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് കരാറടിസ്ഥാനത്തില്‍ കമ്പ്യൂട്ടര്‍ അസിസ്റ്റന്റ് നിയമനത്തിന് ഡിസംബര്‍ 30ന് നടത്താനിരുന്ന വാക്-ഇന്‍-ഇന്റര്‍വ്യൂ മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
ആരോഗ്യ സർവകലാശാല
പ്രാക്ടിക്കൽ പരീക്ഷ
തൃശൂർ: കേരള ആരോഗ്യശാസ്ത്ര സർവകലാശാല ജനുവരി നാലിന് നടത്തുന്ന രണ്ടാം സെമസ്റ്റർ എം.ഫാം ഡിഗ്രി സപ്ലിമെന്ററി (2017 & 2019 സ്കീം) പ്രാക്ടിക്കൽ പരീക്ഷ ടൈംടേബ്ൾ പ്രസിദ്ധീകരിച്ചു.
ജനുവരി 4, 5 തീയതികളിൽ നടക്കുന്ന എം.ഫിൽ സൈക്യാട്രിക് സോഷ്യൽ വർക്ക് പാർട്ട് I റെഗുലർ/ സപ്ലിമെന്ററി (2022 പ്രവേശനം - 2018 സ്കീം) പ്രാക്ടിക്കൽ പരീക്ഷ ടൈംടേബ്ൾ പ്രസിദ്ധീകരിച്ചു.
പരീക്ഷ തീയതി
ജനുവരി എട്ടു മുതൽ 24 വരെ നടക്കുന്ന ഫസ്റ്റ് പ്രഫഷനൽ ബി.യു.എം.എസ് ഡിഗ്രി സപ്ലിമെന്ററി (2022 സ്കീം) തിയറി പരീക്ഷ ടൈംടേബ്ൾ പ്രസിദ്ധീകരിച്ചു.
ഫെബ്രുവരി രണ്ടിന് ആരംഭിക്കുന്ന മൂന്നാം വർഷ ബി.എസ്.സി പെർഫ്യൂഷൻ ടെക്നോളജി ഡിഗ്രി റെഗുലർ/ സപ്ലിമെന്ററി (2012 & 2016 സ്കീം) തിയറി പരീക്ഷ ടൈംടേബ്ൾ പ്രസിദ്ധീകരിച്ചു.
ഫെബ്രുവരി 5ന് ആരംഭിക്കുന്ന നാലാം വർഷ ബി.എസ്.സി മെഡിക്കൽ മൈക്രോബയോളജി ഡിഗ്രി റെഗുലർ/ സപ്ലിമെന്ററി (2014 & 2016 സ്കീം) തിയറി പരീക്ഷ ടൈംടേബ്ൾ പ്രസിദ്ധീകരിച്ചു.
പരീക്ഷഫലം
2023 ഒക്ടോബറിൽ നടന്ന രണ്ടാം വർഷ ബി.എസ്.സി.എം.ആർ.ടി ഡിഗ്രി സപ്ലിമെന്ററി പരീക്ഷ, മൂന്നാം വർഷ ബി.എസ്.സി.എം.ആർ.ടി ഡിഗ്രി സപ്ലിമെന്ററി പരീക്ഷ എന്നിവയുടെ ഫലം പ്രസിദ്ധീകരിച്ചു. സ്കോർ ഷീറ്റിന്റ റീടോട്ടലിങ്, ഉത്തരക്കടലാസുകളുടേയും, സ്കോർ ഷീറ്റിന്റേയും പകർപ്പ് എന്നിവക്ക് അപേക്ഷിക്കുന്നവർ ബന്ധപ്പെട്ട കോളജ് പ്രിൻസിപ്പൽമാർ മുഖേന ഓൺലൈനായി ഡിസംബർ 29നകം അപേക്ഷിക്കണം.
2023 നവംബറിൽ നടന്ന ഒന്നാം വർഷ പോസ്റ്റ് ബേസിക് ബി.എസ്.സി നഴ്സിങ് ഡിഗ്രി റെഗുലർ/ സപ്ലിമെന്ററി പരീക്ഷഫലം പ്രസിദ്ധീകരിച്ചു. ഉത്തരക്കടലാസുകളുടേയും സ്കോർ ഷീറ്റിന്റേയും പകർപ്പിന് അപേക്ഷിക്കുന്നവർ ബന്ധപ്പെട്ട കോളജ് പ്രിൻസിപ്പൽമാർ മുഖേന ഓൺലൈനായി ജനുവരി 10നകം അപേക്ഷിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.