സർവകലാശാല വാർത്തകൾ
text_fieldsകാലിക്കറ്റ്
പി.ജി ഓഡിറ്റ് കോഴ്സ്
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയില്‍ 2021 ല്‍ പ്രവേശനം നേടിയ എം.എ / എം.കോം/ എം.എസ് സി വിദ്യാര്‍ഥികളില്‍ ഓഡിറ്റ് കോഴ്സ് സമര്‍പ്പിക്കാത്തവരും ഇപ്പോള്‍ മൂന്നാം സെമസ്റ്റര്‍ സപ്ലിമെന്ററി പരീക്ഷക്ക് രജിസ്റ്റര്‍ ചെയ്തവരുമായ വിദ്യാര്‍ഥികൾ ഒന്നും രണ്ടും സെമസ്റ്ററുകളിലെ ഓഡിറ്റ് കോഴ്സ് പ്രകാരം ബുക്ക് റിവ്യു / അസൈന്മെന്റ് / റിപ്പോര്‍ട്ട് എന്നിവ തയാറാക്കണം.
ഇവ നിർദിഷ്ട രൂപത്തില്‍ കാലിക്കറ്റ് സര്‍വകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗം, കാലിക്കറ്റ് യൂനിവേഴ്സിറ്റി പി.ഒ. പിന് - 673635 എന്ന വിലാസത്തില്‍ തപാല്‍ മുഖേനയോ നേരിട്ടോ ജനുവരി ആറിനകം സമര്‍പ്പിക്കണം
പരീക്ഷ
നാലാം സെമസ്റ്റര്‍ ബി. വോക് (2017 പ്രവേശനം മുതല്‍) ഏപ്രില്‍ 2023 റെഗുലര്‍ (CBCSS-V-UG) / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ 2024 ജനുവരി 29 ന് തുടങ്ങും.
അഫിലിയേറ്റഡ് കോളജുകളിലെ എല്ലാ അവസരങ്ങളും നഷ്ടമായവർക്കുള്ള (2009 മുതല്‍ 2013 വരെ പ്രവേശനം) ആറാം സെമസ്റ്റര്‍ ബി.എ ഏപ്രില്‍ 2021 ഒറ്റത്തവണ റെഗുലര്‍ സപ്ലിമെന്ററി പരീക്ഷ ഫെബ്രുവരി 14 നും ബി.കോം / ബി.ബി.എ, ബി.എസ് സി / ബി.എസ് സി ഇന്‍ ആള്‍ട്ടര്‍നേറ്റ് പാറ്റേണ്‍ / ബി.സി.എ പരീക്ഷകള്‍ ഫെബ്രുവരി 15 നും തുടങ്ങും.
ആരോഗ്യം
എം.എസ് സി പ്രവേശനം
തൃശൂർ: ആരോഗ്യസർവകലാശാലയുടെ തൃപ്പുണിത്തുറയിലുള്ള സ്കൂൾ ഓഫ് ഫണ്ടമെന്റൽ റിസർച് ഇന്‍ ആയുര്‍വേദ 2024 വര്‍ഷത്തെ എം.എസ് സി (മൃഗായുർവേദ) കോഴ്സിനും, എം.എസ് സി (വൃക്ഷായുർവേദ) കോഴ്സിനും അപേക്ഷ ക്ഷണിച്ചു.
അപേക്ഷകർ അംഗീകൃത സര്‍വകലാശാലകളില്‍ നിന്നുള്ള ബി.എ.എം.എസ് ബിരുദത്തിനൊപ്പം ആള് ഇന്ത്യ ആയുഷ് പോസ്റ്റ് ഗ്രാജ്വേറ്റ് എന്‍ട്രന്‍സ് ടെസ്റ്റും (2023) പാസായവരാകണം. ഓരോ കോഴ്സിനും പ്രത്യേകം അപേക്ഷ സമര്‍പ്പിക്കണം. 10 സീറ്റുകള്‍ വീതമാണുള്ളത്.
സർവകലാശാലയുടെ ‘www.kuhs.ac.in’ വെബ്സൈറ്റിലുള്ള ലിങ്ക് വഴി ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന ദിവസം ജനുവരി 31. വിശദ വിവരങ്ങള്‍ക്ക് സര്‍വകലാശാല വെബ്സൈറ്റ് സന്ദര്‍ശിക്കുക. ‘sra@kuhs.ac.in’
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.