Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightസര്‍വകലാശാല വാർത്തകൾ

സര്‍വകലാശാല വാർത്തകൾ

text_fields
bookmark_border
സര്‍വകലാശാല വാർത്തകൾ
cancel

കേരള

പരീക്ഷഫലം

തിരുവനന്തപുരം: നാലാം സെമസ്റ്റര്‍ എം.എ ഹിസ്റ്ററി (റെഗുലര്‍ ആൻഡ്​ സപ്ലിമെന്ററി) പരീക്ഷഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനക്ക്​ റെഗുലര്‍ വിദ്യാർഥികള്‍ www.slcm.keralauniversity.ac.in മുഖേനയും സപ്ലിമെന്ററി വിദ്യാർഥികള്‍ exams.keralauniversity.ac.in മുഖേനയും 15നകം അപേക്ഷിക്കണം.

നാലാം സെമസ്റ്റര്‍ ബി.ബി.എ ലോജിസ്റ്റിക്‌സ് പരീക്ഷഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനക്കും 27 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പ്രാക്ടിക്കല്‍/വൈവ-വോസി

നാലാം സെമസ്റ്റര്‍ എം.എസ്‌സി ഫിസിക്‌സ് വിത്ത് സ്‌പെഷലൈസേഷന്‍ ഇന്‍ സ്‌പേസ് ഫിസിക്‌സ്, എം.എസ്‌സി ഫിസിക്‌സ് വിത്ത് സ്‌പെഷലൈസേഷന്‍ ഇന്‍ നാനോ സയന്‍സ് (ന്യൂ ജനറേഷന്‍ കോഴ്‌സുകള്‍) പരീക്ഷകളുടെ പ്രാക്ടിക്കല്‍/വൈവ പരീക്ഷകള്‍ ജനുവരി 12 മുതല്‍ നടത്തും.

തീയതി നീട്ടി

രണ്ടാം സെമസ്റ്റര്‍ പഞ്ചവത്സര ബി.എ./ബി.കോം./ബി.ബി.എ എല്‍എല്‍.ബി പരീക്ഷ രജിസ്‌ട്രേഷനുള്ള അവസാന തീയതി പിഴകൂടാതെ ഫെബ്രുവരി അഞ്ചിലേക്കും 150 രൂപ പിഴയോടെ ഫെബ്രുവരി ഏഴിലേക്കും 400 രൂപ പിഴയോടെ ഫെബ്രുവരി ഒമ്പതിലേക്കും നീട്ടി.

പരീക്ഷഫീസ്

രണ്ടാം സെമസ്റ്റര്‍ യൂനിറ്ററി എല്‍എല്‍.ബി (റെഗുലര്‍/സപ്ലിമെന്ററി/മേഴ്‌സി ചാന്‍സ്) പരീക്ഷക്ക്​ പിഴകൂടാതെ ഫെബ്രുവരി അഞ്ചുവരെയും 150 രൂപ പിഴയോടെ ഫെബ്രുവരി ഏഴുവരെയും 400 രൂപ പിഴയോടെ ഫെബ്രുവരി ഒമ്പതുവരെയും അപേക്ഷിക്കാം.

സീറ്റൊഴിവ്

തുടര്‍വിദ്യാഭ്യാസ വ്യാപന കേന്ദ്രത്തിന്റെ കീഴില്‍ പാറശ്ശാല സി.എസ്.ഐ കോളജ് ഓഫ് എജുക്കേഷന്‍ നടത്തുന്ന ഡി.സി.എ, സി.എൽ.ഐ.എസ്​സി ഹ്രസ്വകാല കോഴ്‌സുകള്‍ക്ക് സീറ്റൊഴിവുണ്ട്. വിവരങ്ങള്‍ക്ക്: 0471 2202533, 9496797409, 7010665056.

എം.ജി

പരീക്ഷാ തീയതി

കോട്ടയം: അഞ്ചാം സെമസ്റ്റർ ഐ.എം.സി.എ (2017, 2018, 2019 അഡ്മിഷനുകൾ സപ്ലിമെൻററി) പരീക്ഷകൾ ജനുവരി 18നും ഡി.ഡി.എം.സി.എ (2016 അഡ്മിഷൻ സപ്ലിമെൻററി, 2014, 2015 അഡ്മിഷനുകൾ മേഴ്‌സി ചാൻസ്) പരീക്ഷകൾ ജനുവരി 24നും ആരംഭിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala UniversityEdu NewsUniversity NewsM G University
News Summary - University-News
Next Story