സര്‍വകലാശാല വാർത്തകൾ
text_fieldsകാലിക്കറ്റ്
പരീക്ഷകേന്ദ്രത്തില്‍ മാറ്റം
തേഞ്ഞിപ്പലം: ജനുവരി 17ന് നടക്കുന്ന കാലിക്കറ്റ് സര്‍വകലാശാല മൂന്നാം സെമസ്റ്റര്‍ യു.ജി (സി.ബി.സി.എസ്.എസ് / സി.യു.സി.ബി.സി.എസ്.എസ്) നവംബര്‍ 2023 റെഗുലര്‍ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകള്‍, മൂന്നാം സെമസ്റ്റര്‍ പി.ജി സി.ബി.സി.എസ്.എസ് നവംബര്‍ 2023, സി.ബി.സി.എസ്.എസ് നവംബര്‍ 2022 റെഗുലര്‍ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ക്ക് ശ്രീകൃഷ്ണ കോളജ് ഗുരുവായൂര്‍ പരീക്ഷ കേന്ദ്രമായ വിദ്യാര്‍ഥികളുടെ (അഫിലിയേറ്റഡ് കോളജുകള്‍ / വിദൂര വിദ്യാഭ്യാസ വിഭാഗം / പ്രൈവറ്റ് രജിസ്ട്രേഷന് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ) പരീക്ഷകേന്ദ്രം ലിറ്റില്‍ ഫ്ലവര്‍ കോളജ്, ഗുരുവായൂരിലേക്ക് മാറ്റി. ശ്രീകൃഷ്ണ കോളജ് കേന്ദ്രമായുള്ള വിദ്യാര്‍ഥികള്‍ അന്നേ ദിവസം ഹാള്‍ടിക്കറ്റുമായി ലിറ്റില്‍ ഫ്ലവര്‍ കോളജില്‍ ഹാജരാകണം.
പരീക്ഷ ഫലം
രണ്ടാം സെമസ്റ്റര്‍ എം.എസ്.സി എന്‍വയോൺമെന്റല്‍ സയന്‍സ് (സി.സി.എസ്.എസ് 2022 പ്രവേശനം) ഏപ്രില്‍ 2023 റെഗുലര്‍ പരീക്ഷഫലം പ്രസിദ്ധീകരിച്ചു.
ഓഡിറ്റ് കോഴ്സ്
കാലിക്കറ്റ് സര്‍വകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗം സി.ബി.സി.എസ്.എസ് (പ്രൈവറ്റ് രജിസ്ട്രേഷന്) 2020 പ്രവേശനം ബി.എസ്.സി വിദ്യാര്‍ഥികളുടെ ഒന്ന് മുതല്‍ നാല് വരെയുള്ള സെമസ്റ്റര്‍ ഓഡിറ്റ് കോഴ്സ് സപ്ലിമെന്ററി പരീക്ഷ ഫെബ്രുവരി ആദ്യവാരം ഓണ്‍ലൈനായി നടത്തും. കൂടുതല്‍ വിവരങ്ങള്‍ വെബ്സൈറ്റില്‍. (www.uoc.ac.in >Students Zone >Private Registration >UG AUDIT COURSE)
വിദൂര വിദ്യാഭ്യാസ വിഭാഗം സി.ബി.സി.എസ്.എസ് 2019 പ്രവേശനം ബി.എസ്.സി വിദ്യാര്‍ഥികളുടെ ഒന്ന് മുതല്‍ നാല് വരെയുള്ള സെമസ്റ്റര്‍ ഓഡിറ്റ് കോഴ്സ് സപ്ലിമെന്ററി പരീക്ഷ ജനുവരി അവസാന വാരവും ഫെബ്രുവരി ആദ്യവാരവുമായി ഓണ്‍ലൈനായി നടത്തും. വിവരങ്ങള്‍ വെബ് സൈറ്റില്‍. (www.sde.uoc.ac.in >UG AUDIT COURSE-2024-NOTIFICATION)
പരീക്ഷ
സര്‍വകലാശാല എൻജിനീയറിങ് കോളജിലെ അഞ്ചാം സെമസ്റ്റര്‍ ബി.ടെക് (2019 മുതല്‍ 2021 വരെ പ്രവേശനം) നവംബര്‍ 2023 റെഗുലര്‍ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ ഫെബ്രുവരി 12ന് തുടങ്ങും.
സര്‍വകലാശാല എൻജിനീയറിങ് കോളജിലെ ഏഴാം സെമസ്റ്റര്‍ ബി.ടെക് നവംബര്‍ 2023 (2020 പ്രവേശനം) റെഗുലര്‍, ഏപ്രില്‍ 2023 (2019 പ്രവേശനം) സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ ഫെബ്രുവരി 13ന് തുടങ്ങും.
എം.ബി.എ ഇന്റര്‍നാഷനല്‍ ഫിനാന്‍സ്, എം.ബി.എ ഹെല്‍ത്ത് കെയര്‍ മാനേജ്മന്റ് (സി.യു.സി.എസ്.എസ് 2016 സ്കീം - 2019 പ്രവേശനം) ജനുവരി 2024 റെഗുലര്‍ / സപ്ലിമെന്ററി മൂന്ന്, ഒന്ന് സെമസ്റ്റര്‍ പരീക്ഷകള്‍ യഥാക്രമം ഫെബ്രുവരി 12, 13 തീയതികളില്‍ ആരംഭിക്കും.
പരീക്ഷ അപേക്ഷ
വിവിധ ബി.വോക് കോഴ്സുകളുടെ ആറാം സെമസ്റ്റര്‍ (CBCSS-V-UG 2018 മുതല്‍ 2021 വരെ പ്രവേശനം) ഏപ്രില്‍ 2024 റെഗുലര്‍ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ 29 വരെയും 180 രൂപ പിഴയോടെ 31 വരെയും അപേക്ഷിക്കാം. വിവരങ്ങള്‍ വെബ്സൈറ്റില്‍.
സാങ്കേതികം
പരീക്ഷാകേന്ദ്ര മാറ്റം അനുവദിക്കില്ല
തിരുവനന്തപുരം: ഈ വർഷം നടത്തുന്ന പരീക്ഷകളിൽ വിദ്യാർഥികൾക്ക് പരീക്ഷാകേന്ദ്ര മാറ്റം അനുവദിക്കില്ലെന്ന് സാങ്കേതിക സർവകലാശാല അറിയിച്ചു. കഴിഞ്ഞ വർഷം ഡിസംബർ വരെയുള്ള പുനർമൂല്യനിർണയ റീഫണ്ട് ഈ സാമ്പത്തിക വർഷം പൂർത്തിയാകും.
ഇന്റേണൽ മാർക്ക് കുറവായതിനാൽ പരാജയപ്പെടുന്ന വിദ്യാർഥികളെ ‘ലോ പാസ് ഗ്രേഡ്’ നൽകി വിജയിപ്പിക്കാൻ തീരുമാനിച്ചിരുന്നു. ഇത് നടപ്പാക്കുന്നത് സംബന്ധിച്ച വിശദാംശങ്ങൾ ഉടൻ തീരുമാനിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.