സര്‍വകലാശാല വാർത്തകൾ
text_fieldsകാലിക്കറ്റ്
പരീക്ഷ
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല മൂന്നാം സെമസ്റ്റര്‍ എം.ബി.എ ഇന്റര്‍നാഷനല്‍ ഫിനാന്‍സ് (സി.യു.സി.എസ്.എസ് 2016 സ്കീം 2019 പ്രവേശനം മുതല്‍) ജനുവരി 2024 റെഗുലര്‍ / സപ്ലിമെന്ററി പരീക്ഷകള്‍ ഫെബ്രുവരി 12ന് തുടങ്ങും.
പരീക്ഷഫലം
നാലാം സെമസ്റ്റര്‍ ബി.ടെക് (2019 മുതല്‍ 2021 വരെ പ്രവേശനം) ഏപ്രില്‍ 2023 റെഗുലര്‍ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ഫെബ്രുവരി ആറ് വരെ അപേക്ഷിക്കാം.
പുനര്‍മൂല്യനിര്‍ണയ ഫലം
ആറാം സെമസ്റ്റര്‍ ബി.ബി.എ എല്‍.എല്‍.ബി (ഹോണേഴ്സ്) ഏപ്രില്‍ 2022 (2019 പ്രവേശനം), നവംബര്‍ 2022 (2014 മുതല്‍ 2018 വരെ പ്രവേശനം) റെഗുലര്‍ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.
നാലാം സെമസ്റ്റര്‍ എം.എ ജേണലിസം (2021 പ്രവേശനം) ഏപ്രില്‍ 2023 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.
ഒന്നാം സെമസ്റ്റര്‍ ബി.എ / ബി.എ അഫ്ദലുല്‍ ഉലമ / ബി.എസ്.ഡബ്ല്യു / ബി.വി.സി / ബി.ടി.എഫ്.പി നവംബര്‍ 2022 സി.ബി.സി.എസ്.എസ് (2019 മുതല്‍ 2022 വരെ പ്രവേശനം) റെഗുലര്‍ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെയും നവംബര്‍ 2022 സി.യു.സി.ബി.സി.എസ്.എസ് (2017, 2018 പ്രവേശനം) സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെയും പുനര്‍മൂല്യനിര്‍ണയഫലം പ്രസിദ്ധീകരിച്ചു.
സമ്പർക്ക ക്ലാസ്
വിദൂര വിദ്യാഭ്യാസ വിഭാഗം സ്റ്റഡി സെന്ററുകളായ ഗവ. കോളജ് മലപ്പുറം, സെന്റ് തോമസ് കോളജ് തൃശൂര്‍ എന്നിവിടങ്ങളില്‍ ഡിസംബർ 16ന് മാറ്റിവെച്ച 2023 അഡ്മിഷന് ഒന്നാം സെമസ്റ്റര്‍ ബി.എ/ ബി.കോം/ ബി.ബി.എ വിദ്യാർഥികളുടെ സമ്പർക്ക ക്ലാസ് ജനുവരി 20 ന് നടക്കും.
ആരോഗ്യ
പരീക്ഷ രജിസ്ട്രേഷൻ
തൃശൂർ: കേരള ആരോഗ്യശാസ്ത്ര സർവകലാശാലയിൽ മാർച്ച് ഏഴിന് ആരംഭിക്കുന്ന ഫസ്റ്റ് പ്രഫഷനൽ ബി.ഫാം (ആയുർവേദ) ഡിഗ്രി റെഗുലർ/ സപ്ലിമെന്ററി (2010, 2020 സ്കീം) പരീക്ഷ, തേർഡ് പ്രഫഷനൽ ബി.ഫാം (ആയുർവേദ) ഡിഗ്രി റെഗുലർ/ സപ്ലിമെന്ററി (2010, 2020 സ്കീം) പരീക്ഷ, മാർച്ച് ആറിന് ആരംഭിക്കുന്ന സെക്കൻഡ് പ്രഫഷനൽ ബി.ഫാം (ആയുർവേദ) ഡിഗ്രി റെഗുലർ/ സപ്ലിമെന്ററി (2010, 2020 സ്കീം) പരീക്ഷ, ഫൈനൽ പ്രഫഷനൽ ബി.ഫാം (ആയുർവേദ) ഡിഗ്രി റെഗുലർ/ സപ്ലിമെന്ററി (2010, 2020 സ്കീം) പരീക്ഷ എന്നിവക്ക് ഫെബ്രുവരി 12 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. മാർച്ച് ആറിന് ആരംഭിക്കുന്ന ഫസ്റ്റ് പ്രഫഷനൽ ബി.എസ് സി നഴ്സിങ് (ആയുർവേദ) ഡിഗ്രി റെഗുലർ/ സപ്ലിമെന്ററി (2016 സ്കീം) പരീക്ഷ, തേർഡ് പ്രഫഷനൽ ബി.എസ് സി നഴ്സിങ് (ആയുർവേദ) ഡിഗ്രി റെഗുലർ/ സപ്ലിമെന്ററി (2016 സ്കീം) പരീക്ഷ, മാർച്ച് ഏഴിന് ആരംഭിക്കുന്ന സെക്കൻഡ് പ്രഫഷനൽ ബി.എസ് സി നഴ്സിങ് (ആയുർവേദ) ഡിഗ്രി റെഗുലർ/ സപ്ലിമെന്ററി (2016 സ്കീം) പരീക്ഷ, ഫൈനൽ പ്രഫഷനൽ ബി.എസ് സി നഴ്സിങ് (ആയുർവേദ) ഡിഗ്രി റെഗുലർ/ സപ്ലിമെന്ററി (2016 സ്കീം) പരീക്ഷ എന്നിവക്ക് ഫെബ്രുവരി 12 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം.
മാർച്ച് നാലിന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ ബി.എ.എസ്.എൽ.പി ഡിഗ്രി റെഗുലർ/ സപ്ലിമെന്ററി (2018 സ്കീം) പരീക്ഷക്ക് 25 മുതൽ ഫെബ്രുവരി ഒമ്പത് വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം.
മാർച്ച് അഞ്ചിന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ എം.എസ് സി സ്പീച് ലാംഗ്വേജ് പാത്തോളജി ഡിഗ്രി റെഗുലർ/ സപ്ലിമെന്ററി (2019 സ്കീം) പരീക്ഷക്ക് 29 മുതൽ ഫെബ്രുവരി 13 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം.
മാർച്ച് അഞ്ചിന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ എം.എസ് സി ഓഡിയോളജി ഡിഗ്രി റെഗുലർ/ സപ്ലിമെന്ററി (2019 സ്കീം) പരീക്ഷക്ക് 29 മുതൽ ഫെബ്രുവരി 13 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.