സര്‍വകലാശാല വാർത്തകൾ
text_fieldsകാലിക്കറ്റ്
പരീക്ഷ
എസ്.ഡി.ഇ / പ്രൈവറ്റ് രജിസ്ട്രേഷന് ഒന്നാം സെമസ്റ്റര്‍ സി.ബി.എസ്.എസ് -യു.ജി (2019 മുതല്‍ 2023 വരെ പ്രവേശനം), സി.യു.സി.ബി.സി.എസ്.എസ്- യു.ജി (2018 പ്രവേശനം) നവംബര്‍ 2023 റെഗുലര്‍ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ ഫെബ്രുവരി 19 ന് തുടങ്ങും.
അഫിലിയേറ്റഡ് കോളജുകളിലെ ഒന്നാം സെമസ്റ്റര്‍ സി.ബി.എസ്.എസ് - യു.ജി (2019 മുതല്‍ പ്രവേശനം), സി.യു.സി.ബി.സി.എസ്.എസ് -യു.ജി (2018 പ്രവേശനം) നവംബര്‍ 2023 റെഗുലര്‍ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ ഫെബ്രുവരി 19 ന് തുടങ്ങും.
അഫിലിയേറ്റഡ് കോളജുകളിലെ ഒന്നാം സെമസ്റ്റര്‍ എം.എസ് സി (സി.യു.സി.ബി.സി.എസ്.എസ്- യു.ജി 2020 പ്രവേശനം മുതല്‍) നവംബര്‍ 2023 റെഗുലര്‍ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ ഫെബ്രുവരി 19 ന് തുടങ്ങും.
പുനര്‍മൂല്യനിര്‍ണയ ഫലം
ഒന്ന്, മൂന്ന് സെമസ്റ്റര്‍ മാസ്റ്റര്‍ ഓഫ് ലോ (എല്‍.എല്‍.എം) ജൂണ്‍ 2023 റെഗുലര്‍ / സപ്ലിമെന്ററി പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.
മൂന്നാം സെമസ്റ്റര്‍ എം.ബി.എ ഹെല്‍ത് കെയര്‍ മാനേജ്മന്റ് ഏപ്രില്‍ 2022 വണ്‍ ടൈം റെഗുലര്‍ / സപ്ലിമെന്ററി പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.
മാര്‍ക്ക് ലിസ്റ്റ് വിതരണം
അദീബി ഫാസില്‍ പ്രിലിമിനറി ഒന്ന് മുതല്‍ അവസാന വര്‍ഷം വരെ ഏപ്രില്‍ 2023 പരീക്ഷകളുടെ മാര്‍ക്ക് ലിസ്റ്റ് പരീക്ഷാകേന്ദ്രങ്ങളില്‍ നിന്ന് കൈപ്പറ്റാം.
സമ്പർക്ക ക്ലാസ്
വിദൂര വിദ്യാഭ്യാസ വിഭാഗത്തിന് കീഴില്‍ 2022 അധ്യയന വര്‍ഷം പ്രവേശനം നേടിയ എം.എ / എം.എസ് സി / എം. കോം വിദ്യാർഥികളുടെ നാലാം സെമസ്റ്റര്‍ കോണ്ടാക്ട് ക്ലാസുകള്‍ ഫെബ്രുവരി 17 മുതല്‍ ഏപ്രില്‍ ഏഴ് വരെ വിവിധ കോണ്ടാക്ട് ക്ലാസ് സെന്ററുകളില്‍ നടക്കും. വിദ്യാർഥികള്‍ എസ്.ഡി.ഇ ഐ.ഡി കാര്‍ഡ് സഹിതം ഹാജരാകണം.
ഓണ്‍ലൈന്‍ പരീക്ഷ
പ്രൈവറ്റ് രജിസ്ട്രേഷന് ബി.എ / ബി.എസ് സി / ബി. കോം / ബി.ബി.എ (സി.ബി.സി.എസ്.എസ് 2020 പ്രവേശനം) വിദ്യാർഥികളുടെ ഒന്ന് മുതല്‍ നാല് വരെ സെമസ്റ്ററുകളുടെ ഭാഗമായ ഓഡിറ്റ് കോഴ്സ് ഓണ്‍ലൈന്‍ പരീക്ഷ എഴുതാന്‍ സാധിക്കാത്തവര്‍ക്കും വിജയിക്കാത്തവര്ക്കുമായുള്ള, സപ്ലിമെന്ററി പരീക്ഷ ഫെബ്രുവരി ആറിന് നടത്തും.
പുനര്‍മൂല്യനിര്‍ണയ അപേക്ഷ
അദീബി ഫാസില്‍ പ്രിലിമിനറി അവസാന വര്‍ഷ ഏപ്രില്‍ 2023 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയത്തിന് ജനുവരി 22 മുതല്‍ ഫെബ്രുവരി നാല് വരെ അപേക്ഷിക്കാം. നിര്‍ദിഷ്ട ഫോമില്‍ പൂരിപ്പിച്ച അപേക്ഷയും ആവശ്യമായ ഫീസ് അടച്ചതിന്റെ ചലാന്‍ പകര്‍പ്പും ഫെബ്രുവരി ഒമ്പതിന് മുമ്പ് പരീക്ഷാഭവനില്‍ ലഭ്യമാക്കണം. ഫോൺ: 0495 2407577
പരീക്ഷഫലം
നാലാം സെമസ്റ്റര്‍ ബി.എഡ് സ്പെഷല്‍ എജുക്കേഷന്‍ (ഇന്റലക്ച്വല്‍ ഡിസബിലിറ്റി) ഏപ്രില്‍ 2023 റെഗുലര്‍ പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ഫെബ്രുവരി അഞ്ച് വരെ അപേക്ഷിക്കാം.
ഒമ്പതാം സെമസ്റ്റര്‍ ബി.ആര്‍ക് നവംബര്‍ 2023 (2017 സ്കീം) റെഗുലര്‍ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെയും ഡിസംബര്‍ 2023 (2012 സ്കീം) സപ്ലിമെന്ററി പരീക്ഷകളുടെയും ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ഫെബ്രുവരി അഞ്ച് വരെ അപേക്ഷിക്കാം.
സര്‍വകലാശാല എന്‍ജിനീയറിങ് കോളജിലെ ആറാം സെമസ്റ്റര്‍ ബി.ടെക് (2019 മുതല്‍ പ്രവേശനം) ഏപ്രില്‍ 2023 റെഗുലര്‍ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ഫെബ്രുവരി 12 വരെ അപേക്ഷിക്കാം.
എസ്.ഡി.ഇ നാലാം സെമസ്റ്റര്‍ എം.എ പൊളിറ്റിക്കല്‍ സയന്‍സ് ഏപ്രില്‍ 2023 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ഫെബ്രുവരി അഞ്ച് വരെ അപേക്ഷിക്കാം.
എസ്.ഡി.ഇ നാലാം സെമസ്റ്റര്‍ എം.കോം / എം.എ മലയാളം / എം.എ സംസ്കൃതം സ്പെഷല്‍ (2019 മുതല്‍ 2021 വരെ പ്രവേശനം), എം.എ സംസ്കൃതം ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചര്‍(2021 പ്രവേശനം) ഏപ്രില്‍ 2023 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ഫെബ്രുവരി രണ്ട് വരെ അപേക്ഷിക്കാം.
ആരോഗ്യം
പരീക്ഷ രജിസ്ട്രേഷൻ
തൃശൂർ: മാർച്ച് നാലിന് തുടങ്ങുന്ന സെക്കൻഡ് പ്രഫഷനൽ എം.ബി.ബി.എസ് ഡിഗ്രി റെഗുലർ / സപ്ലിമെന്ററി (2019 & 2010 സ്കീം) പരീക്ഷക്ക് ഫെബ്രുവരി മൂന്നുമുതൽ 12 വരെ ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.
പരീക്ഷ ടൈംടേബിൾ
ഫെബ്രുവരി 19ന് തുടങ്ങുന്ന എം.ഡി.എസ് ഡിഗ്രി പാർട്ട് -II സപ്ലിമെന്ററി (2018 സ്കീം) പ്രാക്ടിക്കൽ, ജനുവരി 29 മുതൽ ഫെബ്രുവരി 24വരെ നടക്കുന്ന മൂന്നാം വർഷ ബി.എസ്സി നഴ്സിങ് ഡിഗ്രി റെഗുലർ / സപ്ലിമെന്ററി പ്രാക്ടിക്കൽ പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.