സർവകലാശാല വാർത്തകൾ
text_fieldsകാലിക്കറ്റ്
ഓഡിറ്റ് കോഴ്സ് പരീക്ഷ
കാലിക്കറ്റ് സര്‍വകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗം സി.ബി.സി.എസ്.എസ് 2022 പ്രവേശനം ബി.എ/ ബി.കോം/ ബി.ബി.എ വിദ്യാർഥികളുടെ ഒന്ന്, രണ്ട് സെമസ്റ്ററുകളുടെ ഭാഗമായ ഓഡിറ്റ് കോഴ്സ് പരീക്ഷ ജനുവരി 31 മുതല്‍ ഫെബ്രുവരി മൂന്ന് വരെയും സി.ബി.സി.എസ്.എസ് 2019 പ്രവേശനം ബി.എ/ ബി.എസ് സി/ ബി.കോം/ ബി.ബി.എ ആൻഡ് 2021 പ്രവേശനം ബി.എ/ ബി.കോം/ ബി.ബി.എ വിദ്യാർഥികളുടെ ഒന്ന് മുതല്‍ നാല് വരെ സെമസ്റ്ററുകളുടെ ഓഡിറ്റ് കോഴ്സ് സപ്ലിമെന്ററി പരീക്ഷ ഫെബ്രുവരി അഞ്ച്. ഏഴ്, എട്ട് തീയതികളിലുമായി ഓണ്‍ലൈനില്‍ നടത്തും. സമയക്രമം വിദൂര വിദ്യാഭ്യാസ വിഭാഗം വെബ്സൈറ്റില്‍.
അപേക്ഷ തീയതി നീട്ടി
വിദൂര വിദ്യാഭ്യാസ വിഭാഗം അഞ്ചാം സെമസ്റ്റര്‍ ബി.കോം/ ബി.ബി.എ (സി.ബി.സി.എസ്.എസ് ആൻഡ് സി.യു സി.ബി.സി.എസ്.എസ്) നവംബര്‍ 2023 റെഗുലര്‍/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയത്തിന് പുതുക്കിയ വിജ്ഞാപന പ്രകാരം ജനുവരി 27 വരെ അപേക്ഷിക്കാം.
പരീക്ഷ അപേക്ഷ
ഒന്നാം സെമസ്റ്റര്‍ രണ്ട് വര്‍ഷ ബി.പി.എഡ് (2021 പ്രവേശനം മുതല്‍) നവംബര്‍ 2023 റെഗുലര്‍/ സപ്ലിമെന്ററി പരീക്ഷകള്‍ക്ക് പിഴ കൂടാതെ ഫെബ്രുവരി അഞ്ച് വരെ അപേക്ഷിക്കാം.
മൂന്നാം സെമസ്റ്റര്‍ എം.പി.എഡ് (2019 പ്രവേശനം മുതല്‍) നവംബര്‍ 2023 റെഗുലര്‍/ സപ്ലിമെന്ററി പരീക്ഷകള്‍ക്ക് പിഴ കൂടാതെ ഫെബ്രുവരി അഞ്ച് വരെയും 180 രൂപ പിഴയോടെ ഫെബ്രുവരി എട്ട് വരെയും അപേക്ഷിക്കാം.
പരീക്ഷാഫലം
എസ്.ഡി.ഇ നാലാം സെമസ്റ്റര്‍ എം.എ ഇക്കണോമിക്സ് ഏപ്രില്‍ 2023 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ഫെബ്രുവരി ആറ് വരെ അപേക്ഷിക്കാം.
ആരോഗ്യം
പരീക്ഷ രജിസ്ട്രേഷൻ
തൃശൂർ: മാർച്ച് 18ന് സെക്കൻഡ് പ്രഫഷനൽ ബി.എസ്.എം.എസ് ഡിഗ്രി സപ്ലിമെന്ററി (2016 സ്കീം), ഫൈനൽ പ്രഫഷനൽ ബി.എസ്.എം.എസ് ഡിഗ്രി സപ്ലിമെന്ററി (2010, 2013, 2016 സ്കീം) പരീക്ഷകൾക്ക് അപേക്ഷിക്കാം.
ഫെബ്രുവരി അഞ്ച് മുതൽ 24 വരെയും ഫൈനോടെ 28 വരെയും സൂപ്പർ ഫൈനോടെ മാർച്ച് രണ്ട് വരെയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.
പരീക്ഷ ടൈംടേബിൾ
മാർച്ച് അഞ്ച് മുതൽ 13 വരെ നടക്കുന്ന രണ്ടാം സെമസ്റ്റർ എം.എസ്സി ഓഡിയോളജി ഡിഗ്രി റെഗുലർ/ സപ്ലിമെന്ററി (2019 സ്കീം) തിയറി, രണ്ടാം സെമസ്റ്റർ എം.എസ്സി സ്പീച് ലാംഗ്വേജ് പാത്തോളജി ഡിഗ്രി റെഗുലർ/ സപ്ലിമെന്ററി (2019 സ്കീം) തിയറി, ജനുവരി 29 മുതൽ ഫെബ്രുവരി മൂന്ന് വരെ നടക്കുന്ന രണ്ടാം വർഷ എം.എസ്സി നഴ്സിങ് ഡിഗ്രി റെഗുലർ/ സപ്ലിമെന്ററി പ്രാക്ടിക്കൽ, ഫെബ്രുവരി രണ്ട്, മൂന്ന് തീയതികളിൽ നടക്കുന്ന നാലാം വർഷ ബി.എസ്സി മെഡിക്കൽ ബയോകെമിസ്ട്രി ഡിഗ്രി റെഗുലർ/ സപ്ലിമെന്ററി (2016 സ്കീം) പ്രാക്ടിക്കൽ പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.