Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightസർവകലാശാല വാർത്തകൾ

സർവകലാശാല വാർത്തകൾ

text_fields
bookmark_border
university news
cancel

കാലിക്കറ്റ് സർവകലാശാല

മൂ​ല്യ​നി​ര്‍ണ​യ ക്യാ​മ്പ്

തേ​ഞ്ഞി​പ്പ​ലം: അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ മൂ​ന്നാം സെ​മ​സ്റ്റ​ര്‍ വി​വി​ധ പി.​ജി പ​രീ​ക്ഷ​ക​ളു​ടെ കേ​ന്ദ്രീ​കൃ​ത മൂ​ല്യ​നി​ര്‍ണ​യ ക്യാ​മ്പ് ഫെ​ബ്രു​വ​രി അ​ഞ്ച് മു​ത​ല്‍ ഒ​മ്പ​ത് വ​രെ​യും വി​ദൂ​ര വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം മൂ​ന്നാം സെ​മ​സ്റ്റ​ര്‍ വി​വി​ധ പി.​ജി പ​രീ​ക്ഷ​ക​ളു​ടെ വി​കേ​ന്ദ്രീ​കൃ​ത മൂ​ല്യ​നി​ര്‍ണ​യ ക്യാ​മ്പ് ഫെ​ബ്രു​വ​രി മൂ​ന്ന് മു​ത​ല്‍ 12 വ​രെ​യും ന​ട​ത്തും. നി​യോ​ഗി​ക്ക​പ്പെ​ട്ട എ​ല്ലാ അ​ധ്യാ​പ​ക​രും ക്യാ​മ്പി​ല്‍ നി​ര്‍ബ​ന്ധ​മാ​യും പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് പ​രീ​ക്ഷ ക​ണ്‍ട്രോ​ള​ര്‍ അ​റി​യി​ച്ചു. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ വെ​ബ്സൈ​റ്റി​ല്‍.

ബി.​ബി.​എ എ​ല്‍.​എ​ല്‍.​ബി വൈ​വ

എ​ട്ടാം സെ​മ​സ്റ്റ​ര്‍ ബി.​ബി.​എ എ​ല്‍.​എ​ല്‍.​ബി ഏ​പ്രി​ല്‍ 2023 റെ​ഗു​ല​ര്‍ പ​രീ​ക്ഷ​യു​ടെ മാ​നേ​ജ്മ​ന്റ് പ്രോ​ജ​ക്ടും വൈ​വ​യും ഫെ​ബ്രു​വ​രി 12ന് ​തു​ട​ങ്ങും. വി​ശ​ദ​മാ​യ സ​മ​യ​ക്ര​മം വെ​ബ് സൈ​റ്റി​ല്‍.

പ്രാ​ക്ടി​ക്ക​ല്‍ പ​രീ​ക്ഷ

മൂ​ന്നാം സെ​മ​സ്റ്റ​ര്‍ ബി.​വോ​ക് ന​ഴ്‌​സ​റി ആ​ൻ​ഡ് ഓ​ര്‍ണ​മെ​ന്റ​ല്‍ ഫി​ഷ് ഫാ​മി​ങ് (2022 പ്ര​വേ​ശ​നം) ന​വം​ബ​ര്‍ 2023 പ്രാ​ക്ടി​ക്ക​ല്‍ പ​രീ​ക്ഷ​ക​ള്‍ ഫെ​ബ്രു​വ​രി ഒ​ന്നി​ന് തു​ട​ങ്ങും. കേ​ന്ദ്രം: സെ​ന്റ് അ​ലോ​ഷ്യ​സ് കോ​ള​ജ്, എ​ല്‍ത്തു​രു​ത്ത്.

പ​രീ​ക്ഷ അ​പേ​ക്ഷ

തൃ​ശൂ​ര്‍ ഗ​വ. ഫൈ​ന്‍ ആ​ര്‍ട്‌​സ് കോ​ള​ജി​ലെ അ​വ​സാ​ന വ​ര്‍ഷ ബി.​എ​ഫ്.​എ, ബി.​എ​ഫ്.​എ ഇ​ന്‍ ആ​ര്‍ട്ട് ഹി​സ്റ്റ​റി ആ​ൻ​ഡ് വി​ഷ്വ​ല്‍ സ്റ്റ​ഡീ​സ് ഏ​പ്രി​ല്‍ 2024 റെ​ഗു​ല​ര്‍/ സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ​ക​ള്‍ക്ക് പി​ഴ കൂ​ടാ​തെ ഫെ​ബ്രു​വ​രി ആ​റ് വ​രെ​യും 180 രൂ​പ പി​ഴ​യോ​ടെ ഫെ​ബ്രു​വ​രി എ​ട്ട് വ​രെ​യും അ​പേ​ക്ഷി​ക്കാം.

ആരോഗ്യ സർവകലാശാല

പ​രീ​ക്ഷ ര​ജി​സ്ട്രേ​ഷ​ൻ

തൃ​ശൂ​ർ: മാ​ർ​ച്ച് ആ​റി​ന്​ തു​ട​ങ്ങു​ന്ന നാ​ലാം വ​ർ​ഷ ബി.​എ​സ്​​സി ന​ഴ്സി​ങ് ഡി​ഗ്രി റെ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി (2016 സ്കീം & ​അ​ർ​ഹ​രാ​യ 2010 സ്കീ​മു​കാ​ർ) പ​രീ​ക്ഷ​ക്ക് ജ​നു​വ​രി 25 മു​ത​ൽ ഫെ​ബ്രു​വ​രി ഒ​മ്പ​ത്​ വ​രെ​യും ഫൈ​നോ​ടെ ഫെ​ബ്രു​വ​രി 13 വ​രെ​യും സൂ​പ്പ​ർ ഫൈ​നോ​ടെ 14 വ​രെ​യും ഓ​ൺ​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്താം.

മാ​ർ​ച്ച് 13ന്​ ​തു​ട​ങ്ങു​ന്ന എം.​ഡി ഹോ​മി​യോ​പ്പ​തി പാ​ർ​ട്ട്-II ഡി​ഗ്രി റെ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി (2016 സ്കീം) ​പ​രീ​ക്ഷ​ക്ക് ജ​നു​വ​രി 25 മു​ത​ൽ ഫെ​ബ്രു​വ​രി 13 വ​രെ​യും ഫൈ​നോ​ടെ 16 വ​രെ​യും സൂ​പ്പ​ർ ഫൈ​നോ​ടെ 20 വ​രെ​യും ഓ​ൺ​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്താം.

കാർഷിക സർവകലാശാല

ഓ​ൺ​ലൈ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ കോ​ഴ്​​സ്​

തൃ​ശൂ​ർ: കേ​ര​ള കാ​ര്‍ഷി​ക സ​ര്‍വ​ക​ലാ​ശാ​ല​യു​ടെ കീ​ഴി​ലു​ള്ള ഇ-​പ​ഠ​ന കേ​ന്ദ്രം (സെ​ന്‍റ​ര്‍ ഫോ​ര്‍ ഇ-​ലേ​ണി​ങ്) ‘ഓ​ർ​ഗാ​നി​ക്​ അ​ഗ്രി​ക​ൾ​ച്ച​റ​ൽ മാ​​നേ​ജ്​​മെ​ന്‍റ്​’ എ​ന്ന ഓ​ണ്‍ലൈ​ന്‍ പ​ഠ​ന സ​ര്‍ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ആ​റ്​ മാ​സ​മാ​ണ് കാ​ലാ​വ​ധി. ഇം​ഗ്ലീ​ഷാ​ണ്​ പ​ഠ​ന മാ​ധ്യ​മം. www.celkau.in വെ​ബ്സൈ​റ്റി​ലെ ‘ഓ​ണ്‍ലൈ​ന്‍ സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സ്’ എ​ന്ന ലി​ങ്കി​ല്‍നി​ന്ന് ര​ജി​സ്​​ട്രേ​ഷ​ൻ ഫോ​റം പൂ​രി​പ്പി​ച്ച്​ സ​മ​ർ​പ്പി​ക്ക​ണം. ര​ജി​സ്റ്റ​ര്‍ ചെ​യ്യേ​ണ്ട അ​വ​സാ​ന തീ​യ​തി ഫെ​ബ്രു​വ​രി 25. കോ​ഴ്സ് ഫെ​ബ്രു​വ​രി 26ന്​ ​തു​ട​ങ്ങും. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ വെ​ബ്സൈ​റ്റി​ല്‍. സം​ശ​യ​ങ്ങ​ള്‍ക്ക് celkau@gmail.com ഇ-​മെ​യി​ലി​ലോ 04872438567, 04872438565, 8547837256, 9497353389 ഫോ​ൺ ന​മ്പ​റു​ക​ളി​ലോ ബ​ന്ധ​പ്പെ​ടാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UniversityCalicut University
News Summary - University news
Next Story