സർവകലാശാല വാർത്തകൾ
text_fieldsകാലിക്കറ്റ്
പരീക്ഷ മാറ്റി
തേഞ്ഞിപ്പലം: പ്രൈവറ്റ് രജിസ്ട്രേഷൻ വിദ്യാർഥികൾക്കായി ഫെബ്രുവരി 19ന് തുടങ്ങാൻ നിശ്ചയിച്ചിരുന്ന ഒന്നാം സെമസ്റ്റർ ബി.എ മൾട്ടിമീഡിയ (സി.യു.സി.ബി.സി.എസ്.എസ്-യു.ജി 2017 & 2018 പ്രവേശനം) നവംബർ 2020 സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് പരീക്ഷകൾ മാറ്റി. പുതുക്കിയ സമയക്രമം സർവകലാശാല വെബ്സൈറ്റിൽ പിന്നീട് അറിയിക്കും.
പരീക്ഷാഫലം
എസ്.ഡി.ഇ ഒന്നാം വർഷ എം.എ സോഷ്യോളജി (2017 പ്രവേശനം) സെപ്റ്റംബർ 2023 ഒറ്റത്തവണ റെഗുലർ സപ്ലിമെന്ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ഫെബ്രുവരി ഒമ്പത് വരെ അപേക്ഷിക്കാം.
പരീക്ഷ അപേക്ഷ
തൃശൂര്‍ ഗവ. ഫൈൻ ആർട്സ് കോളജിലെ ഒന്നാം വർഷ ബി.എഫ്.എ/ ബി.എഫ്.എ ഇൻ ആർട് ഹിസ്റ്ററി ആൻഡ് വിഷ്വൽ സ്റ്റഡീസ് ഏപ്രിൽ 2024 റെഗുലർ/ സപ്ലിമെന്ററി പരീക്ഷകൾക്ക് പിഴ കൂടാതെ ഫെബ്രുവരി 19 വരെയും 180 രൂപ പിഴയോടെ ഫെബ്രുവരി 22 വരെയും അപേക്ഷിക്കാം. അപേക്ഷിക്കുന്നതിനുള്ള ലിങ്ക് ഫെബ്രുവരി അഞ്ച് മുതൽ ലഭ്യമാകും.
ഒന്നാം സെമസ്റ്റർ എം.പി.എഡ് (2019 പ്രവേശനം മുതൽ) നവംബർ 2023 റെഗുലർ/ സപ്ലിമെന്ററി പരീക്ഷകൾക്ക് പിഴ കൂടാതെ ഫെബ്രുവരി 19 വരെയും 180 രൂപ പിഴയോടെ ഫെബ്രുവരി 22 വരെയും അപേക്ഷിക്കാം. അപേക്ഷിക്കുന്നതിനുള്ള ലിങ്ക് ഫെബ്രുവരി അഞ്ച് മുതൽ ലഭ്യമാകും.
പുനർമൂല്യനിർണയ ഫലം
നാലാം സെമസ്റ്റർ ബി.കോം/ ബി.ബി.എ (സി.യു.സി.ബി.സി.എസ്.എസ്-യു.ജി, 2017-2018 പ്രവേശനം) ഏപ്രിൽ 2023 സപ്ലിമെന്ററി പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.
ആരോഗ്യം
ഡെസർട്ടേഷൻ അറിയിപ്പ്
തൃശൂർ: മാർച്ചിൽ നടത്തുന്ന രണ്ടാം വർഷ എം.എസ്സി എം.എൽ.ടി ഡിഗ്രി സപ്ലിമെന്ററി പരീക്ഷയുടെ ഡെസർട്ടേഷൻ സമർപ്പിക്കാത്തവർ ഫെബ്രുവരി 20നകം സോഫ്റ്റ് കോപ്പിക്കൊപ്പം നാല് ഹാർഡ് കോപ്പികൾ കൂടി സമർപ്പിക്കണം. ഡെസർട്ടേഷൻ വിശദാംശങ്ങൾ 1655 രൂപ ഫീസ് സഹിതം ഓൺലൈനായി ജനുവരി 31 മുതൽ ഫെബ്രുവരി 12 വരെയും 5515 രൂപ ഫൈനോടെ ഫെബ്രുവരി 13, 14 തീയതികളിലും സമർപ്പിക്കാം. നിശ്ചിത തീയതിക്കകം ഡെസർട്ടേഷൻ സമർപ്പിക്കാത്തവരെ പരീക്ഷ എഴുതാൻ അനുവദിക്കില്ല.
പരീക്ഷ ടൈംടേബിൾ
ഫെബ്രുവരി 26 മുതൽ മാർച്ച് 13 വരെ നടക്കുന്ന രണ്ടാം വർഷ ബാച്ച്ലർ ഓഫ് ഒക്യുപേഷനല്‍ തെറപ്പി ഡിഗ്രി സപ്ലിമെന്ററി തിയറി പരീക്ഷ ടൈം ടേബിൾ പ്രസിദ്ധീകരിച്ചു.
പരീക്ഷാഫലം
ജനുവരിയിൽ നടന്ന എട്ടാം സെമസ്റ്റർ ബി.എ.എസ്.എൽ.പി ക്ലിനിക്കൽ പ്രാക്റ്റികം റെഗുലർ/ സപ്ലിമെന്ററി (2018 സ്കീം), ഡിസംബറിൽ നടന്ന എംഫിൽ സൈക്യാട്രിക് സോഷ്യൽ വർക്ക് പാർട്ട് -II റെഗുലർ/ സപ്ലിമെന്ററി, ഡിസംബറിൽ നടന്ന എംഫിൽ ക്ലിനിക്കൽ സൈക്കോളജി പാർട്ട് -II റെഗുലർ/ സപ്ലിമെന്ററി (2017 സ്കീം) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. ഉത്തരക്കടലാസുകളുടെയും സ്കോർ ഷീറ്റിന്റെയും പകർപ്പിന് ബന്ധപ്പെട്ട കോളജ് പ്രിൻസിപ്പൽമാർ മുഖേന ഓൺലൈനായി ജനുവരി 31നകം അപേക്ഷിക്കണം.
കാർഷികം
സ്പോട്ട് അഡ്മിഷൻ
തൃശൂർ: കേരള കാര്‍ഷിക സര്‍വകലാശാലക്ക് കീഴിലുള്ള വിവിധ കോളജുകളില്‍/ കേന്ദ്രങ്ങളില്‍ 2023 -’24 അധ്യയന വര്‍ഷം ആരംഭിച്ച പുതിയ കോഴ്സുകളായ പിഎച്ച്.ഡി അപ്ലൈഡ് മൈക്രോബയോളജി, പി.ജി ഡിപ്ലോമ ഫുഡ് ഇൻഡസ്ട്രി മാനേജ്മെന്റ് ആൻഡ് ക്വാളിറ്റി കൺട്രോൾ, പി.ജി ഡിപ്ലോമ ഇൻ ഇന്റഗ്രേറ്റഡ് ഫാം മാനേജ്മെന്റ്, ഡിപ്ലോമ ഇൻ അഗ്രികൾച്ചറൽ മെക്കനൈസേഷൻ എന്നിവയില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ഫെബ്രുവരി രണ്ടിന് സര്‍വകലാശാല സെന്‍ട്രല്‍ ഓഡിറ്റോറിയത്തിൽ സ്പോട്ട് അഡ്മിഷൻ നടത്തും. വിശദ വിവരങ്ങള്‍ക്ക് www.kau.in
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.