സർവകലാശാല വാർത്തകൾ
text_fieldsകാലിക്കറ്റ്
പുനർമൂല്യനിർണയ ഫലം
കാലിക്കറ്റ് സർവകലാശാല ഒന്നാം സെമസ്റ്റർ എം.ബി.എ ജനുവരി 2023 റെഗുലർ / സപ്ലിമെന്ററി പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.
പരീക്ഷ അപേക്ഷ
വയനാട് ലക്കിടി ഓറിയന്റല്‍ സ്കൂള്‍ ഓഫ് ഹോട്ടല്‍ മാനേജ്മെന്റിലെ രണ്ടാം വര്‍ഷ ബി.എച്ച്.എം (2022 പ്രവേശനം മാത്രം) ഏപ്രില്‍ 2024 റെഗുലര്‍ പരീക്ഷകള്‍ക്ക് പിഴ കൂടാതെ ഫെബ്രുവരി 13 വരെ അപേക്ഷിക്കാം.
മൂന്നാം സെമസ്റ്റർ എം.ആർക് (2020 മുതൽ പ്രവേശനം) ജനുവരി 2024 റെഗുലർ / സപ്ലിമെന്ററി പരീക്ഷകൾക്ക് പിഴ കൂടാതെ 15 വരെ അപേക്ഷിക്കാം. ലിങ്ക് ഫെബ്രുവരി അഞ്ച് മുതൽ ലഭ്യമാകും.
പരീക്ഷ
അഞ്ചാം സെമസ്റ്റർ ബി.വോക് (CBCSS-V-UG 2018 മുതൽ 2021 വരെ പ്രവേശനം) നവംബർ 2023 റെഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾ മാർച്ച് 11 ന് തുടങ്ങും.
കൊണ്ടോട്ടി ഇ.എം.ഇ.എ കോളജിലെ ബി.വോക് ഇസ് ലാമിക് ഫിനാൻസ് (CBCSS-V-UG 2022 പ്രവേശനം മാത്രം) കോർ കോഴ്സ് ഒന്നാം സെമസ്റ്റർ നവംബർ 2022 / രണ്ടാം സെമസ്റ്റർ ഏപ്രിൽ 2023 / മൂന്നാം സെമസ്റ്റർ നവംബർ 2023 റെഗുലർ പരീക്ഷകൾ യഥാക്രമം ഫെബ്രുവരി 21, 26, മാർച്ച് ഒന്ന് തീയതികളിൽ തുടങ്ങും. വിവരങ്ങൾ വെബ്സൈറ്റിൽ.
ഒന്നാം സെമസ്റ്റർ എം.എസ് സി റേഡിയേഷൻ ഫിസിക്സ് (2020 & 2021 പ്രവേശനം) ജനുവരി 2024 സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾ ഫെബ്രുവരി 19 ന് തുടങ്ങും.
ആരോഗ്യം
പരീക്ഷ പുനഃക്രമീകരിച്ചു
തൃശൂർ: കേരള ആരോഗ്യ സർവകലാശാല തേർഡ് പ്രഫഷനൽ എം.ബി.ബി.എസ് ഡിഗ്രി പാർട്ട് II റെഗുലർ/ സപ്ലിമെന്ററി (2010 & 2019 സ്കീം) പരീക്ഷ ഫെബ്രുവരി 2024 എന്നത് തേർഡ് പ്രഫഷനൽ എം.ബി.ബി.എസ് ഡിഗ്രി പാർട്ട് II റെഗുലർ/ സപ്ലിമെന്ററി (2010 & 2019 സ്കീം) പരീക്ഷ മാർച്ച് 2024 എന്ന് പുനഃക്രമീകരിച്ചു. പരീക്ഷ 2024 മാർച്ച് അഞ്ചിന് തുടങ്ങും.
പരീക്ഷ ടൈംടേബ്ൾ
2024 മാർച്ച് അഞ്ച് മുതൽ 25 വരെ നടക്കുന്ന തേർഡ് പ്രഫഷനൽ എം.ബി.ബി.എസ് ഡിഗ്രി പാർട്ട് II റെഗുലർ & സപ്ലിമെന്ററി (2019 & 2010 സ്കീം) തിയറി പരീക്ഷ ടൈംടേബ്ൾ പ്രസിദ്ധീകരിച്ചു.
2024 മാർച്ച് നാല് മുതൽ 20 വരെ നടക്കുന്ന ഒന്നാം വർഷ എം.എച്ച്.എ ഡിഗ്രി സപ്ലിമെന്ററി തിയറി പരീക്ഷ മാർച്ച് അഞ്ച് മുതൽ 21 വരെ നടക്കുന്ന രണ്ടാം വർഷ എം.എച്ച്.എ ഡിഗ്രി സപ്ലിമെന്ററി തിയറി പരീക്ഷ എന്നിവയുടെ ടൈംടേബ്ൾ പ്രസിദ്ധീകരിച്ചു.
പരീക്ഷ ടൈംടേബ്ൾ പുനഃക്രമീകരിച്ചു
2024 ഫെബ്രുവരി അഞ്ചിന് ആരംഭിക്കുന്ന ഒന്നാം വർഷ ബി.ഡി.എസ് ഡിഗ്രി റെഗുലർ/ സപ്ലിമെന്ററി പ്രാക്ടിക്കൽ പരീക്ഷ ടൈംടേബ്ൾ പുനഃക്രമീകരിച്ച് പ്രസിദ്ധീകരിച്ചു.
സാങ്കേതികം
പിഎച്ച്.ഡി രജിസ്ട്രേഷൻ
തിരുവനന്തപുരം: എ.പി.ജെ. അബ്ദുൽ കലാം സാങ്കേതിക സർവകലാശാലയിൽ 2023-24 അധ്യയനവർഷം പിഎച്ച്.ഡി പ്രവേശനത്തിന് യോഗ്യതനേടിയ വിദ്യാർഥികൾക്ക് ഈവൻ സെമസ്റ്ററിൽ പ്രവേശനത്തിന് ഇപ്പോൾ രജിസ്റ്റർ ചെയ്യാം. ബന്ധപ്പെടുക: support@ktu.edu.in
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.