സർവകലാശാല വാർത്തകൾ
text_fieldsകാലിക്കറ്റ്
ടോക്കണ്‍ രജിസ്ട്രേഷന്
കാലിക്കറ്റ് സർവകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗം മൂന്നാം സെമസ്റ്റര്‍ ബി.കോം / ബി.ബി.എ (സി.ബി.സി.എസ്.എസ്) നവംബര്‍ 2023 റെഗുലര്‍ പരീക്ഷക്ക് രജിസ്റ്റര്‍ ചെയ്യാത്ത 2022 പ്രവേശനം വിദ്യാർഥികള്‍ക്ക് ഓണ്‍ലൈനായി ടോക്കണ്‍ രജിസ്ട്രേഷന് നടത്താം. ടോക്കണ്‍ രജിസ്ട്രേഷന് ഫീസ് ബി.കോം: 2595 രൂപ, ബി.ബി.എ: 2995 രൂപ. ലിങ്ക് ഫെബ്രുവരി ആറ് മുതല്‍ ലഭ്യമാകും.
പരീക്ഷ അപേക്ഷ
മൂന്നാം സെമസ്റ്റര്‍ എം.പി.എഡ് (2019 പ്രവേശനം മുതല്‍) നവംബര്‍ 2023 റെഗുലര്‍ / സപ്ലിമെന്ററി പരീക്ഷകള്‍ക്ക് പിഴ കൂടാതെ ഒമ്പത് വരെയും 180 രൂപ പിഴയോടെ 13 വരെയും ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. ലിങ്ക് വെബ്സൈറ്റില്‍.
പരീക്ഷഫലം
അഞ്ചാം സെമസ്റ്റര്‍ ബി.ആര്‍ക് (2014 മുതല്‍ 2021 വരെ പ്രവേശനം) നവംബര്‍ 2023 റെഗുലര്‍ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 26 വരെ അപേക്ഷിക്കാം.
പുനര്‍മൂല്യനിര്‍ണയ ഫലം
അദീബി ഫാസില്‍ (ഉറുദു) പ്രിലിമിനറി ഒന്നാം വര്‍ഷ, രണ്ടാം വര്‍ഷ ഏപ്രില്‍ 2023 പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.
സംസ്കൃതം
പരീക്ഷ
കാലടി: ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലയിലെ ഒന്നും മൂന്നും അഞ്ചും സെമസ്റ്റർ ബി.എ, മൂന്നാം സെമസ്റ്റര്‍ ബി.എഫ്.എ റീഅപ്പിയറന്‍സ് പരീക്ഷകള്‍ എട്ടിന് ആരംഭിക്കുമെന്ന് സര്‍വകലാശാല അറിയിച്ചു.
കാർഷികം
അസി. പ്രഫസർ ഒഴിവ്
തൃശൂർ: കേരള കാർഷിക സർവകലാശാലയുടെ തൃശൂർ വെള്ളാനിക്കര കാർഷിക കോളജിലെ അഗ്രോണമി വിഭാഗത്തിൽ അസി. പ്രഫസറുടെ (കരാർ നിയമനം) താൽക്കാലിക ഒഴിവുണ്ട്. യോഗ്യതകൾ സംബന്ധിച്ച വിവരം വെബ്സൈറ്റിൽ ലഭ്യമാണ്.
നിർദിഷ്ട യോഗ്യത ഉള്ളവർക്ക് ഈമാസം 19ന് രാവിലെ 10.30 ന് കോളജിൽ നടക്കുന്ന വാക്-ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക് www.kau.in, www.cohvka വെബ്സൈറ്റുകൾ സന്ദർശിക്കുകയോ 0487 2438302 എന്ന നമ്പറിൽ ബന്ധപ്പെടുകയോ വേണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.