സര്‍വകലാശാല വാർത്തകൾ
text_fieldsകാലിക്കറ്റ്
ടോക്കണ്‍ രജിസ്ട്രേഷന്
തേഞ്ഞിപ്പലം: വിദൂര വിദ്യാഭ്യാസ വിഭാഗം മൂന്നാം സെമസ്റ്റര്‍ ബി.എ/ ബി.എ അഫ്ദലുല്‍ ഉലമ (സി.ബി.സി.എസ്.എസ് 2022 പ്രവേശനം) നവംബര്‍ 2023 റെഗുലര്‍ പരീക്ഷകള്‍ക്ക് രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കാതിരുന്ന പരീക്ഷാർഥികള്‍ക്ക് ഓണ്‍ലൈന്‍ ലിങ്ക് വഴി എട്ടാം തീയതി മുതല്‍ ടോക്കണ്‍ രജിസ്ട്രേഷന് എടുക്കാം. ടോക്കണ്‍ രജിസ്ട്രേഷന് ഫീ 760 രൂപ, പരീക്ഷാഫീ 490 രൂപ, പിഴ 180 രൂപ, അധിക പിഴ 1165 രൂപ ഉള്‍പ്പെടെ ആകെ അടക്കേണ്ട തുക 2595 രൂപ. ഓണ്‍ലൈന്‍ അപേക്ഷയുടെ പകര്‍പ്പ് സര്‍വകലാശാലയിലേക്ക് അയക്കേണ്ടതില്ല.
പരീക്ഷ അപേക്ഷ
അഫിലിയേറ്റഡ് കോളജുകളിലെ നാലാം സെമസ്റ്റര്‍ എം.എ/ എം.എസ് സി/ എം.കോം/ എം.എസ്.ഡബ്ല്യൂ/ എം.എ ജേണലിസം ആൻഡ് മാസ് കമ്യൂണിക്കേഷന്‍/ എം.ടി.ടി.എം/ എം.ബി.ഇ/ എം.ടി.എച്ച്.എം/ എം.എച്ച്.എം/ (സി.ബി.സി.എസ്.എസ്-പി.ജി 2020 പ്രവേശനം മുതല്‍) ഏപ്രില്‍ 2024 റെഗുലര്‍/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ 27 വരെയും 180 രൂപ പിഴയോടെ 29 വരെയും അപേക്ഷിക്കാം. ലിങ്ക് 13 മുതല്‍ ലഭ്യമാകും.
പരീക്ഷ
സര്‍വകലാശാല എൻജിനീയറിങ് കോളജിലെ മൂന്നാം സെമസ്റ്റര്‍ ബി.ടെക് (2019 മുതല്‍ 2022 വരെ പ്രവേശനം) നവംബര്‍ 2023 റെഗുലര്‍/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ മാര്‍ച്ച് 11ന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റില്‍.
പരീക്ഷാഫലം
വിദൂര വിദ്യാഭ്യാസ വിഭാഗം അഞ്ചാം സെമസ്റ്റര്‍ ബി.എ ഹിസ്റ്ററി (സി.ബി.സി.എസ്.എസ് 2021 പ്രവേശനം) നവംബര്‍ 2023 പരീക്ഷയിലെ തടഞ്ഞുവെച്ച കേരള ഹിസ്റ്ററി -1 പേപ്പറിന്റെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 10 വരെ അപേക്ഷിക്കാം.
നാലാം സെമസ്റ്റര്‍ എം.വോക് സോഫ്റ്റ് വെയര്‍ ഡെവലപ്മെന്റ് (സി.ബി.സി.എസ്.എസ് 2021 പ്രവേശനം) ഏപ്രില്‍ 2023 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
സൂക്ഷ്മപരിശോധന ഫലം
രണ്ടാം സെമസ്റ്റര്‍ എം.കോം (ഡിസ്റ്റന്‍സ്) ഏപ്രില്‍ 2022 പരീക്ഷയുടെ സൂക്ഷ്മപരിശോധന ഫലം പ്രസിദ്ധീകരിച്ചു.
പി.എസ്.സി പരീക്ഷ പരിശീലനം
കാലിക്കറ്റ് സര്‍വകലാശാല എംപ്ലോയ്മെന്റ് ഇന്‍ഫര്‍മേഷന്‍ ആൻഡ് ഗൈഡന്‍സ് ബ്യൂറോ പി.എസ്.സി നടത്തുന്ന എല്‍.ഡി.സി പരീക്ഷക്ക് തയാറെടുക്കുന്നവര്‍ക്കായി 30 ദിവസത്തെ സൗജന്യ പരിശീലനം സംഘടിപ്പിക്കുന്നു. പങ്കെടുക്കാന്‍ താൽപര്യമുള്ളവര് പേര്, മേല്‍വിലാസം, വിദ്യാഭ്യാസ യോഗ്യത, ഫോണ്‍ നമ്പര്‍, വാട്സ്ആപ്പ് നമ്പര്‍ തുടങ്ങിയ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയ അപേക്ഷ ഫെബ്രുവരി 14ന് മുമ്പ് ഓഫിസില്‍ നേരിട്ട് സമര്‍പ്പിക്കണം. ഫോണ്‍: 9388498696, 7736264241.
ആരോഗ്യം
ഡെസർട്ടേഷൻ സമർപ്പണം
തൃശൂർ: മേയിൽ നടത്തുന്ന എം.പി.എച്ച് പാർട്ട്-II റെഗുലർ/ സപ്ലിമെന്ററി (2017 സ്കീം) പരീക്ഷയുടെ ഡെസർട്ടേഷൻ വിശദാംശങ്ങൾ 1655 രൂപ ഫീസ് സഹിതം ഫെബ്രുവരി 26 വരെയും 5515 രൂപ ഫൈനോടെ 29 വരെയും ഓൺലൈനായി സമർപ്പിക്കാം.
ഫൈനില്ലാതെ ഫീസടച്ചവർ ഡെസർട്ടേഷന്റെ സോഫ്റ്റ് കോപ്പിയോടൊപ്പം നാല് ഹാർഡ് കോപ്പികളും കൂടി മാർച്ച് നാലിനകവും ഫൈനോടെ ഫീസടച്ചവർ സോഫ്റ്റ് കോപ്പിയും നാല് ഹാർഡ് കോപ്പികളും മാർച്ച് 11നകവും സർവകലാശാലയിൽ സമർപ്പിക്കണം.
പരീക്ഷ രജിസ്ട്രേഷൻ
ഏപ്രിൽ രണ്ടിന് തുടങ്ങുന്ന തേർഡ് പ്രഫഷനൽ ബി.എ.എം.എസ് ഡിഗ്രി റെഗുലർ/ സപ്ലിമെന്ററി (2010 പാർട്ട് I, 2012 & 2016 സ്കീം) പരീക്ഷക്ക് ഫെബ്രുവരി 14 മുതൽ മാർച്ച് 16 വരെയും ഫൈനോടെ മാർച്ച് 19 വരെയും സൂപ്പർ ഫൈനോടെ 22 വരെയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.
ഏപ്രിൽ രണ്ടിന് തുടങ്ങുന്ന പ്രിലിമിനറി എം.ഡി/ എം.എസ് ആയുർവേദ ഡിഗ്രി റെഗുലർ/ സപ്ലിമെന്ററി (2016 സ്കീം) പരീക്ഷക്ക് ഫെബ്രുവരി 14 മുതൽ മാർച്ച് 12 വരെയും ഫൈനോടെ മാർച്ച് 15 വരെയും സൂപ്പർ ഫൈനോടെ മാർച്ച് 19 വരെയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.
ഏപ്രിൽ മൂന്നിന് തുടങ്ങുന്ന അവസാന വർഷ പി.ജി ഡിപ്ലോമ ആയുർവേദ റെഗുലർ/ സപ്ലിമെന്ററി (2019 സ്കീം) പരീക്ഷക്ക് ഫെബ്രുവരി 14 മുതൽ മാർച്ച് 12 വരെയും ഫൈനോടെ മാർച്ച് 15 വരെയും സൂപ്പർ ഫൈനോടെ മാർച്ച് 19 വരെയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.
പരീക്ഷ ടൈംടേബിൾ
മാർച്ച് നാലിന് തുടങ്ങുന്ന രണ്ടാം വർഷ എം.എസ്സി എം.എൽ.ടി പാത്തോളജി ഡിഗ്രി സപ്ലിമെന്ററി (2011 സ്കീം) തിയറി, രണ്ടാം വർഷ എം.എസ്സി എം.എൽ.ടി ബയോകെമിസ്ട്രി ഡിഗ്രി സപ്ലിമെന്ററി (2011 സ്കീം) തിയറി, മാർച്ച് 18ന് തുടങ്ങുന്ന രണ്ടാം വർഷ ബി.എസ്സി മെഡിക്കൽ മൈക്രോബയോളജി ഡിഗ്രി റെഗുലർ/ സപ്ലിമെന്ററി (2014 & 2016 സ്കീം) തിയറി, മാർച്ച് നാല് മുതൽ 20 വരെ നടക്കുന്ന രണ്ടാം വർഷ എം.എ.എസ്.എൽ.പി ഡിഗ്രി സപ്ലിമെന്ററി (2016 സ്കീം) തിയറി പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.