സർവകലാശാല വാർത്തകൾ
text_fieldsആരോഗ്യ
പരീക്ഷ രജിസ്ട്രേഷൻ
തൃശൂർ: കേരള ആരോഗ്യ സർവകലാശാല മാർച്ച് 15ന് ആരംഭിക്കുന്ന മൂന്നാം വർഷ ബാച്ച്ലർ ഓഫ് ഒക്യുപേഷനൽ തെറപ്പി ഡിഗ്രി സപ്ലിമെന്ററി പരീക്ഷക്ക് ഫെബ്രുവരി 29 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. പിഴയോടെ മാർച്ച് രണ്ട് വരെയും അധിക പിഴയോടെ നാല് വരെയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.
ഏപ്രിൽ രണ്ടിന് ആരംഭിക്കുന്ന രണ്ടാം വർഷ ബി.ഡി.എസ് ഡിഗ്രി റെഗുലർ/ സപ്ലിമെന്ററി (2010 & 2016 സ്കീം) പരീക്ഷക്ക് ഫെബ്രുവരി 28 മുതൽ മാർച്ച് 14 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. പിഴയോടെ മാർച്ച് 16 വരെയും അധിക പിഴയോടെ 19 വരെയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.
ഡെസർട്ടേഷൻ അറിയിപ്പ്
2024 ഏപ്രിലില്‍ നടത്തുന്ന നാലാം വർഷ ബി.എസ് സി എം.ആര്.ടി ഡിഗ്രി റെഗുലര്‍/ സപ്ലിമെന്ററി (2013 & 2016 സ്കീം) പരീക്ഷയുടെ ഡെസർട്ടേഷന്റെ സോഫ്റ്റ് കോപ്പിക്കൊപ്പം നാല് ഹാർഡ് കോപ്പികൾ കൂടി മാര്‍ച്ച് 30നകം സമർപ്പിക്കണം. ഡെസർട്ടേഷൻ വിശദാംശങ്ങൾ 1655 രൂപ ഫീസ് സഹിതം ഓൺലൈനായി മാര്‍ച്ച് ഏഴ് മുതൽ 22 വരെസമർപ്പിക്കാം. ഡെസർട്ടേഷൻ സമർപ്പിക്കാത്തവരെ പരീക്ഷ എഴുതാൻ അനുവദിക്കില്ല.
പ്രാക്ടിക്കൽ പരീക്ഷ
ഫെബ്രുവരി 29ന് ആരംഭിക്കുന്ന രണ്ടാം വർഷ ബി.പി.ടി ഡിഗ്രി റെഗുലർ/ സപ്ലിമെന്ററി (2012 & 2016 സ്കീം) പ്രാക്ടിക്കൽ പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
മാർച്ച് അഞ്ചിന് ആരംഭിക്കുന്ന അവസാന വർഷ എം.ഡി/ എം.എസ് ആയുർവേദ ഡിഗ്രി റെഗുലർ/ സപ്ലിമെന്ററി (2016 & 2012 സ്കീം) പ്രാക്ടിക്കൽ പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
ഫെബ്രുവരി 28ന് ആരംഭിക്കുന്ന ഒന്നാം വർഷ പോസ്റ്റ് ബേസിക് ബി.എസ് സി നഴ്സിങ് ഡിഗ്രി സപ്ലിമെന്ററി പ്രാക്ടിക്കൽ പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
തിയറി പരീക്ഷ തീയതി
മാർച്ച് 11 മുതൽ 25 വരെ നടക്കുന്ന മൂന്നാം വർഷ ബി.ഫാം ഡിഗ്രി സപ്ലിമെന്ററി (2012 & 2010 സ്കീം) തിയറി പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.മാർച്ച് ഏഴിന് ആരംഭിക്കുന്ന ഒന്നാം വർഷ ബി.ഫാം ആയുർവേദ ഡിഗ്രി റെഗുലർ/ സപ്ലിമെന്ററി (2010 & 2020 സ്കീം) തിയറി പരീക്ഷ, തേർഡ് പ്രഫഷനൽ ബി.ഫാം ആയുർവേദ ഡിഗ്രി റെഗുലർ/ സപ്ലിമെന്ററി (2010 & 2020 സ്കീം) തിയറി പരീക്ഷ, മാർച്ച് ആറിന് ആരംഭിക്കുന്ന സെക്കൻഡ് പ്രഫഷനൽ ബി.ഫാം ആയുർവേദ ഡിഗ്രി റെഗുലർ/ സപ്ലിമെന്ററി (2010 & 2020 സ്കീം) തിയറി പരീക്ഷ, ഫോർത് പ്രഫഷനൽ ബി.ഫാം ആയുർവേദ ഡിഗ്രി റെഗുലർ/ സപ്ലിമെന്ററി (2010 സ്കീം) തിയറി പരീക്ഷ എന്നിവയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
മാർച്ച് ആറിന് ആരംഭിക്കുന്ന ഫസ്റ്റ് പ്രഫഷനൽ ബി.എസ് സി നഴ്സിങ് ആയുർവേദ റെഗുലർ ആൻഡ് സപ്ലിമെന്ററി (2016 സ്കീം) തിയറി പരീക്ഷ, തേർഡ് പ്രഫഷനൽ ബി.എസ് സി നഴ്സിങ് ആയുർവേദ ഡിഗ്രി റെഗുലർ/ സപ്ലിമെന്ററി (2016 സ്കീം) തിയറി പരീക്ഷ, മാർച്ച് ഏഴിന് ആരംഭിക്കുന്ന സെക്കൻഡ് പ്രഫഷനൽ ബി.എസ് സി നഴ്സിങ് ആയുർവേദ ഡിഗ്രി റെഗുലർ/ സപ്ലിമെന്ററി (2016 സ്കീം) തിയറി പരീക്ഷ, ഫോർത് പ്രഫഷനൽ ബി.എസ് സി നഴ്സിങ് ആയുർവേദ ഡിഗ്രി റെഗുലർ/ സപ്ലിമെന്ററി (2016 സ്കീം) തിയറി പരീക്ഷ എന്നിവയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
മാർച്ച് 21 മുതൽ ഏപ്രിൽ എട്ട് വരെ നടക്കുന്ന തേർഡ് പ്രഫഷണൽ ബി.യു.എം.എസ് ഡിഗ്രി (2016 സ്കീം) തിയറി പരീക്ഷാ ടൈം ടേബിൾ പ്രസിദ്ധീകരിച്ചു.
കാലിക്കറ്റ്
പരീക്ഷ അപേക്ഷ
കാലിക്കറ്റ് സർവകലാശാല നിയമപഠന വകുപ്പിലെ രണ്ടാം സെമസ്റ്റര്‍ എല്‍.എല്‍.എം (2020 പ്രവേശനം മുതല്‍) ഏപ്രില്‍ 2024 റെഗുലര്‍ / സപ്ലിമെന്ററി പരീക്ഷകള്‍ക്ക് പിഴ കൂടാതെ മാര്‍ച്ച് 11 വരെ അപേക്ഷിക്കാം. ലിങ്ക് 26 മുതല്‍ ലഭ്യമാകും.
പ്രാക്ടിക്കല്‍ പരീക്ഷ
ഒന്നാം സെമസ്റ്റര്‍ ബി.വോക് ഇസ് ലാമിക് ഫിനാന്‍സ് നവംബര്‍ 2022 SDC1IF04 IT FOR BUSINESS-LAB I പ്രാക്ടിക്കല്‍ പരീക്ഷ 29 ന് നടക്കും. കേന്ദ്രം: ഇ.എം.ഇ.എ കോളജ് ഓഫ് ആര്‍ട്സ് ആൻഡ് സയന്‍സ്, കൊണ്ടോട്ടി.
പരീക്ഷ ഫലം
രണ്ടാം സെമസ്റ്റര്‍ ബി.എസ് സി മെഡിക്കല്‍ ബയോകെമിസ്ട്രി ഏപ്രില്‍ 2018 സ്പെഷല്‍ സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
എം.എ ഫോക് ലോര്‍ സ്റ്റഡീസ് (2022 പ്രവേശനം) രണ്ടാം സെമസ്റ്റര്‍ ഏപ്രില്‍ 2023, മൂന്നാം സെമസ്റ്റര്‍ നവംബര്‍ 2023 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
പി.എച്ച്.ഡി പ്രവേശനം
കാലിക്കറ്റ് സര്‍വകലാശാല ബോട്ടണി പഠന വകുപ്പില്‍ പി.എച്ച്.ഡി പ്രവേശനത്തിന് റിപ്പോര്‍ട്ട് ചെയ്തവര്‍ ഫെബ്രുവരി 22 ന് ഉച്ചയ്ക്ക് രണ്ടിന് എല്ലാ അസല്‍ രേഖകളുമായി പഠന വകുപ്പില്‍ അഭിമുഖത്തിന് ഹാജരാകണം.
ഹിന്ദി പി.എച്ച്.ഡി പ്രവേശന ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട പഠനവിഭാഗത്തില്‍ റിപ്പോര്‍ട്ട് ചെയ്തവര്‍ ഫെബ്രുവരി 22 ന് ഉച്ചക്ക് 2.30 ന് അസല്‍ സര്‍ട്ടിഫിക്കറ്റുകളും അനുബന്ധ രേഖകളും സഹിതം സര്‍വകലാശാല ഹിന്ദി പഠന വകുപ്പില്‍ ഹാജരാകണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.