സർവകലാശാല വാർത്തകൾ
text_fieldsഎം.ജി
പ്രാക്ടിക്കൽ
ആറാം സെമസ്റ്റർ ബാച്ചിലർ ഓഫ് സ്പോർട്സ് മാനേജ്മെന്റ് സി.ബി.സി.എസ് (2021 അഡ്മിഷൻ റെഗുലർ, 2017-20 അഡ്മിഷനുകൾ റീഅപ്പിയറൻസ് - ഫെബ്രുവരി 2024) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ ഏപ്രിൽ രണ്ടുമുതൽ ഒമ്പതുവരെ അതത് കോളജുകളിൽ നടക്കും. ടൈംടേബിൾ വെബ്സൈറ്റിൽ.
ഒന്നാം സെമസ്റ്റർ എം.എസ്സി മെഡിക്കൽ ബയോ കെമിസ്ട്രി (2023 അഡ്മിഷൻ റെഗുലർ, 2017- 22 അഡ്മിഷൻ സപ്ലിമെന്ററി, 2016 അഡ്മിഷൻ ആദ്യ മേഴ്സി ചാൻസ് - ഫെബ്രുവരി 2024) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ 26 മുതൽ നടക്കും. ടൈംടേബിൾ വെബ്സൈറ്റിൽ.
. അഞ്ചാം സെമസ്റ്റർ ബി.എസ്സി ഇലക്ട്രോണിക്സ്/ കമ്പ്യൂട്ടർ മെയിന്റനൻസ് ആൻഡ് ഇലക്ട്രോണിക്സ് സി.ബി.സി.എസ്.എസ് (2014-16 അഡ്മിഷൻ റീഅപ്പിയറൻസ്, 2013 അഡ്മിഷൻ മേഴ്സി ചാൻസ് - സെപ്റ്റംബർ 2023) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷ 27ന് മാറമ്പള്ളി എം.ഇ.എസ് കോളജിൽ നടക്കും. ടൈംടേബിൾ വെബ്സൈറ്റിൽ.
അസിസ്റ്റൻറ് പ്രഫ.; കരാർ നിയമനം
മഹാത്മാഗാന്ധി സർവകലാശാലയിലെ ഇന്റർസ്കൂൾ സെന്ററുകളിൽ കരാർറടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രഫസർ നിയമനത്തിനുള്ള അപേക്ഷ ക്ഷണിച്ചു. ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റഗ്രേറ്റഡ് പ്രോഗ്രാംസ് ആൻഡ് റിസർച്ച് ഇൻ ബേസിക് സയൻസസിൽ (ഐ.ഐ.ആർ.ബി.എസ്) ബയോളജി(എസ്.ഐ.യു.സി നാടാർ), മാത്തമാറ്റിക്സ് (ഒ.ബി.സി) വിഷയങ്ങളിലും ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മൾട്ടിഡിസിപ്ലിനറി പ്രോഗ്രാംസ് ഇൻ സോഷ്യൽ സയൻസസിൽ(ഐ.എം.പി.എസ്.എസ്) ഇക്കണോമിക്സ് (ധീവര), മലയാളം(പി.എച്ച്-ഒ) വിഷയങ്ങളിലും ഒരൊഴിവ് വീതമാണുള്ളത്. സംവരണ വിഭാഗത്തിൽപെട്ടവരുടെ അഭാവത്തിൽ മറ്റു സംവരണ വിഭാഗങ്ങളിൽപെട്ടവരെയോ ജനറൽ വിഭാഗക്കാരെയോ പരിഗണിക്കും. വിജ്ഞാപനത്തോടൊപ്പമുള്ള അപേക്ഷാഫോം പൂരിപ്പിച്ച് സർട്ടിഫിക്കറ്റുകളുടെ സ്കാൻ ചെയ്ത പകർപ്പുകൾ സഹിതം വിജ്ഞാപനത്തീയതി മുതൽ 10 ദിവസത്തിനകം ada7@mgu.ac.in ഇ-മെയിൽ വിലാസത്തിൽ അപേക്ഷ അയക്കണം. കൂടുതൽ വിവരങ്ങൾ സർവകലാശാല വെബ്സൈറ്റിൽ.
പരീക്ഷഫലം
2022 ഒക്ടോബറിൽ നടത്തിയ രണ്ടാം സെമസ്റ്റർ എം.ഫിൽ ഫിഷറി ബയോളജി ആൻഡ് അക്വാകൾചർ (2017 അഡ്മിഷൻ റെഗുലർ, 2015, 2016 അഡ്മിഷനുകൾ സപ്ലിമെന്ററി) പരീക്ഷഫലം പ്രസിദ്ധീകരിച്ചു.
. ബി.എ പ്രൈവറ്റ് രജിസ്ട്രേഷൻ ഒന്നും രണ്ടും സെമസ്റ്റർ (സി.ബി.സി.എസ്.എസ് - 2015, 2016 അഡ്മിഷനുകൾ സപ്ലിമെന്ററി, 2012, 2013, 2014 അഡ്മിഷനുകൾ മേഴ്സി ചാൻസ് - മാർച്ച് 2023) പരീക്ഷഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനക്കുമുള്ള അപേക്ഷകൾ നിശ്ചിത ഫീസടച്ച് 30 വരെ പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ സമർപ്പിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.