സർവകലാശാല വാർത്തകൾ
text_fieldsകാലിക്കറ്റ്
പി.എച്ച്.ഡി പ്രവേശനം
കാലിക്കറ്റ് സർവകലാശാല ലൈബ്രറി ആൻഡ് ഇൻഫ൪മേഷൻ സയൻസ് പഠനവിഭാഗത്തിൽ എനിടൈം പി.എച്ച്.ഡി പ്രവേശനത്തിനുള്ള അഭിമുഖം 18ന് രാവിലെ 10.30ന് പഠനവിഭാഗത്തിൽ. മാർച്ച് 15നകം പഠനവകുപ്പിൽ അപേക്ഷ സമർപ്പിച്ചവർ അഭിമുഖത്തിന് ഹാജരാകണം. ഫോൺ: 9446418742.
പരീക്ഷ അപേക്ഷ
അഫിലിയേറ്റഡ് കോളജുകളിലെ നാലാം സെമസ്റ്റർ എം.ബി.എ ഇന്റർനാഷനൽ ഫിനാൻസ് ആൻഡ് എം.ബി.എ ഹെൽത് കെയർ മാനേജ്മെന്റ് (2019 പ്രവേശനം മുതൽ) ജൂലൈ 2024 റെഗുലർ/ സപ്ലിമെന്ററി പരീക്ഷകൾക്ക് പിഴ കൂടാതെ ഏപ്രിൽ നാല് വരെയും 180 രൂപ പിഴയോടെ എട്ട് വരെയും അപേക്ഷിക്കാം. ലിങ്ക് മാർച്ച് 21 മുതൽ ലഭ്യമാകും.
പ്രാക്ടിക്കൽ പരീക്ഷ
ആറാം സെമസ്റ്റർ ബി.എ മൾട്ടിമീഡിയ ഏപ്രിൽ 2024 പ്രാക്ടിക്കൽ പരീക്ഷ 20ന് തുടങ്ങും. സമയക്രമം വെബ്സൈറ്റിൽ.
പരീക്ഷാ ഫലം
മൂന്നാം സെമസ്റ്റർ (സി.സി.എസ്.എസ്) എം.എ ഹിന്ദി ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ, എം.എ ഫങ്ഷനൽ ഹിന്ദി ആൻഡ് ട്രാൻസലേഷൻ നവംബർ 2023 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. വിദൂര വിദ്യാഭ്യാസ വിഭാഗം എം.കോം (2017 പ്രവേശനം) ഒന്ന്, രണ്ട് സെമസ്റ്റർ സെപ്റ്റംബർ 2023, മൂന്ന്, നാല് സെമസ്റ്റർ സെപ്റ്റംബർ 2022 ഒറ്റത്തവണ റെഗുലർ സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 30 വരെ അപേക്ഷിക്കാം. ഒന്നാം സെമസ്റ്റർ വിവിധ ഇന്റഗ്രേറ്റഡ് എം.എ/ എം.എസ് സി (സി.ബി.സി.എസ്.എസ് 2021 & 2022 പ്രവേശനം) നവംബർ 2022 റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 27 വരെ അപേക്ഷിക്കാം.
സൂക്ഷ്മപരിശോധന ഫലം
മൂന്നാം സെമസ്റ്റർ (സി.ബി.സി.എസ്.എസ്-പി.ജി) എം.എസ് സി ബോട്ടണി, എം.എസ് സി ഫിസിക്സ് നവംബർ 2023 പരീക്ഷ സൂക്ഷ്മപരിശോധന ഫലം പ്രസിദ്ധീകരിച്ചു.
പുനർമൂല്യനിർണയ ഫലം
എസ്.ഡി.ഇ അഞ്ചാം സെമസ്റ്റർ ബി.എ/ ബി.എസ് സി (മാത്തമാറ്റിക്സ്)/ ബി.എ അഫ്ദലുൽ ഉലമ (സി.യു.സി.ബി.സി.എസ്.എസ് & സി.ബി.സി.എസ്.എസ്-യു.ജി) നവംബർ 2023 റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു. രണ്ടാം സെമസ്റ്റർ എം.ബി.എ ജൂലൈ 2023 റെഗുലർ/ സപ്ലിമെന്ററി പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു. സർവകലാശാല എൻജിനീയറിങ് കോളജിലെ രണ്ടാം സെമസ്റ്റർ ബി.ടെക് (2019 പ്രവേശനം മുതൽ) ഏപ്രിൽ 2023 പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.