സര്‍വകലാശാല വാർത്തകൾ
text_fieldsഎം.ജി
എം.ജിയിൽ പി.ജി; മേയ് അഞ്ചുവരെ അപേക്ഷിക്കാം
കോട്ടയം: എം.ജി സര്‍വകലാശാലയിലെ പഠന വകുപ്പുകളിലും ഇന്റര്‍സ്കൂള്‍ സെന്ററുകളിലും നടത്തുന്ന ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളില്‍ 2024 അക്കാദമിക് വര്‍ഷം പ്രവേശനത്തിന് ഓണ്‍ലൈനില്‍ അപേക്ഷ സ്വീകരിക്കുന്ന സയപരിധി മേയ് അഞ്ചുവരെ നീട്ടി. എം.എ, എം.എസ് സി, എം.ടി.ടി.എം, എല്‍എല്‍.എം എം.എഡ്, എം.പി.ഇ.എസ്, എം.ബി.എ പ്രോഗ്രാമുകളിലാണ് പ്രവേശനം. അവസാന വര്‍ഷ ബിരുദ വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം. പ്രോഗ്രാമുകള്‍, യോഗ്യത, പ്രവേശന നടപടികള്‍, സീറ്റുകളുടെ എണ്ണം, പരീക്ഷ ഷെഡ്യൂള്‍ തുടങ്ങിയ വിവരങ്ങള്‍ https://cat.mgu.ac.in/എന്ന വെബ്സൈറ്റില്‍ ലഭിക്കും. പ്രവേശന പരീക്ഷ മേയ് 17, 18 തീയതികളില്‍ തിരുവനന്തപുരം കോട്ടയം, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ പരീക്ഷാകേന്ദ്രങ്ങളില്‍ നടക്കും. എം.ബി.എ ഒഴികെയുള്ള പ്രോഗ്രാമുകളിലേക്ക് https://cat.mgu.ac.in/ വെബ്സൈറ്റ് വഴിയും എം.ബി.എക്ക് https://admission.mgu.ac.in സൈറ്റ് വഴിയുമാണ് അപേക്ഷ നല്‍കേണ്ടത്. ഫോണ്‍: 0481 2733595. എം.ബി.എ പ്രോഗ്രാമിന്റെ വിവരങ്ങള്‍ക്ക്: 0481 2733367.
ഓണ്‍ലൈന്‍ എം.ബി.എ; ഇന്നുകൂടി അപേക്ഷിക്കാം
കോട്ടയം: മഹാത്മാഗാന്ധി സര്‍വകലാശാലയില്‍ ഓണ്‍ലൈന്‍ എം.ബി.എയുടെ ആദ്യ ബാച്ചില്‍ പ്രവേശനത്തിന് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി ഞായറാഴ്ച അവസാനിക്കും. 50 ശതമാനത്തില്‍ കുറയാത്ത മാര്‍ക്കോടെ ബിരുദമോ അല്ലെങ്കില്‍ ഏതെങ്കിലും വിഷയത്തില്‍ ബിരുദാനന്തര ബിരുദമോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. റെഗുലര്‍ പ്രോഗ്രാമിന് തുല്യമായി യു.ജി.സി അംഗീകരിച്ച എം.ബി.എക്ക് എ.ഐ.സി.ടിഇ അംഗീകാരവുമുണ്ട്. പ്രത്യേക പ്രവേശന പരീക്ഷ ഉണ്ടാവില്ല. പഠനകാലത്ത് ഒരുഘട്ടത്തിലും വിദ്യാര്‍ഥികള്‍ സര്‍വകലാശാലയില്‍ എത്തേണ്ടതില്ല എന്നതാണ് പ്രധാന സവിശേഷത. വെബ്സൈറ്റ്: www.mgu.ac.in) ഫോണ്‍: 8547992325.
ആരോഗ്യ
പരീക്ഷ രജിസ്ട്രേഷൻ
തൃശൂർ: മേയ് രണ്ടിന് തുടങ്ങുന്ന ഫസ്റ്റ് പ്രഫഷനൽ ബി.എ.എം.എസ് ഡിഗ്രി സപ്ലിമെന്ററി (2012 & 2016 സ്കീം) പരീക്ഷക്ക് ഏപ്രിൽ 17 വരെയും പിഴയോടെ 19 വരെയും അധിക പിഴയോടെ 22 വരെയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.
മേയ് 13ന് തുടങ്ങുന്ന എംഫിൽ സൈക്യാട്രിക് സോഷ്യൽ വർക്ക് പാർട്ട്-I സപ്ലിമെന്ററി (2018 സ്കീം) പരീക്ഷക്ക് ഏപ്രിൽ എട്ട് മുതൽ 18 വരെയും പിഴയോടെ 20 വരെയും അധിക പിഴയോടെ 22 വരെയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.
പരീക്ഷാഫലം
ഫെബ്രുവരിയിൽ നടന്ന അവസാന വർഷ എം.ഡി/ എം.എസ് ആയുർവേദ ഡിഗ്രി റെഗുലർ/ സപ്ലിമെന്ററി (2012 & 2016 സ്കീം) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഉത്തരക്കടലാസുകളുടെ പകർപ്പിന് ബന്ധപ്പെട്ട കോളജ് പ്രിൻസിപ്പൽമാർ മുഖേന ഓൺലൈനായി ഏപ്രിൽ ആറിനകം അപേക്ഷിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.