സർവകലാശാല വാർത്തകൾ
text_fieldsകാലിക്കറ്റ്
പരീക്ഷ അപേക്ഷ
തേഞ്ഞിപ്പലം: സര്‍വകലാശാല എൻജിനീയറിങ് കോളജിലെ രണ്ടാം സെമസ്റ്റര്‍ ബി.ടെക് (2019 പ്രവേശനം മുതല്‍) ഏപ്രില്‍ 2024 റെഗുലര്‍/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ 17 വരെയും 180 രൂപ പിഴയോടെ 19 വരെയും അപേക്ഷിക്കാം. ലിങ്ക് മൂന്ന് മുതല്‍ ലഭ്യമാകും.
ഒറ്റത്തവണ റെഗുലര്‍ സപ്ലിമെന്ററി പരീക്ഷ
എല്ലാ അവസരങ്ങളും നഷ്ടമായ 2012 & 2013 പ്രവേശനം സംയോജിത ഒന്ന്, രണ്ട് സെമസ്റ്റര്‍ ബി.ആര്‍ക് സെപ്റ്റംബര്‍ 2023 ഒറ്റത്തവണ റെഗുലര്‍ സപ്ലിമെന്ററി പരീക്ഷ 15ന് തുടങ്ങും. വിശദ സമയക്രമം വെബ്സൈറ്റില്‍.
പരീക്ഷ ടൈംടേബ്ൾ
മൂന്നാം സെമസ്റ്റര്‍ വിവിധ എം.വോക് നവംബര്‍ 2022 / നവംബര്‍ 2023 പരീക്ഷകള്‍ 30ന് തുടങ്ങും. വിശദ സമയക്രമം വെബ്സൈറ്റില്‍.
പരീക്ഷഫലം
എം.എ മലയാളം (CCSS) ഒന്നാം സെമസ്റ്റര്‍ (2023 പ്രവേശനം) & മൂന്നാം സെമസ്റ്റര്‍ (2022 പ്രവേശനം) നവംബര്‍ 2023 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
എം.ജി
എം.എസ്.ഡബ്ല്യു; 15 വരെ അപേക്ഷിക്കാം
മഹാത്മാഗാന്ധി സർവകലാശാലയിലെ ഇൻറർ യൂനിവേഴ്സിറ്റി സെൻറർ ഫോർ ഡിെസബിലിറ്റി സ്റ്റഡീസിൽ മാസ്റ്റർ ഓഫ് സോഷ്യൽ വർക്ക് (എം.എസ്.ഡബ്ല്യു) അപേക്ഷ ക്ഷണിച്ചു. കമ്യൂണിറ്റി െഡവലപ്മെൻറ്, സൈക്യാട്രിക് സോഷ്യൽ വർക്ക് സ്പെഷലൈസേഷനുണ്ട്.
ശാരീരിക വെല്ലുവിളി നേരിടുന്നവർക്കും സംവരണാനുകൂല്യം ഉള്ളവർക്കും നിയമപ്രകാരമുള്ള ഇളവ് ലഭിക്കും. www.iucds.mgu.ac.in വെബ്സൈറ്റിൽനിന്നും ഡൗൺലോഡ് ചെയ്ത് ഏപ്രിൽ 15 വരെ അപേക്ഷിക്കാം. ഫോൺ- 9495213248, 9483429290, 8891391580.
സിവിൽ സർവിസ് പരീക്ഷ പരിശീലനം
കോട്ടയം: മഹാത്മാഗാന്ധി സർവകലാശാല സിവിൽ സർവിസ് ഇൻസ്റ്റിറ്റ്യൂട്ടിൽ സിവിൽ സർവിസ് പരീക്ഷാ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. മേയ് 10 വരെ അപേക്ഷിക്കാം. റെഗുലർ, ഈവനിങ്, ഫൗണ്ടേഷൻ പ്രോഗ്രാമുകളുണ്ട്. വിജ്ഞാപനവും അപേക്ഷാഫോറവും സർവകലാശാല വെബ്സൈറ്റിൽ. ഫോൺ- 9188374553.
അപേക്ഷ: സമയം നീട്ടി
രണ്ടും എട്ടും സെമസ്റ്ററുകൾ പഞ്ചവത്സര ഇൻറഗ്രേറ്റഡ് ബി.എ എൽഎൽ.ബി, ബി.കോം എൽഎൽ.ബി, ബി.ബി.എ എൽഎൽ.ബി പരീക്ഷകൾക്ക് നാളെ (ഏപ്രിൽ 3) വരെ ഫീസ് അടച്ച് അപേക്ഷ നൽകാം. കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ.
ഇൻറേണൽ റീ-ഡു
ഒന്നുമുതൽ പത്തു വരെ സെമസ്റ്ററുകൾ എൽഎൽ.ബി (2011 അഡ്മിഷൻ പഞ്ചവത്സര ഇൻറഗ്രേറ്റഡ് ബിഎ (ക്രിമിനോളജി), ബി.ബി.എ, ബി.കോം എൽഎൽ.ബി (ഓണേഴ്സ്), 2012-17 അഡ്മിഷനുകൾ പഞ്ചവത്സര ബി.എ, ബി.ബി.എ, ബി.കോം എൽഎൽ.ബി) പ്രോഗ്രാമുകളുടെ ഇൻറേണൽ റീ-ഡു പരീക്ഷകൾക്ക് ഏപ്രിൽ 22 വരെ അസിസ്റ്റൻറ് രജിസ്ട്രാർ- 22(പരീക്ഷ)യ്ക്ക് അപേക്ഷിക്കാം. ഓരോ സെമസ്റ്ററിനും 5000 രൂപ സ്പെഷൽ ഫീസ് അടയ്ക്കണം. വിവരങ്ങൾ വെബ്സൈറ്റിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.