സർവകലാശാല വാർത്തകൾ
text_fieldsഎം.ജി
ഉൾനാടൻ ജലഗതാഗത ക്രൂ സർട്ടിഫിക്കേഷൻ പ്രോഗ്രാം
കോട്ടയം: മഹാത്മാഗാന്ധി സർവകലാശാലയിലെ സ്കൂൾ ഓഫ് ടൂറിസം സ്റ്റഡീസ് ഇൻലാൻഡ് വെസൽ ക്രൂ സർട്ടിഫിക്കേഷൻ പ്രോഗ്രാം നടത്തുന്നു. തിയറി ക്ലാസുകൾക്കൊപ്പം പ്രായോഗികപരിശീലനവും ഉൾപ്പെട്ട 100 മണിക്കൂർ ദൈർഘ്യമുള്ള പ്രോഗ്രാം ജലഗതാഗത വാഹനങ്ങൾ നിയന്ത്രിക്കുന്നതിൽ വൈദഗ്ധ്യം നേടാൻ ഉപകരിക്കും. ആദ്യ ബാച്ചിന്റെ ക്ലാസ് 20ന് ആരംഭിക്കും. പ്രായപരിധിയില്ല. പത്താംക്ലാസ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. വിശദവിവരങ്ങൾ https://sts.mgu.ac.in/എന്ന ലിങ്കിൽ ലഭിക്കും. ഫോൺ: 04812733374.
പ്രാക്ടിക്കൽ
അഞ്ചാം സെമസ്റ്റർ ബി.എസ് സി ഇൻഫർമേഷൻ ടെക്നോളജി (സി.ബി.സി.എസ് സ്പെഷൽ റീഅപ്പിയറൻസ് - 2021 അഡ്മിഷൻ ബാച്ചിലെ പരാജയപ്പെട്ട വിദ്യാർഥികൾക്കുവേണ്ടി - മാർച്ച് 2024) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷ 17ന് ഇടക്കൊച്ചി സിയന്ന കോളജ് ഓഫ് പ്രഫഷനൽ സ്റ്റഡീസിൽ നടക്കും. ടൈംടേബിൾ വെബ്സൈറ്റിൽ.
വൈവാവോസി
ആറാം സെമസ്റ്റർ ബി.വോക് ടൂറിസം ആൻഡ് ഹോസ്പിറ്റാലിറ്റി, ടൂറിസം ആൻഡ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ്, ടൂറിസം അഡ്മിനിസ്ട്രേഷൻ ആൻഡ് ഹോസ്പിറ്റാലിറ്റി (പുതിയ സ്കീം - 2021 അഡ്മിഷൻ റെഗുലർ, 2018, 2019, 2020 അഡ്മിഷനുകൾ റീഅപ്പിയറൻസ് - മാർച്ച് 2024) പരീക്ഷയുടെ പ്രോജക്ട് ഡിസെർട്ടേഷൻ ആൻഡ് ട്രാവൽ ഏജൻസി, ടൂർ ഇന്റേൺഷിപ് വൈവാവോസി പരീക്ഷകൾ 12 മുതൽ അതത് കോളജുകളിൽ നടക്കും. വിശദവിവരങ്ങൾ സർവകലാശാല വെബ്സൈറ്റിൽ.
ആരോഗ്യം
പരീക്ഷ രജിസ്ട്രേഷൻ
തൃശൂർ: ആരോഗ്യശാസ്ത്ര സർവകലാശാല മേയ് 16ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ ബി.യു.എം.എസ് ഡിഗ്രി റെഗുലർ/സപ്ലിമെന്ററി പരീക്ഷക്ക് ഏപ്രിൽ 22 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം.
മേയ് 25ന് ആരംഭിക്കുന്ന തേർഡ് പ്രഫഷനൽ ബി.എ.എം.എസ് ഡിഗ്രി (2010 പാർട്ട് II സ്കീം) സപ്ലിമെന്ററി പരീക്ഷക്ക് മേയ് 10 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം.
മേയ് 27ന് ആരംഭിക്കുന്ന ഫൈനൽ പ്രഫഷനൽ ബി.എ.എം.എസ് ഡിഗ്രി (2012 & 2016 സ്കീം) റെഗുലർ/സപ്ലിമെന്ററി പരീക്ഷക്ക് മേയ് 10 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം.മേയ് 27ന് ആരംഭിക്കുന്ന തേർഡ് ഇയർ എം.എസ് സി മെഡിക്കൽ ഫിസിയോളജി സപ്ലിമെന്ററി ഡിഗ്രി (2010 സ്കീം) പരീക്ഷക്ക് ഏപ്രിൽ എട്ടു മുതൽ 20 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം.
പരീക്ഷകേന്ദ്രം
ഏപ്രിൽ 15ന് ആരംഭിക്കുന്ന ഫൈനൽ ഇയർ ബി.ഫാം ഡിഗ്രി സപ്ലിമെന്ററി പരീക്ഷക്ക് (2010 & 2011 സ്കീംസ്) അപേക്ഷിച്ച വിദ്യാർഥികൾ മാതൃസ്ഥാപനത്തിൽനിന്ന് അഡ്മിറ്റ് കാർഡ് കൈപ്പറ്റി പരീക്ഷകേന്ദ്രത്തിൽ ഹാജരാകണം. പരീക്ഷകേന്ദ്രങ്ങളുടെ വിവരങ്ങൾ സർവകലാശാല വെബ്സൈറ്റിൽ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.