സർവകലാശാല വാർത്തകൾ
text_fieldsകാലിക്കറ്റ്
പരീക്ഷഫലം
എസ്.ഡി.ഇ ഒന്നാം സെമസ്റ്റര്‍ എം.എ ഇക്കണോമിക്സ് നവംബര്‍ 2023 & നവംബര്‍ 2022 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 24 വരെ അപേക്ഷിക്കാം.
പുനര്‍മൂല്യനിര്‍ണയ ഫലം
മൂന്നാം സെമസ്റ്റര്‍ ബി.എ, ബി.എസ്.ഡബ്ല്യൂ, ബി.വി.സി, ബി.എഫ്.ടി, എ.എഫ്.യു (CBCSS 2019 മുതൽ പ്രവേശനം & CUCBCSS-UG 2018 പ്രവേശനം) നവംബര്‍ 2023 റെഗുലര്‍ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.
എസ്.ഡി.ഇ നാലാം സെമസ്റ്റര്‍ എം.എ ഇക്കണോമിക്സ്, എം.എ ഫിലോസഫി, എം.എ മലയാളം ഏപ്രില്‍ 2023 പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.
മൂന്നാം സെമസ്റ്റര്‍ എം.എസ്.സി കെമിസ്ട്രി നവംബര്‍ 2023 പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.
മൂല്യനിര്‍ണയ ക്യാമ്പില്‍ മാറ്റം
16 മുതല്‍ 20 വരെ നടത്താനിരുന്ന ഒന്നാം സെമസ്റ്റര്‍ യു.ജി നവംബര്‍ 2023 (CUCBCSS & CBCSS) റെഗുലര്‍ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാമ്പുകളായി തെരഞ്ഞെടുക്കപ്പെട്ട ഗവ. കോളജ് മലപ്പുറം, ഗവ. വിക്ടോറിയ കോളജ് എന്നിവ യഥാക്രമം എന്‍.എസ്.എസ് കോളജ് മഞ്ചേരി, മേഴ്സി കോളജ് പാലക്കാട് എന്നിവയിലേക്ക് മാറ്റി. മൂല്യനിര്‍ണയത്തിന് നിയോഗിക്കപ്പെട്ട എല്ലാ അധ്യാപകരും നിശ്ചയിക്കപ്പെട്ട തീയതികളില്‍ രാവിലെ 9.30ന് ഹാജരാകണം.
ബി.ടെക് പ്രവേശനം
കാലിക്കറ്റ് സര്‍വകലാശാല ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്‍ജിനീയറിങ് ടെക്നോളജിയില്‍ 2024 -2025ലെ പ്രവേശനവുമായി ബന്ധപ്പെട്ട് ഹെല്പ് ഡെസ്ക് ആരംഭിച്ചു.
കമ്പ്യൂട്ടര്‍ സയന്‍സ് ആൻഡ് എന്‍ജിനീയറിങ്, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷന്‍ എന്‍ജിനീയറിങ്, ഇലക്ട്രോണിക്സ് ആൻഡ് കമ്പ്യൂട്ടര്‍ സയന്‍സ് എന്‍ജിനീയറിങ്, ഇലക്ട്രിക്കല്‍ ആൻഡ് ഇലക്ട്രോണിക്സ് എന്‍ജിനീയറിങ്, മെക്കാനിക്കല്‍ എന്‍ജിനീയറിങ്, പ്രിന്റിങ് ടെക്നോളജി എന്നീ ബ്രാഞ്ചുകളിലേക്കുള്ള പ്രവേശനവുമായി ബന്ധപ്പെട്ടാണ് ഹെല്പ് ഡെസ്ക്. KEAM എക്സാം എഴുതാത്തവര്‍ക്കും പ്രവേശനം നേടാനുള്ള അവസരമുണ്ടാകും. ഫോണ്‍: 9567172591.
ജൂനിയര്‍ റിസര്‍ച്ച് ഫെലോ
കാലിക്കറ്റ് സര്‍വകലാശാല ബോട്ടണി പഠന വകുപ്പില്‍ ഡി.എസ്.ടി - എസ്.ഇ.ആര്.ബി കോര്‍ റിസര്‍ച്ച് ഗ്രാന്റ് (സി.ആര്.ജി) പ്രോജക്ടിന് കീഴില്‍ ജൂനിയര്‍ റിസര്‍ച്ച് ഫെലോയുടെ ഒരു ഒഴിവിലേക്ക് അപേക്ഷിക്കാം. കാലാവധി മൂന്നുവര്‍ഷം. അപേക്ഷിക്കാനുള്ള അവസാന തീയതി 24. വിവരങ്ങള്‍ക്ക് - ഡോ. സി. പ്രമോദ്, പ്രിന്‍സിപ്പല്‍ ഇന്‍വെസ്റ്റിഗേറ്റര്‍, ഡി.എസ്.ടി- എസ്.ഇ.ആര്.ബി കോര്‍ റിസര്‍ച്ച് ഗ്രാന്റ് (സി.ആര്.ജി) പ്രോജക്ട്, അസി. പ്രഫസര്‍, ബോട്ടണി പഠന വകുപ്പ്, കാലിക്കറ്റ് സര്‍വകലാശാല, മലപ്പുറം - 673635. ഇ-മെയില്‍: cpramod4@gmail.com, ഫോണ്‍: 9446992507.
ആരോഗ്യശാസ്ത്രം
പരീക്ഷ രജിസ്ട്രേഷൻ
തൃശൂർ: കേരള ആരോഗ്യ സർവകലാശാല മേയ് 10ന് ആരംഭിക്കുന്ന രണ്ടാം വർഷ ബി.എസ്.സി ഒപ്റ്റോമെട്രി ഡിഗ്രി (സപ്ലിമെന്ററി) പരീക്ഷ (2010, 2014 & 2016 സ്കീം) -മേയ് 2024 പരീക്ഷക്ക് ഏപ്രിൽ 24 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം.
ഓരോ ചോദ്യപേപ്പർ കോഡിനും 110 രൂപ പിഴയോടെ 29 വരെയും 335 രൂപ അധിക പിഴയോടെ 30 വരെയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.
മേയ് 24ന് ആരംഭിക്കുന്ന പിഎച്ച്.ഡി വർഷാന്ത്യ പരീക്ഷക്ക് ഏപ്രിൽ 15 മുതൽ 30 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം.
മേയ് 16ന് ആരംഭിക്കുന്ന ഒന്നാം വർഷ എം.എസ്.സി മെഡിക്കൽ ഫിസിയോളജി (സപ്ലിമെന്ററി) ഡിഗ്രി പരീക്ഷക്ക് (2010 സ്കീം) ഏപ്രിൽ 17 മുതൽ 29 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം.
മേയ് 20ന് ആരംഭിക്കുന്ന എം.പി.എച്ച് പാർട്ട് 2 (റെഗുലർ/ സപ്ലിമെന്ററി) ഡിഗ്രി പരീക്ഷ (2017 സ്കീം) -മേയ് 2024 പരീക്ഷക്ക് ഏപ്രിൽ 15 മുതൽ മേയ് നാല് വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം.
എം.ജി
സർട്ടിഫിക്കറ്റ് കോഴ്സ്
മഹാത്മാഗാന്ധി സർവകലാശാല ഡിപ്പാർട്മെന്റ് ഓഫ് ലൈഫ് ലോങ് ലേണിങ് ആൻഡ് എക്സ്റ്റെൻഷൻ നടത്തുന്ന കൗൺസലിങ്, മാനേജ്മെന്റ് ഓഫ് ലേണിങ് ഡിസെബിലിറ്റീസ്, യോഗിക് സയൻസ് എന്നീ സർട്ടിഫിക്കറ്റ് കോഴ്സുകളിൽ ഏതാനും സീറ്റ് ഒഴിവുണ്ട്. ഫോൺ: 0481-2733399, 08301000560
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.