സർവകലാശാല വാർത്തകൾ
text_fieldsഎം.ജി
പരീക്ഷാഫലം
ഏഴാം സെമസ്റ്റര്‍ പഞ്ചവത്സര ഇന്റഗ്രേറ്റഡ് ബി.ബി.എ എല്‍.എല്‍.ബി, (ഓണേഴ്സ് 2019 അഡ്മിഷന് റെഗുലര്‍, 2018 അഡ്മിഷന് സപ്ലിമെന്ററി), പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഡബിള്‍ ഡിഗ്രി ബി.ബി.എ എല്‍.എല്‍.ബി (ഓണേഴ്സ് 2015 മുതല്‍ 2017 വരെ അഡ്മിഷനുകള്‍ സപ്ലിമെന്ററി - നവംബര്‍ 2023) ഫലം പ്രസിദ്ധീകരിച്ചു.
പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനക്കും നിശ്ചിത ഫീസ് അടച്ച് ഏപ്രില്‍ 30 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.
മൂന്നാം സെമസ്റ്റര്‍ എംഎ ഹിന്ദി പിജിസിഎസ്എസ് (2022 അഡ്മിഷന് റെഗുലര്‍, 2021, 2020, 2019 അഡ്മിഷനുകള്‍ സപ്ലിമെന്ററി നവംബര്‍ 2023) പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനക്കുമുള്ള അപേക്ഷ ഏപ്രില്‍ 30ന് മുമ്പ് ഓണ്‍ലൈനില്‍ സമര്‍പ്പിക്കണം.
മൂന്നാം സെമസ്റ്റര്‍ എം.എ െഡവലപ്മെന്റ് ഇക്കണോമിക്സ് (2022 അഡ്മിഷന് റെഗുലര്‍, 2021, 2020 അഡ്മിഷനുകള്‍ സപ്ലിമെന്ററി 2023 നവംബര്‍) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനക്കുമുള്ള അപേക്ഷ നിശ്ചിത ഫീസ് അടച്ച് ഏപ്രില്‍ 30ന് മുമ്പ് ഓൺലൈനില്‍ സമര്‍പ്പിക്കണം.
ഏഴാം സെമസ്റ്റര്‍ ബി.എ എല്‍.എല്‍.ബി പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഡിഗ്രി (2015, 2012 മുതല്‍ 14 വരെ അഡ്മിഷനുകള്‍ സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനക്കും നിശ്ചിത ഫീസ് അടച്ച് ഏപ്രില്‍ 30 വരെ പരീക്ഷാ കണ്‍ട്രോളറുടെ ഓഫിസില്‍ നല്‍കാം.
പ്രാക്ടിക്കല്‍/വൈവ വോസി
ആറാം സെമസ്റ്റര്‍ ബി.എ ഹിസ്റ്ററി മോഡല്‍ 1, 2 സി.ബി.സി.എസ് (2021 അഡ്മിഷന് റെഗുലര്‍, 2017, 2018, 2019, 2020 അഡ്മിഷനുകള്‍ സപ്ലിമെന്ററി മാര്‍ച്ച് 2024) പരീക്ഷയുടെ പ്രാക്ടിക്കല്‍/വൈവ വോസി പരീക്ഷകള്‍ ഏപ്രില്‍ 29 മുതല്‍ നടത്തും. ടൈം ടേബിള്‍ സര്‍വകലാശാലാ വെബ്സൈറ്റില്‍.
ആറാം സെമസ്റ്റര്‍ ബി.എസ്സി ബയോ ടെക്നോളജി (സി.ബി.സി.എസ് 2021 അഡ്മിഷന് റെഗുലര്‍, 2017 മുതല്‍ 2020 വരെ അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ്) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ഏപ്രില്‍ 22 മുതല്‍ അതത് കോളജുകള്‍ നടത്തും. ടൈം ടേബിള്‍ വെബ്സൈറ്റില്‍.
ആറാം സെമസ്റ്റര്‍ ബാച്ച്ലര് ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷന് സി.ബി.സി.എസ് (പുതിയ സ്കീം - 2021 അഡ്മിഷന് റെഗുലര്‍, 2017 മുതല്‍ 2020 വരെ അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ് മാര്‍ച്ച് 2024) പരീക്ഷയുടെ പ്രാക്ടിക്കല്‍/വൈവ വോസി പരീക്ഷകള്‍ മേയ് രണ്ടുമുതല്‍ അതത് കോളജുകളില്‍ നടക്കും. ടൈം ടേബിള്‍ വെബ്സൈറ്റില്‍.
ആറാം സെമസ്റ്റര്‍ ബി.കോം സി.ബി.സി.എസ് (2021 അഡ്മിഷന് റെഗുലര്‍, 2017, 2018, 2019, 2020 അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ് മാര്‍ച്ച് 2024) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ അതത് കേന്ദ്രങ്ങളില്‍ ഏപ്രില്‍ 23, 24, 29, 30 തീയതികളില്‍ നടക്കും. ടൈം ടേബിള്‍ വെബ്സൈറ്റില്‍.
മൂന്ന്, നാല് സെമസ്റ്റർ എം.എ ഹിസ്റ്ററി (2018, 2017, 2016 അഡ്മിഷനുകള്‍ സപ്ലിമെന്ററി, 2015, 2014 അഡ്മിഷനുകള്‍ മേഴ്സി ചാന്‍സ്-പ്രൈവറ്റ് രജിസ്ട്രേഷന് ഡിസംബര്‍ 2023) പരീക്ഷയുടെ വൈവ വോസി ഏപ്രില്‍ 19ന് നടക്കും.
കാലിക്കറ്റ്
പ്രാക്ടിക്കൽ പരീക്ഷ
ഒന്ന്, മൂന്ന് സെമസ്റ്റർ ബി.എ മൾട്ടിമീഡിയ നവംബർ 2023 പ്രാക്ടിക്കൽ പരീക്ഷകൾ യഥാക്രമം മേയ് ആറ്, ഏപ്രിൽ 22 തീയതികളിൽ തുടങ്ങും. വിശദ സമയക്രമം വെബ്സൈറ്റിൽ.
മൂല്യനിർണയ ക്യാമ്പ്
ബാർകോഡ് സമ്പ്രദായത്തിലുള്ള ആറാം സെമസ്റ്റർ യു.ജി ഏപ്രിൽ 2024 പരീക്ഷകളുടെ കേന്ദ്രീകൃത മൂല്യനിർണയ ക്യാമ്പ് മേയ് രണ്ടു മുതൽ ഏഴു വരെ പൊതുഅവധി ഒഴികെയുള്ള ദിവസങ്ങളിൽ നടക്കും. അഫിലിയേറ്റഡ് കോളജുകളിലെയും സർവകലാശാല സെന്ററുകളിലെയും നിയോഗിക്കപ്പെട്ട മുഴുവൻ അധ്യാപകരും ക്യാമ്പിൽ നിർബന്ധമായും പങ്കെടുക്കണം. കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ.
പരീക്ഷഫലം
മൂന്നാം സെമസ്റ്റർ എം.കോം (CCSS) നവംബർ 2023 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
എസ്.ഡി.ഇ ഒന്നാം സെമസ്റ്റർ എം.എ ഫിലോസഫി, എം.എ അറബിക് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ (CBCSS) നവംബർ 2023 (2022 & 2023 പ്രവേശനം) പരീക്ഷകളുടെയും നവംബർ 2022 (2019 മുതൽ 2021 വരെ പ്രവേശനം) പരീക്ഷകളുടെയും ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 27 വരെ അപേക്ഷിക്കാം.
ഒന്നാം സെമസ്റ്റർ എം.ബി.എ (റെഗുലർ) (CUCSS 2019 മുതൽ 2023 വരെ പ്രവേശനം) ജനുവരി 2024 റെഗുലർ/ സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 27 വരെ അപേക്ഷിക്കാം
ഒന്ന്, രണ്ട് സെമസ്റ്റർ ബി.എഡ് (2012 മുതൽ 2014 വരെ പ്രവേശനം) ഏപ്രിൽ 2022 ഒറ്റത്തവണ റെഗുലർ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 30 വരെ അപേക്ഷിക്കാം. മാർക്ക് ലിസ്റ്റുകൾ സർവകലാശാലയിൽനിന്ന് നേരിട്ട് കൈപ്പറ്റണം.
സൂക്ഷ്മപരിശോധന ഫലം
മൂന്നാം സെമസ്റ്റർ എം.സി.എ നവംബർ 2023 റെഗുലർ പരീക്ഷകളുടെ സൂക്ഷ്മപരിശോധന ഫലം പ്രസിദ്ധീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.