സർവകലാശാല വാർത്തകൾ
text_fieldsകാലിക്കറ്റ്
ഗ്രേഡ് കാർഡ് വിതരണം
തേഞ്ഞിപ്പലം: വിദൂര വിദ്യാഭ്യാസ വിഭാഗം എം.എ ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ (2021 പ്രവേശനം) വിദ്യാർഥികളുടെ കൺസോളിഡേറ്റഡ് ഗ്രേഡ് കാർഡും പ്രൊവിഷനൽ സർട്ടിഫിക്കറ്റും അതത് പരീക്ഷകേന്ദ്രങ്ങളിൽ ലഭ്യമാകും. താഴെ പറയുന്ന കേന്ദ്രങ്ങളിൽനിന്ന് പരീക്ഷ എഴുതിയവർ ബ്രാക്കറ്റിൽ കൊടുത്ത കേന്ദ്രങ്ങളിൽനിന്ന് ഗ്രേഡ് കാർഡും സർട്ടിഫിക്കറ്റും കൈപ്പറ്റണം.
ഹൈടെക് ആർട്സ് ആൻഡ് സയൻസ് കോളജ് (ഗവ. കോളജ് മടപ്പള്ളി), മേഴ്സി കോളജ് പാലക്കാട് (ഗവ. വിക്ടോറിയ കോളജ് പാലക്കാട്), എം.പി.എം.എം.എസ്.എൻ കോളജ് ഷൊർണൂർ (എൻ.എസ്.എസ് കോളജ്, ഒറ്റപ്പാലം), ബാഫഖി യതീംഖാന ആർട്സ് ആൻഡ് സയൻസ് കോളജ് ഫോർ വിമൻ കൽപകഞ്ചേരി, മോഡൽ ഡിഗ്രി കോളജ് പരപ്പനങ്ങാടി, പി.പി.ടി.എം. ആർട്സ് ആൻഡ് സയൻസ് കോളജ് ചേറൂർ വേങ്ങര (പി.എസ്.എം.ഒ കോളജ് തിരൂരങ്ങാടി).
എം.ഇ.എസ് ആർട്സ് ആൻഡ് സയൻസ് കോളജ് ചാത്തമംഗലം, പി.വി.എസ് കോളജ് ഓഫ് ആർട്സ് ആൻഡ് സയൻസ് പന്തീരാങ്കാവ്, സാവിത്രി ദേവി സാബു മെമ്മോറിയൽ കോളജ് വെള്ളനൂർ (സെന്റ് ജോസഫ്സ് കോളജ് ദേവഗിരി), എലിംസ് കോളജ് ഓഫ് ആർട്സ് ആൻഡ് സയൻസ് പൊങ്ങൻകാട്, ലിറ്റിൽ ഫ്ലവർ കോളജ് ഗുരുവായൂർ, എം.ഇ.എസ് അസ്മാബി കോളജ് വെമ്പല്ലൂർ (സെന്റ് തോമസ് കോളജ് തൃശൂർ).
പരീക്ഷഫലം
ഒന്നാം സെമസ്റ്റർ എം.എസ് സി അപ്ലൈഡ് സൈക്കോളജി, എം.എസ് സി അപ്ലൈഡ് പ്ലാന്റ് സയൻസ് (സി.സി.എസ്.എസ്) നവംബർ 2023 റെഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
എസ്.ഡി.ഇ ഒന്നാം സെമസ്റ്റർ എം.എ പൊളിറ്റിക്കൽ സയൻസ് നവംബർ 2023 (2022 & 2023 പ്രവേശനം), നവംബർ 2022 (2019 മുതൽ 2021 വരെ പ്രവേശനം) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് മേയ് അഞ്ചുവരെ അപേക്ഷിക്കാം.
മൂന്നാം സെമസ്റ്റർ എം.എസ് സി അപ്ലൈഡ് പ്ലാന്റ് സയൻസ് (സി.സി.എസ്.എസ് 2022 പ്രവേശനം) നവംബർ 2023 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
സൂക്ഷ്മപരിശോധന ഫലം
മൂന്നാം സെമസ്റ്റർ എം.എസ് സി മൈക്രോ ബയോളജി നവംബർ 2023 പരീക്ഷയുടെ സൂക്ഷ്മപരിശോധന ഫലം പ്രസിദ്ധീകരിച്ചു.
പുനർമൂല്യനിർണയ ഫലം
മൂന്നാം സെമസ്റ്റർ എം.സി.എ, എം.എസ് സി ബയോകെമിസ്ട്രി, എം.എസ് സി മൈക്രോ ബയോളജി, നവംബർ 2023 പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.
ആരോഗ്യ ശാസ്ത്രം
പരീക്ഷ ടൈംടേബ്ൾ
തൃശൂർ: മേയ് 20 മുതൽ 29 വരെ നടക്കുന്ന ഒന്നാം വർഷ എൽ.ടി ഡിഗ്രി (സപ്ലിമെന്ററി) (2010 സ്കീം, 2015 സ്കീം, 2016 സ്കീം) തിയറി, ഏപ്രിൽ 30ന് തുടങ്ങുന്ന നാലാം വർഷ ബി.എസ്സി എം.ആർ.ടി ഡിഗ്രി (റെഗുലർ/ സപ്ലിമെന്ററി) പ്രാക്ടിക്കൽ, മേയ് ഏഴ് മുതൽ 13 വരെ നടക്കുന്ന രണ്ടാം വർഷ മാസ്റ്റർ ഓഫ് ഒപ്റ്റോമെട്രി ഡിഗ്രി (സപ്ലിമെന്ററി) പരീക്ഷ ടൈംടേബ്ൾ പ്രസിദ്ധീകരിച്ചു.
പരീക്ഷ രജിസ്ട്രേഷൻ
മേയ് ആറിന് തുടങ്ങുന്ന ഏഴാം സെമസ്റ്റർ ബി.ഫാം ഡിഗ്രി (സപ്ലിമെന്ററി) (2017 സ്കീം) പരീക്ഷക്ക് ഏപ്രിൽ 18 മുതൽ 25 വരെയും ഫൈനോടെ ഏപ്രിൽ 27 വരെയും സൂപ്പർ ഫൈനോടെ 29 വരെയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.
മേയ് ആറിന് തുടങ്ങുന്ന ഒന്നാം വർഷ മാസ്റ്റർ ഓഫ് ഒപ്റ്റോമെട്രി ഡിഗ്രി (സപ്ലിമെന്ററി) പരീക്ഷക്ക് ഏപ്രിൽ 18 മുതൽ 23 വരെയും ഫൈനോടെ ഏപ്രിൽ 24 വരെയും സൂപ്പർ ഫൈനോടെ 25 വരെയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.
എം.ജി
ഓഫ് കാമ്പസ് പരീക്ഷാകേന്ദ്രം
കോട്ടയം: മേയ് മൂന്നിന് തുടങ്ങുന്ന ഓഫ്കാമ്പസ് (സപ്ലിമെന്ററി, മേഴ്സി ചാൻസ്) പരീക്ഷകൾക്ക് ബസേലിയോസ് കോളജ് പരീക്ഷാകേന്ദ്രമായി അനുവദിച്ചു. വിദ്യാർഥികൾക്ക് ഹാൾടിക്കറ്റുകൾ 29 മുതൽ പരീക്ഷാകേന്ദ്രത്തിൽനിന്ന് വാങ്ങാം. ഫോൺ: 0481 2733665.
പരീക്ഷകൾക്ക് അപേക്ഷിക്കാം
അഫിലിയേറ്റഡ് കോളജുകളിലെ നാലാംസെമസ്റ്റർ എം.സി.എ (2022 അഡ്മിഷൻ റെഗുലർ, 2020, 2021 അഡ്മിഷൻ സപ്ലിമെന്ററി) ബിരുദ കോഴ്സിന്റെ പ്രോജക്ട് ഇവാല്യുവേഷൻ വൈവാ വോസി പരീക്ഷകൾക്ക് മേയ് നാലുവരെ ഫീസടച്ച് അപേക്ഷിക്കാം. ഏഴുവരെ ഫൈനോടുകൂടിയും ഒമ്പത് വരെ സൂപ്പർ ഫൈനോടുകൂടിയും അപേക്ഷ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾ സർവകലാശാല വെബ്സൈറ്റിൽ.
. മേയ് 20ന് തുടങ്ങുന്ന രണ്ടാംസെമസ്റ്റർ എം.എ. സിറിയക് (സി.എസ്.എസ് - 2022 അഡ്മിഷൻ റെഗുലർ, 2019, 2020, 2021 അഡ്മിഷനുകൾ റീഅപ്പിയറൻസ്) പരീക്ഷകൾക്ക് 30 വരെ ഫീസടച്ച് അപേക്ഷ നൽകാം.
മേയ് രണ്ടുവരെ ഫൈനോടുകൂടിയും മൂന്നിന് സൂപ്പർഫൈനോടു കൂടിയും അപേക്ഷ സ്വീകരിക്കും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പ്രാക്ടിക്കൽ/ പ്രോജക്ട് വൈവ
ആറാംസെമസ്റ്റർ ബി.എ വീണ സി.ബി.സി.എസ് (2021 അഡ്മിഷൻ റെഗുലർ, 2017-2020 അഡ്മിഷനുകൾ റീഅപ്പിയറൻസ് - മാർച്ച് 2024) പരീക്ഷകൾ തൃപ്പൂണിത്തുറ ആർ.എൽ.വി കോളജ് ഓഫ് മ്യൂസിക് ആൻഡ് ഫൈൻ ആർട്സിൽ 29, 30 തീയതികളിൽ നടക്കും. ടൈംടേബിൾ വെബ്സൈറ്റിൽ.
. ആറാം സെമസ്റ്റർ ബി.എസ് സി സൈക്കോളജി (സി.ബി.സി.എസ് - 2021 അഡ്മിഷൻ റെഗുലർ, 2017-2020 അഡ്മിഷനുകൾ സപ്ലിമെന്ററി - മാർച്ച് 2024) പരീക്ഷയുടെ പ്രാക്ടിക്കൽ/ പ്രോജക്ട് വൈവ പരീക്ഷകൾ 22ന് തുടങ്ങും. ടൈംടേബിൾ വെബ്സൈറ്റിൽ.
പരീക്ഷാഫലം
നവംബറിൽ നടത്തിയ എം.ബി.എ മൂന്നാംസെമസ്റ്റർ (2022 അഡ്മിഷൻ റെഗുലർ, 2019, 2020, 2021 അഡ്മിഷനുകൾ സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കുമുള്ള അപേക്ഷകൾ നിശ്ചിത ഫീസടച്ച് മേയ് മൂന്നുവരെ ഓൺലൈനിൽ സമർപ്പിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.