സർവകലാശാല വാർത്തകൾ
text_fieldsകാലിക്കറ്റ്
അപേക്ഷ ക്ഷണിച്ചു
തേഞ്ഞിപ്പലം: പുതുതായി ആരംഭിക്കുന്ന ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ മീഡിയ പ്രൊഡക്ഷന്‍ (ഇ.എം.എം.ആര്.സി - 0494 2407279, 2401971), പി.ജി ഡിപ്ലോമ ഇന്‍ കമേഴ്സ്യല്‍ ടിഷ്യു കള്‍ച്ചര്‍ ഓഫ് അഗ്രി ഹോര്‍ട്ടികള്‍ച്ചറല്‍ ക്രോപ്സ് (ബോട്ടണി പഠനവകുപ്പ് - 0494 2407406, 2407407), പി.ജി ഡിപ്ലോമ ഇന്‍ ഡേറ്റ സയന്‍സ് ആൻഡ് അനലിറ്റിക്സ് (കമ്പ്യൂട്ടര്‍ സയന്‍സ് പഠനവകുപ്പ് - 0494 2407325) എന്നീ പ്രോജക്ട് മോഡ് പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ഏപ്രിൽ 26. ഫോണ്‍: 0494 2407016, 2407017. വെബ്സൈറ്റ്: https://admission.uoc.ac.in/.
പ്രാക്ടിക്കല്‍ പരീക്ഷ
ബി.വോക് നഴ്സറി ആൻഡ് ഓര്‍ണമെന്റല്‍ ഫിഷിങ് ഒന്ന് (സപ്ലിമെന്ററി), അഞ്ചാം സെമസ്റ്റര്‍ നവംബര്‍ 2023 പ്രാക്ടിക്കല്‍ പരീക്ഷ 23നും ആറാം സെമസ്റ്റര്‍ ഏപ്രില്‍ 2024 പ്രാക്ടിക്കല്‍ പരീക്ഷ പുതുക്കിയ വിജ്ഞാപന പ്രകാരം മേയ് രണ്ടിനും തുടങ്ങും. കേന്ദ്രം: സെന്റ് അലോഷ്യസ് കോളജ്, എല്‍തുരുത്ത്. വിശദമായ സമയക്രമം വെബ്സൈറ്റില്‍.
സൂക്ഷ്മപരിശോധന ഫലം
ഒന്നാം സെമസ്റ്റര്‍ എം.സി.എ നവംബര്‍ 2023 റെഗുലര്‍/ സപ്ലിമെന്ററി പരീക്ഷകളുടെ സൂക്ഷ്മപരിശോധന ഫലം പ്രസിദ്ധീകരിച്ചു.
ആരോഗ്യ
പരീക്ഷഫലം
തൃശൂർ: ആരോഗ്യ സർവകലാശാല ഫെബ്രുവരിയിൽ നടത്തിയ ഏഴാം സെമസ്റ്റർ ബി.ഫാം ഡിഗ്രി (റെഗുലർ/ സപ്ലിമെന്ററി) പരീക്ഷയുടെ (2017 സ്കീം) ഫലം പ്രസിദ്ധീകരിച്ചു.
ഉത്തരക്കടലാസുകളുടെയും സ്കോർ ഷീറ്റിന്റേയും പകർപ്പിന് അപേക്ഷിക്കുന്നവർ മേയ് രണ്ടിനകം ബന്ധപ്പെട്ട കോളജ് പ്രിൻസിപ്പൽമാർ മുഖേന ഓൺലൈനായി അപേക്ഷിക്കണം.
റീ-ടോട്ടലിങ് ഫലം
2024 ജനുവരിയിൽ ഫലപ്രഖ്യാപനം നടത്തിയ രണ്ടാം സെമസ്റ്റർ ബി.എ.എസ്.എൽ.പി (റെഗുലർ/ സപ്ലിമെന്ററി) പരീക്ഷയുടെ റീ-ടോട്ടലിങ് ഫലം പ്രസിദ്ധീകരിച്ചു.
പരീക്ഷ തീയതി
2024 മേയ് 13 മുതൽ 22 വരെയുള്ള തീയതികളിൽ നടക്കുന്ന രണ്ടാം വർഷ ബി.എസ്.സി ഒപ്റ്റോമെട്രി ഡിഗ്രി (സപ്ലിമെന്ററി) (2014 സ്കീം) തിയറി പരീക്ഷയുടെ ടൈംടേബ്ൾ പ്രസിദ്ധീകരിച്ചു.
മേയ് 10 മുതൽ 22 വരെ നടക്കുന്ന രണ്ടാം വർഷ ബി.എസ്.സി ഒപ്റ്റോമെട്രി ഡിഗ്രി (സപ്ലിമെന്ററി-2016 സ്കീം) തിയറി പരീക്ഷയുടെ ടൈംടേബ്ൾ പ്രസിദ്ധീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.