സർവകലാശാല വാർത്തകൾ
text_fieldsകാലിക്കറ്റ്
എം.ബി.എ അപേക്ഷ
കാലിക്കറ്റ് സര്‍വകലാശാല കോമേഴ്സ് ആൻഡ് മാനേജ്മെന്റ് സ്റ്റഡീസ് പഠനവകുപ്പ്, സര്‍വകലാശാല സ്വാശ്രയ സെന്ററുകള്‍ (ഫുള്‍ ടൈം/ പാര്‍ട്ട് ടൈം), സ്വാശ്രയ കോളജുകള്‍ (ഓട്ടണമസ് കോളജുകള്‍ ഒഴികെ) എന്നിവയില്‍ 2024 വര്‍ഷത്തെ എം.ബി.എ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. സര്‍വകലാശാല ഫണ്ടിലേക്ക് ഇ-പെമെന്റായി 875 രൂപ (എസ്.സി/ എസ്.ടി 295 രൂപ) ഫീസടച്ച് മേയ് 15ന് മുമ്പ് ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യണം.
സ്വാശ്രയ കോളജുകളിലെ മാനേജ്മെന്റ് ക്വോട്ടയില്‍ പ്രവേശനം ആഗ്രഹിക്കുന്നവരും നിശ്ചിത ഫീസടച്ച് ഓണ്‍ലൈന്‍ രജിസ്റ്റര്‍ ചെയ്യണം. ഓട്ടണമസ് കോളജില്‍ പ്രവേശനം ആഗ്രഹിക്കുന്നവര്‍ കോളജില്‍ നേരിട്ട് അപേക്ഷ സമര്‍പ്പിച്ച് പ്രവേശനം നേടണം. ബിരുദഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. ബിരുദ യോഗ്യത മാര്‍ക്ക് ലിസ്റ്റ്/ ഗ്രേഡ് കാര്‍ഡിന്റെ ഒറിജിനല്‍, പ്രവേശനം അവസാനിക്കുന്നതിനു മുമ്പ് സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ പ്രവേശന വിഭാഗം വെബ്സൈറ്റില്‍ https://admission.uoc.ac.in/. ഫോണ്‍: 0494 2407017, 2407363.
പരീക്ഷ അപേക്ഷ
മൂന്നാം സെമസ്റ്റര്‍ ബി.ബി.എ എല്‍എല്‍.ബി (ഹോണേഴ്സ്) നവംബര്‍ 2023 (2019 മുതല്‍ 2021 വരെ പ്രവേശനം), ഏപ്രില്‍ 2024 (2016 മുതല്‍ 2018 വരെ പ്രവേശനം) സപ്ലിമെന്ററി പരീക്ഷകള്‍ക്ക് പിഴ കൂടാതെ 13 വരെയും 180 രൂപ പിഴയോടെ 16 വരെയും അപേക്ഷിക്കാം. ലിങ്ക് മൂന്ന് മുതല്‍ ലഭ്യമാകും.
അഞ്ചാം സെമസ്റ്റര്‍ അഞ്ച് വര്‍ഷ ഇന്‍ഗ്രേറ്റഡ് ഡബ്ള്‍ ഡിഗ്രി ബി.കോം എല്‍എല്‍.ബി ഹോണേഴ്സ് (2020 പ്രവേശനം) ഒക്ടോബര്‍ 2023 സപ്ലിമെന്ററി പരീക്ഷകള്‍ക്ക് പിഴ കൂടാതെ 13 വരെയും 180 രൂപ പിഴയോടെ 16 വരെയും അപേക്ഷിക്കാം. ലിങ്ക് മൂന്ന് മുതല്‍ ലഭ്യമാകും.
ഓപൺ
ഓപൺ യൂനിവേഴ്സിറ്റി പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു
കൊല്ലം: ശ്രീനാരായണഗുരു ഓപൺ യൂനിവേഴ്സിറ്റിയുടെ ഈ മാസം12ന് ആരംഭിക്കുന്ന യു.ജി/പി.ജി ഒന്നാം സെമസ്റ്റർ (2022 അഡ്മിഷൻ-സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ്) പരീക്ഷകളുടേയും, യു.ജി പ്രോഗ്രാമുകളുടെ ഒന്നാം സെമസ്റ്റർ (ജനുവരി 2023 അഡ്മിഷൻ) പരീക്ഷകളുടെയും ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
ടൈംടേബിൾ പഠിതാക്കളുടെ ലോഗിനിലും യൂനിവേഴ്സിറ്റി വെബ്സൈറ്റിലും (www.sgou.ac.in) ലഭ്യമാണ്. പഠിതാക്കൾ പരീക്ഷ സംബന്ധമായ അന്വേഷണങ്ങൾക്കായി e23@sgou.ac.in എന്ന ഇ-മെയിൽ വഴിയോ 9188920013, 9188920014 നമ്പറുകളിലോ ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.