സർവകലാശാല വാർത്തകൾ
text_fieldsഎം.ജി
എം.ബി.എ: 20 വരെ അപേക്ഷിക്കാം
കോട്ടയം: എം.ജി സര്‍വകലാശാലയുടെ സ്കൂള്‍ ഓഫ് മാനേജ്മന്റ് ആൻഡ് ബിസിനസ് സ്റ്റഡീസില്‍ എം.ബി.എ കോഴ്സിന് ഓണ്‍ലൈനില്‍ അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി മേയ് 20 വരെ നീട്ടി. വിവരങ്ങള്‍ admission.mgu.ac.in എന്ന വെബ്സൈറ്റില്‍. ഫോണ്‍: 0481 2733367.
പേപ്പര്‍ ഉള്‍പ്പെടുത്തി
അഞ്ചാം സെമസ്റ്റര്‍ സി.ബി.സി.എസ് ബി.കോം മോഡല്‍-രണ്ട് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (2021 അഡ്മിഷന് ബാച്ചിലെ തോറ്റ വിദ്യാര്‍ഥികള്‍ക്കുവേണ്ടിയുള്ള സ്വപെഷല് റീ അപ്പിയറന്‍സ്) പരീക്ഷയില്‍ ഓപണ്‍ കോഴ്സ്-ഫാഷന്‍ ഫണ്ടമെന്റല്‍സ് ആൻഡ് കോണ്‍സെപ്റ്റ്സ് എന്ന പേപ്പര്‍ ഉള്‍പ്പെടുത്തി. പരീക്ഷ മേയ് 13ന് നടക്കും.
ആരോഗ്യ
പരീക്ഷ ടൈംടേബ്ൾ
തൃശൂർ: മേയ് 20 മുതൽ 30 വരെ നടക്കുന്ന ഫോർത്ത് സെമസ്റ്റർ ബി.ഫാം ഡിഗ്രി (സപ്ലിമെന്ററി) പരീക്ഷ (2017 സ്കീം) ടൈംടേബ്ൾ പ്രസിദ്ധീകരിച്ചു.
പരീക്ഷ രജിസ്ട്രേഷൻ
ജൂൺ 19 മുതൽ ആരംഭിക്കുന്ന ഫോർത്ത് സെമസ്റ്റർ ബി.എ.എസ്.എൽ.പി ഡിഗ്രി (റെഗുലർ / സപ്ലിമെന്ററി -2018 സ്കീം) പരീക്ഷക്ക് ഈമാസം 15 മുതൽ 27 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം.
ജൂൺ മൂന്നിന് ആരംഭിക്കുന്ന സെക്കൻഡ് പ്രഫഷനൽ ബി.യു.എം.എസ് ഡിഗ്രി (2016 സ്കീം) (സപ്ലിമെന്ററി) പരീക്ഷക്ക് 20 വരെ രജിസ്റ്റർ ചെയ്യാം.
പ്രാക്ടിക്കൽ പരീക്ഷ
2024 മേയ് 13ന് ആരംഭിക്കുന്ന സെക്കൻഡ് സെമസ്റ്റർ ബി.ഫാം ഡിഗ്രി (സപ്ലിമെന്ററി) (2017 സ്കീം) പ്രാക്ടിക്കൽ പരീക്ഷ ടൈംടേബ്ൾ പ്രസിദ്ധീകരിച്ചു.
പരീക്ഷഫലം
ആറാം സെമസ്റ്റർ ബി.ഫാം (റെഗുലർ/ സപ്ലിമെന്ററി) (2017 സ്കീം) പരീക്ഷ ഫെബ്രുവരി 2024ന്റെ പരീക്ഷഫലം പ്രസിദ്ധീകരിച്ചു. ഉത്തരക്കടലാസുകളുടേയും, സ്കോർ ഷീറ്റിന്റേയും പകർപ്പിന് അപേക്ഷിക്കുന്നവർ മേയ് 17നകം ബന്ധപ്പെട്ട കോളജ് പ്രിൻസിപ്പൽമാർ മുഖേന വൈകീട്ട് അഞ്ച് മണിക്ക് മുമ്പ് ഓൺലൈനായി അപേക്ഷിക്കണം.
പരീക്ഷ ടൈംടേബ്ൾ
നാലാം വർഷ ബി.പി.ടി ഡിഗ്രി (സപ്ലിമെന്ററി) (2010 സ്കീം), ഫോർത്ത് ഇയർ ബി.പി.ടി ഡിഗ്രി (സപ്ലി) (2016 സ്കീം), ഫോർത്ത് ഇയർ ബി.പി.ടി ഡിഗ്രി (സപ്ലി) (2012 സ്കീം), സെക്കൻഡ് ഇയർ എം.പി.ടി ഡിഗ്രി (ഫിസിയോതെറപ്പി ഇൻ മസ്കുലോ - സ്കെലിറ്റൽ & സ്പോർട്സ്) (സപ്ലി) (2016 സ്കീം) പരീക്ഷ, സെക്കൻഡ് ഇയർ എം.പി.ടി ഡിഗ്രി (ഫിസിയോതെറപ്പി ഇൻ കാർഡിയോ - റെസ്പിറേറ്ററി) (സപ്ലിമെന്ററി) (2016 സ്കീം) പരീക്ഷ, സെക്കൻഡ് ഇയർ എം.പി.ടി ഡിഗ്രി (ഫിസിയോതെറപ്പി ഇൻ ന്യൂറോളജി) (സപ്ലിമെന്ററി) (2016 സ്കീം) പരീക്ഷ ടൈംടേബ്ൾ പ്രസിദ്ധീകരിച്ചു.
കുസാറ്റ്
കുസാറ്റ് പ്രവേശന പരീക്ഷ
കളമശ്ശേരി: കുസാറ്റ് പൊതു പ്രവേശന പരീക്ഷ (ക്യാറ്റ് 2024) വെള്ളിയാഴ്ച ആരംഭിക്കും. കേരളത്തിനകത്തും പുറത്തുമായി 97 കേന്ദ്രങ്ങളിൽ നടക്കുന്ന പരീക്ഷ 12ന് അവസാനിക്കും. വെബ്സൈറ്റ് admissions.cusat.ac.in. ഫോൺ: 0484-2577100.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.