സർവകലാശാല വാർത്തകൾ
text_fieldsകാലിക്കറ്റ്
പുനർമൂല്യനിർണയ ഫലം
ഏഴാം സെമസ്റ്റർ ബി.ആർക് (2017 മുതൽ 2020 വരെ പ്രവേശനം) നവംബർ 2023 പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.
പരീക്ഷഫലം
സർവകലാശാല എൻജിനീയറിങ് കോളജിലെ (സി.യു- ഐ.ഇ.ടി) നാല്, ആറ് സെമസ്റ്റർ ബി.ടെക് (2015 മുതൽ 2018 വരെ പ്രവേശനം) ഏപ്രിൽ 2023 സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 29 വരെ അപേക്ഷിക്കാം.
മൂന്നാം സെമസ്റ്റർ ബി.ടെക് (2015 മുതൽ 2018 വരെ പ്രവേശനം) നവംബർ 2022 സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 29 വരെ അപേക്ഷിക്കാം.
രണ്ടാം സെമസ്റ്റർ എം.പി.എഡ് ഏപ്രിൽ 2023 റെഗുലർ/ സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 23 വരെ അപേക്ഷിക്കാം.
വിദൂര വിദ്യാഭ്യാസ വിഭാഗം ഒന്നാം സെമസ്റ്റർ ബി.കോം/ബി.ബി.എ (CBCSS & CUCBCSS) നവംബർ 2023 റെഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 27 വരെ അപേക്ഷിക്കാം. ലിങ്ക് 13 മുതൽ ലഭ്യമാകും.
വിദൂര വിദ്യാഭ്യാസ വിഭാഗം ഒന്നാം സെമസ്റ്റർ ബി.എ/ ബി.എ അഫ്ദലുൽ ഉലമ/ബി.എ പൊളിറ്റിക്കൽ സയൻസ്/ ബി.എസ് സി മാത്തമാറ്റിക്സ് (CBCSS-UG & CUCBCSS-UG) നവംബർ 2023 റെഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 24 വരെ അപേക്ഷിക്കാം. ലിങ്ക് 13 മുതൽ ലഭ്യമാകും.
ഒന്ന്, മൂന്ന് സെമസ്റ്റർ എം.എ ജേണലിസം ആൻഡ് മാസ് കമ്യൂണിക്കേഷൻ (CCSS) നവംബർ 2023 റെഗുലർ/ സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
പരീക്ഷ
കാലിക്കറ്റ് സർവകലാശാല അഫിലിയേറ്റഡ് കോളജുകൾ/സെന്റർ ഫോർ ഡിസ്റ്റൻസ് ആൻഡ് ഓൺലൈൻ എജുക്കേഷൻ (മുൻ എസ്.ഡി.ഇ)/പ്രൈവറ്റ് രജിസ്ട്രേഷൻ വിദ്യാർഥികൾക്കായുള്ള നാലാം സെമസ്റ്റർ (CUCBCSS-UG) (2018 പ്രവേശനം മാത്രം) ബി.എ/ബി.കോം/ബി.ബി.എ/ബി.എസ് സി/ബി.എ അഫ്ദലുൽ ഉലമ/ബി.കോം വൊക്കേഷനൽ/ബി.എച്ച്.എ/ ബി.ടി.എച്ച്.എം/ബി.എസ്.ഡബ്ല്യു/ബി.എസ് സി ഇൻ ആൾട്ടർനേറ്റ് പാറ്റേൺ/ബി.എ വിഷ്വൽ കമ്യൂണിക്കേഷൻ/ ബി.എ ഫിലിം ആൻഡ് ടെലിവിഷൻ/ബി.എ മൾട്ടിമീഡിയ/ (2018 & 2019 പ്രവേശനം) ബി.ടി.എ ഏപ്രിൽ 2024 സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷകളും (2018 മുതൽ 2022 വരെ പ്രവേശനം) ബി.കോം പ്രഫഷനൽ/ബി.കോം ഓണേഴ്സ് ഏപ്രിൽ 2024 റെഗുലർ/സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് പരീക്ഷകളും ജൂൺ 19ന് തുടങ്ങും.
സി.ഡി.ഒ.ഇ ട്യൂഷൻ ഫീസ്
കാലിക്കറ്റ് സർവകലാശാല സെന്റർ ഫോർ ഡിസ്റ്റൻസ് ആൻഡ് ഓൺലൈൻ എജുക്കേഷൻ (മുൻ എസ്.ഡി.ഇ) വിഭാഗത്തിനു കീഴിൽ 2022ൽ പ്രവേശനം നേടിയ (UG-CBCSS) ബി.എ/ബി.കോം/ബി.ബി.എ കോഴ്സുകളിലെ മൂന്നാം വർഷ വിദ്യാർഥികൾ (അഞ്ച്, ആറ് സെമസ്റ്ററുകൾ) ട്യൂഷൻ ഫീസ് ഓൺലൈനായി പിഴ കൂടാതെ അടക്കേണ്ട അവസാന തീയതി മേയ് 15 വരെ നീട്ടി. 100 രൂപ പിഴയോടെ 17 വരെയും 500 രൂപ അധിക പിഴയോടെ 20 വരെയും ഫീസ് അടക്കാം. ലിങ്ക് വെബ്സൈറ്റിൽ: https://sde.uoc.ac.in/. ഫോൺ: 0494-2407356.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.